പതിമൂന്നുകാരന് മർദ്ദനം: ബന്ധുക്കൾക്കെതിരെ കേസ്

വെഞ്ഞാറമൂട്: പതിമൂന്ന് വയസുകാരനെ മാതാവും രണ്ടാനച്ഛനും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയും സ്കൂളിൽ വിടാതെ വീട്ടിൽ ജോലിചെയ്യിക്കുന്നതായും പരാതി. വെഞ്ഞാറമൂട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാതാവ് പിരപ്പൻകോട് അംബേദ്കർ കോളനി പുതുപ്പള്ളി വീട്ടിൽ മഞ്ചു, രണ്ടാനച്ഛൻ ബിനു ബന്ധുക്കളായ ഉഷാകുമാരി, സുര എന്നിവർക്കെതിരെ കേസെടുത്തു. മഞ്ചുവും കുട്ടിയുടെ അച്ഛനും കഴിഞ്ഞ 10 വർഷമായി പിരിഞ്ഞ് കഴിയുകയാണ്. എങ്കിലും കുട്ടിയുടെ ചിലവിനായി എല്ലാ മാസവും പിതാവ് ഒരു തുക നൽകാറുണ്ടെന്നും ഈ തുക ബന്ധുക്കൾ കൈക്കലാക്കാറുണ്ടെന്നുമാണ് പരാതി. പലപ്പോഴായി 35 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. കൂടുതൽ തുക പിതാവിൽ നിന്നും കൈപ്പറ്റാൻ ആവശ്യപ്പെട്ടത് നിരസിച്ചതോടെ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top