ഇടുക്കിഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് നരകജീവിതം
ഹോസ്റ്റലിൽ കുടിവെള്ളം പോലും നിഷേധിക്കുന്നു ഒരു മുറിയിൽ താമസിക്കുന്നത് 12 മുതൽ 18 വരെ വിദ്യാർത്ഥികൾ തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജിലും ഹോസ്റ്റലിലും ഒരുപോലെ നരകജീവിതമെന്ന് രക്ഷിതാക്കൾ. താത്കാലിക ഹോസ്റ്റലിൽ കുട്ടികൾക്ക് ആവശ്യത്തിന് ആവശ്യത്തിന് ഭക്ഷണമോ എന്തിന് കുടിവെള്ളം പോലും നിഷേധിക്കുന്നുവെന്നാണ് ആരോപണം. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ വാഗ്ദാനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും ഒരാഴ്ചയ്ക്കകം അനിശ്ചിതകാല […]