ശബരിമല തിരക്ക് : കോടതിയുടെ ക്രമീകരണം, സ്പോട്ട് ബുക്കിംഗ് തിങ്കൾ വരെ 5000 മാത്രം

ശബരിമലയിൽ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് ക്വാട്ട തിങ്കളാഴ്ച വരെ 5,000 ആയി കുറച്ച് ഹൈക്കോടതി. 20,000 പേരെ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഏകോപനം പാളിയെന്ന് കോടതി കുറ്റപ്പെടുത്തി.

വെർച്വൽ ക്യൂ ബുക്കിംഗ് ക്വാട്ട തത്കാലം 70,000 ആയി തുടരും. അടുത്ത ഏതാനും ദിവസത്തെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണിത്. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസത്തെ ടിക്കറ്റുമായി വരുന്നവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തിവിടാവൂ. ടിക്കറ്റിൽ പറയുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പ് മുതൽ പമ്പയിൽ നിന്ന് കടത്തിവിടാം. ടോക്കണിൽ പറയുന്ന സമയത്തിന് 18 മണിക്കൂറിനു ശേഷമാണ് എത്തുന്നതെങ്കിൽ കടത്തിവിടരുത്.

മിനിട്ടിൽ 80 പേർ പതിനെട്ടാം പടി കയറണം.

പൊലീസ് തിടുക്കത്തിൽ പിടിച്ചുപൊക്കുന്നത് ഇഷ്ടപ്പെടാത്തവരുമുണ്ട്. ഇതെല്ലാം ഭക്തരുടെ മനസുമടുപ്പിക്കും. കാര്യക്ഷമമായ നടപടി വേണം.

കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്കും വനംവകുപ്പിന്റെ നിയന്ത്രണം വേണം. ഹർജി നാളെ വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സമീപനമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം മേഖലകളായി തിരിച്ച് വിസ്തീർണവും ആളുകളെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയും വിലയിരുത്തണം. തുടർന്ന് ചുമതലപ്പെട്ട വകുപ്പുകൾ കൂട്ടായി പരിഹാരമുണ്ടാക്കണം. വിശദാംശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ കോടതിയെ അറിയിക്കണം.

പറഞ്ഞതൊന്നും പാലിച്ചില്ല;

ദുരന്തത്തിനിടയാക്കും

ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികൃതർ പലതും പറഞ്ഞതല്ലാതെ ഒന്നും ന‌ടന്നില്ലെന്ന് കോടതി വാക്കാൽ വിമർശിച്ചു. സാധാരണ ഉത്സവക്കമ്മിറ്റിക്കാരെ പോലെയല്ല കാര്യങ്ങൾ നടത്തേണ്ടത്. തീർത്ഥാടകരെ തിക്കിത്തിരക്കി കയറ്റുന്നതെന്തിനാണ്?

ഇത് മറ്റൊരു ദുരന്തത്തിന് വഴിവയ്‌ക്കും. ഏകോപനം പാളിയിരിക്കുകയാണ്. ഒരുക്കങ്ങൾ ആറുമാസം മുമ്പേ തുടങ്ങേണ്ടതായിരുന്നു.

കുട്ടികളടക്കം തിരക്കിൽ വീർപ്പുമുട്ടിയാണ് ദർശനത്തിന് കാത്തുനിൽക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

പ്രാഥമിക ആവശ്യങ്ങൾക്ക് വൃത്തിയുള്ള ടോയ്ലെറ്റുകളുമില്ല. രാസ കുങ്കമത്തിന്റെ വിൽപ്പന തടഞ്ഞ സാഹചര്യത്തിൽ ശുചീകരണത്തിന് കുത്തകപ്പാട്ടമെടുക്കാൻ ആളില്ല. മണിക്കൂറുകൾ വരി നിൽക്കുന്നവർക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടാൽ ചുറ്റിനും കാടല്ലേ, എവിടേയും പോയെന്നു വരാം.


“തിരക്കുമൂലം ദർശനം നടത്താൻ കഴിയാതെ മാല ഊരി വ്രതം മുറിക്കേണ്ടിവന്ന ഭക്തരോട് മാപ്പ് ചോദിക്കുന്നു.

കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ആവർത്തിക്കില്ല.“

-കെ.ജയകുമാർ

തിരുവിതാംകൂർ ദേവസ്വം

ബോർഡ് പ്രസിഡന്റ്

ശബരിമലയിലെ തിരക്ക്: യോഗം വിളിക്കാൻ മന്ത്രിക്ക് അനുമതി

വിപുലമായ വിദഗ്ദ്ധ സമിതി
രൂപീകരിക്കാൻ നിർദേശം

കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള നിയന്ത്രണം തുടരും.

ദേവസ്വം ബോർഡിന് മാത്രമായി തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ ‘ശബരിമല ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്‌പെർട്ട് കമ്മിറ്റി’ക്ക് ദേവസ്വം ബോർഡ് രൂപം നൽകണം. ട്രാൻസ്പോർട്ട്, എൻജിനിയറിംഗ്, അർബൻ ആൻഡ് റീജിയണൽ പ്ലാനിംഗ്, സിവിൽ എൻനിയറിംഗ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പൊതുജനാരോഗ്യം, ഐ.ടി വിദഗ്ദ്ധർ ഉൾപ്പെട്ടതായിരിക്കണം കമ്മിറ്റി. കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ തിട്ടപ്പെടുത്തണം. ഒരു ലക്ഷത്തിലധികം പേർ ഒരേ സമയം എത്തുന്നത് അപകടമായതിനാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണം.

പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെയും കോടതി കേസിൽ കക്ഷിയാക്കി. കാനന പാതയിലൂടെ ദിവസം 5000 പേരെയെ കടത്തിവിടാവൂ. അവർക്കും വെർചൽ ക്യൂ പാസ് വേണം. തീർത്ഥാടകർക്ക് ചുക്കുവെളളവും ബിസ്കറ്റും ഉറപ്പാക്കണം. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ഡോളി സർവീസിന് പ്രീപെയ്ഡ് കൗണ്ടർ വേണമെന്നും കോടതി നിർദ്ദേശിച്ചു.

സ​ന്നി​ധാ​ന​ത്തെ​ ​തി​ര​ക്ക്
ഗൂ​ഢ​ശ​ക്തി​ക​ളു​ടെ
സൃ​ഷ്ടി​യോ​?​ ​എ.​ഡി.​ജി.​പി

ശ​ബ​രി​മ​ല​ ​:​ ​സ​ന്നി​ധാ​ന​ത്ത് ​ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ​ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ ​തി​ര​ക്ക് ​ഗൂ​ഢ​ശ​ക്തി​ക​ളു​ടെ​ ​ഇ​ട​പെ​ട​ൽ​ ​മൂ​ല​മാ​ണോ​യെ​ന്ന് ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​എ.​ഡി.​ജി.​പി​ ​എ​സ്.​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.​ ​വെ​ർ​ച്വ​ൽ​ക്യൂ​ ​ബു​ക്കു​ചെ​യ്തും​ ​സ്പോ​ട്ട് ​ബു​ക്കിം​ഗി​ലൂ​ടെ​യും​ ​എ​ത്തി​യ​വ​ർ​ക്ക് ​പു​റ​മെ​ ​സ​മ​യ​ക്ര​മം​ ​തെ​റ്റി​ച്ചും​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​പ​ല​രും​ ​പൊ​ലീ​സ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഭേ​ദി​ച്ച് ​വ​ന​ത്തി​ലൂ​ടെ​യും​ ​മ​റ്റ് ​വ​ഴി​ക​ളി​ലൂ​ടെ​യും​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​എ​ത്തി.​ ​ഇ​തോ​ടെ​ ​താ​ഴെ​തി​രു​മു​റ്റ​ത്തും​ ​വ​ലി​യ​ ​ന​ട​പ്പ​ന്ത​ലി​ലും​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​അ​പ​ക​ട​ക​ര​മാ​യ​ ​ത​ര​ത്തി​ൽ​ ​തി​ര​ക്കു​ണ്ടാ​യി.​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​പൊ​ലീ​സ് ​ഉ​ണ്ടാ​യി​രു​ന്നു.
വെ​ർ​ച്വ​ൽ​ ​ക്യൂ,​ ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​ഇ​ല്ലാ​തെ​ ​എ​ത്തു​ന്ന​വ​രെ​ ​പ​മ്പ​യി​ലേ​ക്ക് ​പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ​എ.​ഡി.​ജി.​പി​ ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​സ​ന്നി​ധാ​നം,​ ​പ​മ്പ,​ ​നി​ല​യ്ക്ക​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 3500​ ​പൊ​ലീ​സു​കാ​രു​ണ്ട്.​ 1700​പേ​ർ​ ​സ​ന്നി​ധാ​ന​ത്താ​ണ്.​ ​ഇ​ന്ന​ലെ​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​ ​തൃ​ശൂ​രി​ൽ​ ​നി​ന്നു​ള്ള​ 30​ ​അം​ഗ​ ​സം​ഘ​മെ​ത്തി.​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​റ്റൊ​രു​ ​സം​ഘം​ ​കൂ​ടി​യെ​ത്തും.​ ​നി​ല​വി​ൽ​ ​തി​ര​ക്ക് ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണ്.

