October 28, 2025

വരുന്നു, ഇന്ത്യയുടെ സ്വന്തം സുഖോയ് യാത്രാവിമാനം

ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി നി‌ർമ്മിക്കുന്ന ആദ്യ സമ്പൂർണ പാസഞ്ചർ വിമാനമാകാൻ പോകുകയാണ് 100 സീറ്റുള്ള ഇരട്ട എൻജിൻ സുഖോയ് സുപ്പർജെറ്റ്. എസ്.ജെ -100 ന്റെ തദ്ദേശീയ നിർമ്മാണത്തിനായുള്ള ധാരണാപത്രം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എൽ), റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും (യു.എ.സി) തമ്മിൽ മോസ്‌കോയിൽ ഒപ്പുവച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്‌ക്ക് മേൽ കനത്ത താരിഫ് യു.എസ് ഏർപ്പെടുത്തിയതിനിടെയാണിത്. യുക്രെയിൻ യുദ്ധത്തിന് പിന്നാലെ യു.എസ് ഉപരോധമേർപ്പെടുത്തിയ റഷ്യൻ പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയുമായിട്ടാണ് പാസഞ്ചർ […]

പി.എം ശ്രീയിൽ നിലപാടിലുറച്ച് സി.പിഐ, സി.പി.എം: വിട്ടുവീഴ്‌ചയില്ല

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ എൻ.ഇ.പി സിലബസ് നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന സി.പി.എം നിർദ്ദേശം ഇന്നലെ ഓൺലൈനായി ചേർന്ന സി.പി.ഐ സെക്രട്ടേറിയറ്റ് തള്ളിയതോടെ സമവായനീക്കം പാളി. പദ്ധതിയുടെ ധാരണാ പത്രം റദ്ദാക്കി ഉത്തരവിറക്കി കേന്ദ്രത്തെ അറിയിക്കണമെന്ന കർശന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സി.പി.ഐ തീരുമാനം. പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാവുന്നില്ലെങ്കിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കും. രാവിലെ 10ന് നടക്കേണ്ട മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. വീണ്ടുമൊരു അനുനയ ചർച്ചയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തിയാണ് ഈ മാറ്റം.

സ്വർണക്കൊള്ള കേസ് പോറ്റിയേയും മുരാരിയേയും ഒരുമിച്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി മുരാരി ബാബുവിനെ ചോദ്യം ചെയ്യും. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി ചെമ്പാണെന്ന് വ്യാജ രേഖയുണ്ടാക്കിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബാബുവാണ്. നാലു ദിവസത്തേക്കാണ് മുരാരി ബാബുവിന്റെ കസ്റ്റഡി. ഇയാളെ സന്നിധാനത്തെത്തിച്ച് തെളിവെടുക്കാനും പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഗൂഢാലോചനയിൽ മുരാരി ബാബുവിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. പോറ്റിയേയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കേസിലെ ഗൂഢാലോചന അടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. പോറ്റിയുടെ

കെട്ടിട നിർമ്മാണ ചട്ടഭേദഗതി സർക്കാർ ആശുപത്രികൾക്കും സ്കൂളിനും പെർമിറ്റ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ തുടങ്ങിയ സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ പെർമിറ്റ് നിർബന്ധമാക്കുന്നു. ഇതിനായി കേരള മുനിസിപ്പാലിറ്റി കെട്ടിട നിയമങ്ങളിൽ ഭേദഗതി വരുത്തും. കരട് ഭേദഗതി നിയമവകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ പെർമിറ്രിന് അപേക്ഷിച്ചാൽ ഉടൻ നിർമ്മാണത്തിലേക്ക് കടക്കുന്നതായിരുന്നു സ്ഥിതി. പെർമിറ്റ് കിട്ടുന്നതുവരെ കാത്തുനിൽക്കാറില്ല. സ്കൂളുകളിലും ആശുപത്രികളിലുമടക്കം അപകടങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് പെർമിറ്റ് നിർബന്ധമാക്കുന്നത്. കുട്ടികളും പൊതുജനങ്ങളും നിരന്തരം എത്തുന്ന സ്ഥലങ്ങളിൽ പെർമിറ്റോ മറ്റു നടപടികളോ പാലിക്കാതെയുള്ള നിർമ്മാണം പലപ്പോഴും സർക്കാരിന്

മില്ലുടമകളെ വിളിച്ചില്ലേ..? നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിളിച്ച യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മില്ലുടമകളുമായി ചർച്ച നടത്താതെ എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചോദിച്ച മുഖ്യമന്ത്രി അവരില്ലാതെ ചർച്ച പൂർണമാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ സി.പി.ഐ മന്ത്രിമാരടക്കം പങ്കെടുത്ത യോഗം അതിവേഗം അവസാനിപ്പിച്ചു. മില്ലുടമകളെ പങ്കെടുപ്പിച്ച് ഇന്നു രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും യോഗം ചേരും. നെൽ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ 22ന് കേരളകൗമുദി എഡിറ്റോറിയൽ

