November 19, 2025

ജീ​വ​നെ​ടു​ക്ക​രു​ത് ​S​IR

തീ​വ്ര​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണം​ ​എ​ന്ന​ത് ​ക​ള്ള​വോ​ട്ട് ​ത​ട​യാ​നു​ള്ള​ ​പ​രി​ശോ​ധ​ന​യാ​ണ്.​ ​എ​ന്നാ​ൽ​ ​ബി.​എ​ൽ.​ഒ​മാ​രെ​ ​സം​ബ​ന്ധി​ച്ച് ​ഇ​തൊ​രു​ ​പ​രീ​ക്ഷ​ണ​മാ​ണ്.​ ​എ​ന്താ​ണ് ​ബി.​എ​ൽ.​ഒ​മാ​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്നം​?​ ​എ​ന്താ​ണ് ​ഇ​തി​നു​ള്ള​ ​പ​രി​ഹാ​രം​?​ ​ഒ​രു​ ​അ​ന്വേ​ഷ​ണം-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​– എ​സ്.​ഐ.​ആ​ർ​ ​എ​ന്ന​ ​തീ​വ്ര​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണം​ ​കേ​ര​ള​ത്തി​ലും​ ​വി​വാ​ദ​ത്തി​ന് ​വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ബീ​ഹാ​റി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​വോ​ട്ട​ർ​മാ​രെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​ത് ​സു​പ്രീം​കോ​ട​തി​വ​രെ​ ​എ​ത്തി​യ​തും​ ​രാ​ഷ്ട്രീ​യ​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​ ​പ്ര​മു​ഖ​ ​പാ​ർ​ട്ടി​ക​ൾ​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തു​മാ​ണ് ​ഇ​തി​നു​കാ​ര​ണം.​ ​എ​ന്നാ​ൽ,​ ​സം​സ്ഥാ​ന​ത്തെ​ ​നി​ല​വി​ലെ​ ​വി​വാ​ദ​ത്തി​ന് ​കാ​ര​ണം​ ​മ​റ്റൊ​ന്നാ​ണ്.​ ​എ​സ്.​ഐ.​ആ​ർ​ ​ഫോ​മു​മാ​യി​ ​വീ​ട്ടി​ലെ​ത്തു​ന്ന​ ​ബി.​എ​ൽ.​ഒ​മാ​ർ​ ​നേ​രി​ടു​ന്ന​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​മാ​ണ് […]

നാടിനെ നയിക്കാൻ യുവത്വം

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടക്കുകയാണ്. കൂട്ടിയും കിഴിച്ചും ശുഭപ്രതീക്ഷയുമായി മുന്നണികൾ മുന്നേറുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയവും പടലപ്പിണക്കങ്ങളും കൂറുമാറ്റങ്ങളുമൊക്കെ മുൻവർഷങ്ങളിലേതുപോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു. തിരഞ്ഞെടുപ്പിലെ ഓരോ കാര്യങ്ങളും പ്രവചനാതീതമാണെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച്, എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് ഇത്തവണ നിർണായകമായിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളും പ്രായഭേദമേന്യെ എല്ലാവരിലേക്കും എത്തിയതോടെ വിവിധ മുന്നണികളും സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കാൻ പയറ്റുന്നതും പുതിയ ട്രെൻഡാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് തദ്ദേശ,​ ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. യുവമുഖങ്ങൾക്ക്

20 ലക്ഷം വേണമെന്ന് കേന്ദ്രനയം തലസ്ഥാന മെട്രോയ്ക്ക് ജനസംഖ്യാകടമ്പ (ലോക്കലിൽ നൽകാൻ)

തിരുവനന്തപുരം മെട്രോയ്ക്ക് ആദ്യ കടമ്പയായി തലസ്ഥാനത്തെ ജനസംഖ്യാക്കുറവ്. കേന്ദ്രസർക്കാരിന്റെ മെട്രോ നയപ്രകാരം കുറഞ്ഞത് 20ലക്ഷം ജനസംഖ്യയുള്ളിടത്തേ മെട്രോ അനുവദിക്കൂ. എന്നാൽ 2011ലെ സെൻസസ് പ്രകാരം 16.79ലക്ഷമാണ് തിരുവനന്തപുരത്തെ ജനസംഖ്യ. നഗരത്തിലും പരിസരത്തുമായി 7.88ലക്ഷമേയുള്ളൂ.മെട്രോയ്ക്കായി തയ്യാറാക്കിയ പദ്ധതിരേഖയിൽ പുതിയ ജനസംഖ്യയായി കണക്കാക്കിയിരിക്കുന്നത് 13.5ലക്ഷമാണ്.മെട്രോപാത കടന്നുപോകുന്നതടക്കമുള്ള 371.94ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ മാത്രമാണ് പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 20 ലക്ഷം ജനസംഖ്യയില്ലെന്ന കാരണത്താൽ കോയമ്പത്തൂർ,മധുര മെട്രോ പദ്ധതികൾക്കുള്ള ഡി.പി.ആർ കേന്ദ്രം തള്ളിയിട്ടുണ്ട്. 2011ലെ സെൻസസ് പ്രകാരം കോയമ്പത്തൂർ നഗരത്തിൽ 15.84ലക്ഷം,മധുരയിൽ 14.7ലക്ഷം