മൊ​ത്തം​ 80000
പേ​ർ​ക്ക് ​ദ​ർ​ശ​നം

ശ​ബ​രി​മ​ല​:​ ​മൊ​ത്തം​ ​എ​ൺ​പ​തി​നാ​യി​രം​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​പ്ര​തി​ദി​നം​ ​ദ​ർ​ശ​നം​ ​ല​ഭി​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​പു​തി​യ​ ​ക്ര​മീ​ക​ര​ണം.
സ്പോ​ട്ട് ​ബു​ക്കിം​ഗ്അ​യ്യാ​യി​ര​മാ​യി​ ​ഹൈ​ക്കോ​ട​തി​ ​കു​റ​യ്ക്കു​ക​യും​ ​വെ​ർ​ച്വ​ൽ​ ​ബു​ക്കിം​ഗ് 70000​ ​ആ​യി​ ​നി​ജ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തെ​ങ്കി​ലും​ ​കാ​ന​ന​ ​പാ​ത​ ​വ​ഴി​ ​വ​രു​ന്ന​ ​അ​യ്യാ​യി​രം​ ​പേ​ർ​ക്കു​കൂ​ടി​ ​അ​വ​സ​രം​ ​കി​ട്ടും.

ഇ​ത്ര​യും​നാ​ൾ​ ​കാ​ന​ന​ ​പാ​ത​ ​വ​ഴി​ ​വ​രു​ന്ന​വ​ർ​ക്ക്
നി​യ​ന്ത്ര​ണ​മി​ല്ലാ​യി​രു​ന്നു.
സ്പോ​ട്ട് ​ബു​ക്കിം​ഗി​നാ​യി​ ​നി​ല​യ്ക്ക​ലി​ൽ​ ​ഏ​ഴ് ​കൗ​ണ്ട​റു​ക​ൾ​ ​ആ​രം​ഭി​ച്ചു.​പ​മ്പ​യി​ലെ​ ​അ​ഞ്ച് ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​കൗ​ണ്ട​റു​ക​ളു​ടെ​ ​എ​ണ്ണം​ ​ഒ​ന്നാ​യി​ ​ചു​രു​ക്കി.​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​വോ,​ ​സ്പോ​ട്ട് ​ബു​ക്കിം​ഗോ​ ​ഇ​ല്ലാ​ത്ത​വ​രെ​ ​പ​മ്പ​യി​ലേ​ക്ക് ​വി​ടി​ല്ല.​ ​ഇ​തി​നാ​യി​ ​നി​ല​യ്ക്ക​ലി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.
വെ​ർ​ച്വ​ൽ​ ​ക്യൂ​ ​ബു​ക്കിം​ഗി​ലൂ​ടെ​ 70,​​000​ ​പേ​ർ​ക്കും​ ​സ്പോ​ട്ട് ​ബു​ക്കിം​ഗി​ലൂ​ടെ​ 20,​​000​ ​പേ​ർ​ക്കു​മാ​യി​രു​ന്നു​ ​പ്ര​വേ​ശ​നം​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​എ​രു​മേ​ലി,​ ​ചെ​ങ്ങ​ന്നൂ​ർ,​ ​വ​ണ്ടി​പ്പെ​രി​യാ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​മ​റ്റു​ ​സ്പോ​ട്ട് ​ബു​ക്കിം​ഗ് ​കേ​ന്ദ്ര​ങ്ങ​ൾ.
പു​ൽ​മേ​ട് ​വ​ഴി​ ​നി​ത്യേ​ന​ ​ആ​യി​ര​ത്തി​ൽ​ ​താ​ഴെ​ ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top