November 16, 2025

പ്രിയ കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ

പ്രിയ കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരേ ഈ ചാനലുമായിട്ട് ബന്ധപ്പെട്ടു എനിക്ക് ഇന്നും വെളുപ്പിന് 5 മണിക്ക് യാത്ര തുടങ്ങേണ്ടത് ഉള്ളതുകൊണ്ട് ഇന്ന് വീഡിയോ ലോഡ് അപ്ഡേഷൻ ന്യൂസ് സാധിക്കുകയില്ല ഇത് വെളുപ്പിനെ നാലുമണിക്ക് അപ്ഡേഷൻ തുടങ്ങുന്ന ഒരു പ്രോഗ്രാമാണ് വെളുപ്പിനെ യാത്ര തിരിക്കേണ്ടതിനാൽ വീഡിയോ അപ്ഡേഷൻ ചെയ്യാൻ പറ്റില്ല.വരും ചില കുറച്ചു ദിവസങ്ങളില്‍ ചിലപ്പോള്‍ ഇത് പോലെ താമസിച്ചു ആയിരിക്കും ന്യൂസ്‌ പ്രസിധീകരിക്കുന്നെ ദയവായി ക്ഷമിക്കുക എന്നോട് സഹകരിക്കുന്ന എല്ലാവർക്കും നമ്മുടെ ചാനൽ പൂർണതയിലേക്ക് എത്തുവാൻ […]

ഡൽഹി സ്‌ഫോടനം: നാലു ഡോക്ടർമാർ കൂടി എൻ.ഐ.എ കസ്റ്റഡിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരെയും രണ്ട് വളം വിൽപനക്കാരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സ്റ്റിയുമായി ബന്ധമുള്ളവരാണ് നാല് ഡോക്ടർമാരും. ഇവിടെ നിന്ന് 2024ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. ജഹ്നിസാർ ആലത്തിനെ പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിലിഗുരിയിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും. മുൻപ് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹ്‌മദ് ബട്ടിനെ പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് പിടികൂടിയത്. ഡൽഹി

ശ്രീനഗറിൽ 9 ജീവനെടുത്തത് ഫരീദാബാദ് സ്ഫോടകവസ്തു

അയോദ്ധ്യയിലടക്കം സ്ഫോടനം നടത്താൻ കൊണ്ടുവരികയും ഹരിയാനയിലെ ഫരീദാബാദിൽവച്ച് കഴിഞ്ഞയാഴ്ച പിടിച്ചെടുക്കുകയും ചെയ്ത ഉഗ്രസ്‌ഫോടക വസ്‌തുവാണ് ശ്രീനഗറിലെ പൊലീസ് സ്റ്റേഷനിലും 9 പേരുടെ ജീവനെടുത്തത്. ഇരയായത് പൊലീസുകാരും ഫോറൻസിക് വിദഗ്‌ദ്ധരും ഉൾപ്പെടെയുള്ളവർ. ശ്രീനഗർ നൗഗാം സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഫോറൻസിക് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. രാജ്യത്തെ നാലു പ്രമുഖ കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ശേഖരിച്ച അമോണിയം നൈട്രേറ്റടക്കം 2,900 കിലോയാണ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് എത്തിച്ചിരുന്നത്. പരിക്കേറ്റ 30 പേരെ സേനയുടെ ബേസ് ആശുപത്രിയിലും ഷേർ- ഇ- കശ്മീർ

ആലപ്പുഴയിൽ വാട്ടർ മെട്രോ : സാദ്ധ്യതാപഠനം ഡിസംബറിൽ

ആലപ്പുഴയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതിന്റെ സാദ്ധ്യതാപഠനം അടുത്തമാസം നടത്തി റിപ്പോർട്ട് കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (കെ.എം.ആർ.എൽ) ചുമതല. കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിലാകും ആലപ്പുഴയിലും പദ്ധതി നടപ്പാക്കുക. കൊല്ലത്തും വാട്ടർ മെട്രോ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഗതാഗതസംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും വാട്ടർ മെട്രോ ആരംഭിക്കുക. റൂട്ടുകൾ, ബോട്ടുകൾ, ജെട്ടികൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷം തീരുമാനമെടുക്കും. കൂടുതൽ ജലാശയങ്ങൾ ഉള്ളതും യാത്രക്കാരേറിയതുമായ പ്രദേശങ്ങൾ കണക്കിലെടുത്താണ് ആലപ്പുഴയെയും

വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കും:കെ. ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവും ചുമതലയേറ്റു

വിശ്വാസത്തിനോ ബോർഡിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കോ കോട്ടമുണ്ടായെങ്കിൽ അതു തിരിച്ചു സ്ഥാപിക്കുകയും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് നിയുക്ത ബോർഡിന്റെ ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കാലം കല്പിച്ച മുഹൂർത്തമാണിതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ജയകുമാർ പറഞ്ഞു. മുൻ ബോർഡുകൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കൊപ്പം സമൂലമായ മാറ്റമുണ്ടാക്കും. വിശ്വാസം വൃണപ്പെടാതിക്കാനുള്ള നടപടികളാണ് ബോർഡ് നടപ്പാക്കുക. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ രംഗത്തും സാമൂഹ്യ,സാംസ്‌കാരിക മേഖലയിലും