മണ്ഡലകാല നിയന്ത്രണം ആകെ പാളി: ഞെരിഞ്ഞമർന്ന് അയ്യപ്പഭക്ത‌ർ

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറന്ന മൂന്നാംനാളിൽത്തന്നെ ശബരിമല നിയന്ത്രണാതീതമായ തിക്കിലും തിരക്കിലും അമർന്നു. ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണു. കുടിവെള്ളംപോലും കിട്ടിയില്ല. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പാളിയതാണ് കാരണമെന്ന ആക്ഷേപം ശക്തമായി. എ.ഡി.ജി.പി എസ്.ശ്രീജിത്ത് സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഭക്തപ്രവാഹം കൈവിട്ടത്. ദുരന്തഭീതി ഉണർത്തുന്നതായിരുന്നു തിക്കുംതിരക്കും. പതിനെട്ടാംപടിയുടെ താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ജ്യോതിർ നഗറിലുമെല്ലാം തീർത്ഥാടകർ ഞെങ്ങിഞെരുങ്ങി. മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ ചലിക്കാതെ വന്നതോടെ മരക്കൂട്ടത്തുനിന്ന് വനത്തിലൂടെയും ചന്ദ്രാനന്ദൻ റോഡുവഴിയും ബെയ്ലി പാലത്തിലൂടെയും

ജി.എസ്.ടി ഇളവുണ്ടായിട്ടും ശബരിമലയിൽ ഭക്ഷണ വിലക്കൊള്ള

 ജി.എസ്.ടിയിൽ വലിയ ഇളവുണ്ടായിട്ടും ശബരിമലയിലെ ഭക്ഷണ വില കൂട്ടി ജില്ലാ ഭരണകൂടം. ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ചാക്കിയ പഴം ജ്യൂസുകൾക്കും ഉത്പന്നങ്ങൾക്കും അഞ്ച് മുതൽ പത്ത് രൂപ വരെയും, കുപ്പിവെള്ളത്തിന് രണ്ടു രൂപയും കുറയേണ്ടതാണ്. എന്നാൽ സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും കടകളിൽ വിൽക്കുന്ന ആഹാര സാധനങ്ങളുടെ വില മൂന്ന് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പാനീയങ്ങൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും ജി.എസ്.ടി ഒഴിവാക്കിയിരുന്നു. പക്ഷേ അവയ്ക്കും വിലകൂട്ടി സർക്കാർ തന്നെ തീർത്ഥടാകരെ പിഴിയാൻ അവസരമൊരുക്കി. ജി.എസ്.ടി ഒഴിവാക്കിയ

നായ മുതൽ സമ്മർദ്ദം വരെ, സഹികെട്ട് ബി.എൽ.ഒമാർ

ആലപ്പുഴ: നടവഴിയില്ല, ഇരുട്ടുവീണ മുറ്റത്ത് ലൈറ്റിട്ട് തരാൻ പോലും മനസുകാണിക്കാത്ത വീട്ടുകാർ. കളക്ടറേറ്റിലെയും വില്ലേജ് ഓഫീസിലെയും ഉദ്യോഗസ്ഥരുടെ ഫോൺ വഴിയുള്ള സമ്മർ‌ദ്ദം വേറെ. ക്ഷമയോടെ ജോലി ചെയ്തു തീർക്കാനുള്ള സാവകാശമെങ്കിലും തന്നുകൂടേ…. ചോദിക്കുന്നത് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ എസ്.ഐ.ആർ ഫോമുമായി ഇറങ്ങിയ ബി.എൽ.ഒമാരാണ്. ഫീൽഡിൽ ഞങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മേലധികാരികൾക്ക് അറിയില്ല. ഇഴ‌ന്തുക്കൾ നിറഞ്ഞ പ്രദേശത്തും വെള്ളക്കെട്ടിലും അകപ്പെട്ട് പല ദിവസങ്ങളിലും മടങ്ങി വരാൻ വഴിയറിയാതെ പകച്ചു നിന്നിട്ടുണ്ടെന്നാണ് ഒരു വനിതാ ബി.എൽ.ഒയുടെ വെളിപ്പെടുത്തൽ. യാതൊരു വിധത്തിലും വിഷമകരമാകില്ല