നിരന്തരം സംശയിക്കുന്നത് വിവാഹ മോചനത്തിന് മതിയായ കാരണം

കൊച്ചി: ഭാര്യയെക്കുറിച്ചുള്ള വിശ്വാസത്തിൽ നിരന്തരം സംശയമുന്നയിക്കുകയും നിർബന്ധിച്ച് ജോലി രാജി വയ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ ഭർത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യം ചെയ്യൽ ദാമ്പത്യം അർത്ഥമില്ലാത്തതാക്കും. പങ്കാളിയുടെ മനസ്സമാധാനവും സ്വാഭിമാനവും തകർക്കും. ഇത് വിവാഹ മോചന നിയമത്തിൽ

കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസിൽ ഒപ്പു വയ്ക്കാതെ കേരളം

70 കഴിഞ്ഞവർക്ക് 5 ലക്ഷം സഹായം തിരുവനന്തപുരം:എഴുപത് പിന്നിട്ടിവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻആരോഗ്യ യോജന പദ്ധതി കേരളത്തിൽ നടപ്പാക്കിയില്ല. അതിന് പ്രത്യേക കേന്ദ്ര ധനസഹായം വേണമെന്നാണ് വാദം. 2018ലാണ് പാവപ്പെട്ടവർക്കായി അഞ്ച് ലക്ഷം രൂപ വരെ പ്രതിവർഷ ചികിത്സാ സഹായം നൽകുന്ന പദ്ധതി നടപ്പാക്കിയത്. 60% കേന്ദ്ര ഫണ്ടും ബാക്കി സംസ്ഥാന ഫണ്ടും. ഈ പദ്ധതി പ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ച് ആയുഷ്മാൻ ഭാരത് കാസ്പ് (കരുണ്യ സുരക്ഷാപദ്ധതി)

ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ്! ‘മെലിസ’ ജമൈക്കയിലേക്ക്

ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തിക്കഴിഞ്ഞു.കാറ്റ​ഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ. മണിക്കൂറിൽ 282 കിലോമീറ്റർ വേ​ഗം.മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കൂട്ടിച്ചേർത്തു.ജമൈക്കയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ഇതുമാറുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായാണ് മെലിസ ഉത്ഭവിച്ചത്.സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോ​ഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം

എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ: റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ചെയർപേഴ്സൺ

ന്യൂഡൽഹി: രാജ്യത്തെ 50 ലക്ഷത്തിൽപ്പരം കേന്ദ്രസർക്കാർ ജീവനക്കാരും, 70 ലക്ഷത്തിൽപ്പരം പെൻഷൻകാരും കാത്തിരുന്ന എട്ടാം ശമ്പള കമ്മിഷന്റെ ചെയർപേഴ്സണായി റിട്ട. സുപ്രീംകോടതി ജ‌ഡ്‌ജി രഞ്ജന പ്രകാശ് ദേശായിയെ നിയമിച്ചു. ഐ.ഐ.എം ബെംഗളൂരുവിലെ പ്രൊഫസർ പുലക് ഘോഷിനെ പാ‌ർട്ട് ടൈം മെമ്പറായും,​ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ സെക്രട്ടറി പങ്കജ് ജെയിനിനെ മെമ്പർ സെക്രട്ടറിയായും നിയോഗിച്ചു.18 മാസത്തിനകം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഇടക്കാല റിപ്പോ‌ർട്ടുകളും സമർപ്പിക്കാം. പരിഷ്‌കരണം വൈകും ഓരോ പത്തു വർഷം കൂടുമ്പോഴാണ് ശമ്പള കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നത്. ഇതനുസരിച്ച്

വഖഫ് നിയമം നടപ്പാക്കില്ല: ബീഹാറിൽ മഹാസഖ്യ പ്രകടന പത്രിക

പാട്ന: ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് 2,500 രൂപ അലവൻസ്, സൗജന്യ വൈദ്യുതി അടക്കം ജനപ്രിയ വാഗ്ദാനങ്ങളുമായി ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക. പുതിയ വഖഫ് ബോർഡ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല,​ ജാതി സെൻസസ്,​ പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരും. ക്രമസമാധാനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും “തേജസ്വി പ്രാൺ” (തേജസ്വിയുടെ പ്രതിജ്ഞ) എന്ന പേരിലിറക്കിയ പത്രികയിലുണ്ട്. പാട്നയിലെ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് പ്രാമുഖ്യം നൽകിയായിരുന്നു. തൊഴിൽ, ക്ഷേമം,

Scroll to Top