ശബരിമല സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ ദ്വാരപാലക ശിൽപ്പങ്ങളിലെ അടക്കം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. ഇതിന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ബോർഡ് അനുമതി നൽകി. പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. തിങ്കളാഴ്ചയായിരിക്കും പരിശോധന. ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് അന്വേഷിക്കുന്നത്. ശ്രീകോവിൽ വാതിലിലെ സ്വർണവും കവർന്നതായി എസ്.ഐ.ടി സംശയിക്കുന്നുണ്ട്. സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക്ക് 42.100​ ​കി​ലോ​ ​ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ലെ​ത്തി​ച്ച് ​ഇ​തി​ൽ​

നിറം നോക്കി ഫയൽ തീർപ്പ്, കളർ കോഡ് നടപ്പാക്കാൻ സർക്കാർ

മുൻഗണന അനുസരിച്ച് നിറം  കെട്ടിക്കിടക്കൽ കുറയുമെന്ന് പ്രതീക്ഷ : മുൻഗണനാ ക്രമം നിശ്ചയിച്ച് ഫയൽ തീർപ്പാക്കാൻ കളർ കോഡ് രീതി കൊണ്ടുവരാൻ സർക്കാർ. മുഖ്യമന്ത്രി മുൻകൈയെടുത്തിട്ടും ഫയൽ തീർപ്പാക്കൽ കാര്യക്ഷമമല്ല. മന്ത്രിമാർ നിർദ്ദേശിക്കുന്ന ഫയലുകൾ പോലും നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. അടിയന്തര പ്രാധാന്യമനുസരിച്ച് നിറം നിശ്ചയിക്കാൻ മാനദണ്ഡം കൊണ്ടുവരും. മന്ത്രിമാർ നിർദ്ദേശിക്കുന്നവ,​ അടിയന്തര സ്വഭാവമുള്ളവ, പണസംബന്ധമായവ, ക്യാബിനറ്റിൽ തീരുമാനമെടുക്കേണ്ടവ,​ മനുഷ്യത്വപരമായ തീരുമാനം എടുക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ച് ഫയലുകൾക്ക് നിറം നൽകും. ഫയലുകൾ മുന്നിലെത്തുമ്പോൾ

പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയാകാൻ നിതീഷ്

തിരഞ്ഞെടുപ്പിൽ ഭരണപക്ഷ അനുകൂല തരംഗമുണ്ടാക്കി, എൻ.ഡി.എയ്‌ക്ക് വൻ വിജയം സമ്മാനിച്ച നിതീഷ് കുമാർ ബീഹാറിൽ മുഖ്യമന്ത്രി പദത്തിൽ പത്താം ഇന്നിംഗ്സിന് ഒരുങ്ങുന്നു. സത്യപ്രതിജ്ഞ, സർക്കാർ രൂപീകരണ വിഷയങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും എൻ.ഡി.എയുടെ വൻ കുതിപ്പിന്റെ ക്രെഡിറ്റ് ഏവരും നൽകുന്ന നിതീഷിനെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ഭരണവിരുദ്ധ തരംഗത്തെയും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങളും മറികടന്നാണ് ജനം നിതീഷിന്റെ നേതൃത്വത്തിന് വോട്ടുനൽകിയത്. മുഖ്യമന്ത്രിക്കസേരയിൽ നിതീഷിന്റെ നാൾ വഴി  2000 മാർച്ച് 3: നിതീഷ്

വ്യാജ വിത്തുകൾ വിറ്റാൽ 30 ലക്ഷം വരെ പിഴ, ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിത്തുനിയമം പ്രാബല്യത്തിലാകുന്നതോടെ വ്യാജവിത്ത് വിൽക്കുന്നവർക്ക് 30 ലക്ഷം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. പാർലമെന്റ് പരിഗണിക്കേണ്ട വിത്തു ബല്ലിന്റെ കരട് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിർദ്ദേശങ്ങൾ ഡിസംബർ 11വരെ സ്വീകരിക്കും. വിത്തുല്പാദകരും വില്പനക്കാരും നഴ്സറികളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റെടുക്കണം. വിത്തു രജിസ്റ്ററിലെ ഇനങ്ങൾ മാത്രമാണ് വിൽക്കാൻ അനുവദിക്കുക. വിത്തുകൾ ഇന്ത്യൻ മിനിമം സീഡ് സർട്ടിഫിക്കറ്റ് സ്റ്റാൻഡാർഡ്സിന് നിരക്കുന്നതാകണം. സ്വന്തം ആവശ്യത്തിന് വിത്തുത്പാദിപ്പിക്കുകയും വാങ്ങുകയും ചെയ്യുന്ന കർഷകർക്ക് നിയമം ബാധകമല്ല. വലിയ കമ്പനികളുടെ നിയമലംഘനത്തിന്

Scroll to Top