മാനസിക വെല്ലുവിളി നേരിടുന്നവർ പാവം മാനവ സഹോദരങ്ങൾ സുഗതകുമാരിയുടെ കവിത ഉദ്ധരിച്ച് ഹൈക്കോടതി

 മാനസിക,​ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരും രാജ്യത്തിലെ പൗരന്മാരാണെന്നും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരുളിന്റെ വാതിൽ തുറന്ന് ജീവിതത്തിന്റെ പരമോത്സുകത ആസ്വദിക്കാൻ അവരെ സഹായിക്കേണ്ട കടമ നമുക്കെല്ലാമുണ്ടെന്നും കോടതി പറഞ്ഞു. പാലായിലെ പുനരധിവാസ കേന്ദ്രമായ ‘മരിയാസദന’ത്തിലെ അന്തേവാസികളുടെ വോട്ട് പ്രത്യേക വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തണമെന്നും ചാലഞ്ച് വോട്ടായി മാറ്രിവയ്ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അന്തേവാസികളുടെ വോട്ടവകാശം കോടതി അംഗീകരിക്കുകയും ചെയ്തു. പാലാ നഗരസഭ ഏഴാം ഡിവിഷനിലെ പുളിമലക്കുന്ന് ഭാഗത്തെ

ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച തുടർ ഭരണമാണ് കേരളത്തിന് വികസന നേട്ടങ്ങൾ സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോരിച്ചൊരിയുന്ന മഴ അവഗണിച്ചും ആവേശത്തോടെ എത്തിയ അണികളെ സാക്ഷിയാക്കി എൽ.ഡി.എഫ് തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ൽ യു.ഡി.എഫ് വന്നിരുന്നെങ്കിൽ ഈ നേട്ടങ്ങളിൽ നിന്ന് പിന്നോട്ടു പോകുമായിരുന്നു. 2016 ൽ യു.ഡി.എഫ് സ്ഥാനം ഒഴിയുമ്പോൾ സംസ്ഥാനം എല്ലാ മേഖലകളിലും പിന്നോട്ടായിരുന്നു.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പരിശോധിച്ചത് വിവിധ മേഖലകളിലെ പ്രശ്നങ്ങൾ എങ്ങനെ

തുരുത്തി – വീയപുരം ലിങ്ക് റോഡ് നിർമ്മാണം: തുരുത്തി മുതൽ വാലടി വരെ നാളെ(നവംബർ 19) മുതൽ ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണം

തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി – വീയപുരം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി തുരുത്തി -വാലടി റൂട്ടിൽ ഇന്ന് (നവംബർ 19) മുതൽ ഡിസംബർ 12 വരെ ഗതാഗതം വഴി തിരിച്ചുവിടും. രാവിലെ 10 മു തൽ വൈകിട്ട് 3 വരെയാണു ഗതാഗത ക്രമീകരണം. ചങ്ങനാ ശേരി ഭാഗത്തു നിന്നും ലിസിയുകാവാലം നാരകത്തറ കൃഷ്ണപുരം വാലടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്നു മാർക്കറ്റ് റോഡ് വഴി പറാല്‍ വാലടി, റോഡ് വഴി പോകണം. കാവാലം

ഹൈക്കോടതി പറഞ്ഞിട്ടും ക്ഷേത്രഭൂമി ഏറ്റെടുക്കാതെ കൊച്ചിൻ ദേവസ്വം, നിർദ്ധന കുടുംബത്തിന്റെ നിയമ പോരാട്ടം നിഷ്ഫലം

സ്വന്തം വീട് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടദേവതയ്‌ക്കു വേണ്ടി നിർധനകുടുംബം നിയമയുദ്ധം നടത്തി നേടിയ 4.81 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിൻമേൽ കൊച്ചി​ൻ ദേവസ്വം ബോർഡ് അടയി​രി​ക്കാൻ തുടങ്ങിയിട്ട് 20 വർഷം. 50 കോടി​യി​ലേറെ രൂപ മൂല്യമുള്ളതാണ് പള്ളുരുത്തി​ തഴുപ്പ് വടക്ക് രാമൻകുട്ടി ഭാഗവതർ റോഡിലെ അഴകി​യകാവ് ഭഗവതി​ ക്ഷേത്രം വക ഭൂമി​. ക്ഷേത്രത്തിൽനിന്ന് രണ്ടു കിലോമീറ്ററോളം അകലെയുള്ള ഈ ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിട്ടും ബോർഡ് തിരിഞ്ഞുനോക്കുന്നില്ല. ജി​ല്ലാ കളക്ടർ വഴി ഭൂസംരക്ഷണ നി​യമം ഉൾപ്പെടെ വിനിയോഗിച്ച് എത്രയും വേഗം

Scroll to Top