യുവജന വിപ്ലവത്തിന് സമയമായി: ടി.വി.കെ ജനറൽ സെക്രട്ടി, കലാപാഹ്വാനമെന്ന് ഡി.എം.കെ, കേസെടുത്ത് പൊലീസ്

ചെന്നൈ: യുവാക്കൾ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നും ടി.വി.കെ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് എക്സിലൂടെ പറഞ്ഞു. അതിനിടെ ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ആധവിനെതിരെ പൊലീസ് കേസെടുത്തു.

ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ടി.വി.കെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറൽ സെക്രട്ടറിയായ ആധവ് അർജുനയ്ക്കാണ്. ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാരോപിച്ച് ആധവ് മദ്രാസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

അതേസമയം,കരൂർ ദുരന്തത്തിൽ പ്രാദേശിക നേതാവ് കരൂർ സ്വദേശി പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.

ആധവ് വി.സി.കെയിൽ നിന്നും

പുറത്തായ നേതാവ്

ഡി.എം.കെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം തു‌‌ടർച്ചയായി നടത്തിയതിന്റെ പേരിൽ വി.സി.കെയിൽ നിന്നും പുറത്താക്കിയ നേതാവാണ് ആധവ് അർജുന. ഡി.എം.കെ മുന്നണിയിൽപെട്ട പാർട്ടിയാണ് വി.സി.കെ. കഴിഞ്ഞ സിസംബറിലാണ് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനെ ആറ് മാസത്തേക്ക് വി.സി.കെ സ്ഥാപകനും ചിദംബരം എം.പിയുമായ തോൽ തിരുമാവളവൻ സസ്പെൻഡ് ചെയ്തത്.

സു​ര​ക്ഷ​ ​ഒ​രു​ക്കി​യെ​ന്ന് ​

ത​മി​ഴ്നാ​ട് ​സ​ർ​ക്കാർ

ക​രൂ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​വി​ജ​യ്‌​യു​ടെ​ ​വി​ഡി​യോ​ക്കു​ ​പി​ന്നാ​ലെ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ.​ ​റാ​ലി​ ​ന​ട​ത്തു​ന്ന​തി​നു​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​ആ​ദ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സ്ഥ​ലം​ ​അ​മ​രാ​വ​തി​ ​ന​ദി​ ​പാ​ല​വും​ ​ഒ​രു​ ​പെ​ട്രോ​ൾ​ ​പ​മ്പു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​മീ​ഡി​യ​ ​സെ​ക്ര​ട്ട​റി​യും​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ​ ​അ​മു​ത​ ​അ​റി​യി​ച്ചു.​ ​ര​ണ്ടാ​മ​താ​യി,​ ​ഉ​ഴ​വ​ർ​ ​മാ​ർ​ക്ക​റ്റ് ​പ്ര​ദേ​ശം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഈ​ ​പ്ര​ദ്രേ​ശ​ങ്ങ​ൾ​ ​വ​ള​രെ​ ​ഇ​ടു​ങ്ങി​യ​താ​ണ്.​ ​ഇ​വി​ടെ​ ​അ​യ്യാ​യി​രം​ ​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ഒ​ത്തു​കൂ​ടാ​ൻ​ ​ക​ഴി​യൂ.​ ​വേ​ലു​ച്ചാ​മി​പു​രം​ ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ടി.​വി.​കെ​ ​അ​ത് ​സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നും​ ​അ​മു​ത​ ​പ​റ​ഞ്ഞു.
ക​രൂ​ർ​ ​ദു​ര​ന്ത​ത്തെ​ ​കു​റി​ച്ച് ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​തെ​റ്റാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ​തി​നാ​യി​രം​ ​പേ​ർ​ ​വ​രു​മെ​ന്നാ​ണ് ​ടി.​വി.​കെ​ ​അ​റി​യി​ച്ച​ത്.​ ​മു​ൻ​ ​റാ​ലി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​രു​പ​തി​നാ​യി​രം​ ​പേ​ർ​ ​വ​രു​മെ​ന്ന് ​ക​ണ​ക്കാ​ക്കി.​ ​അ​ത​നു​സ​രി​ച്ച് ​പൊ​ലീ​സ് ​സു​ര​ക്ഷ​യും​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​സാ​ധാ​ര​ണ​യാ​യി,​ ​ഓ​രോ​ 50​ ​പേ​ർ​ക്കും​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ൻ​ ​എ​ന്ന​താ​ണ് ​രീ​തി.​ ​എ​ന്നാ​ൽ​ ​ക​രൂ​രി​ൽ,​ ​ഓ​രോ​ 20​ ​പേ​ർ​ക്കും​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​നെ​യാ​ണ് ​വി​ന്യ​സി​ച്ച​ത് ​എ​ന്നും​ ​അ​മു​ത​ ​വി​ശ​ദീ​ക​രി​ച്ചു.

ടി.​വി.​കെ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി
ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു

ന​ട​നും​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​വി​ജ​യ്‌​യു​ടെ​ ​പ്ര​ചാ​ര​ണ​ ​റാ​ലി​ൽ​ 41​പേ​ർ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്ക​വേ,​വി​ല്ലു​പു​രം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യെ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​വി.​അ​യ്യ​പ്പ​നാ​ണ് ​(52​)​ ​മ​രി​ച്ച​ത്.​ ​കു​റി​പ്പ് ​എ​ഴു​തി​വ​ച്ച​ശേ​ഷം​ ​വീ​ട്ടി​ൽ​ ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഡി.​എം.​കെ​ ​മ​ന്ത്രി​ ​സെ​ന്തി​ൽ​ ​ബാ​ലാ​ജി​ക്കെ​തി​രെ​യും​ ​പ​രി​പാ​ടി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷ​ ​പൊ​ലീ​സ് ​ഒ​രു​ക്കി​യി​ല്ലെ​ന്നും​ ​കു​റി​പ്പി​ൽ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ 20​ ​വ​ർ​ഷ​മാ​യി​ ​വി​ജ​യ് ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​നി​ൽ​ ​അം​ഗ​മാ​ണ്.​ ​ദു​ര​ന്ത​ത്തെ​ ​തു​ട​ർ​ന്ന് ​മാ​ന​സി​ക​ ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.​ ​ഭാ​ര്യ​യും​ ​ര​ണ്ടു​ ​മ​ക്ക​ളു​മു​ണ്ട്.​ ​ദു​ര​ന്ത​ത്തി​നു​ ​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് ​ടി.​വി.​കെ​ ​ആ​രോ​പി​ക്കു​ന്ന​ത്.

സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്: ