റീകോഡ് കേരള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഐ.ടി മേഖലയിൽ 10 ലക്ഷം തൊഴിൽ സൃഷ്ടിക്കും
കൊച്ചി: ഐ.ടി മേഖലയിൽ 2031നകം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനമാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ 120ലെത്തിക്കണം. വിഷൻ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച ‘റീകോഡ് കേരള 2025’ ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐ.ടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. കൊച്ചിയിലെ മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇൻക്യുബേറ്ററായി. വയനാട്, കണ്ണൂർ, […]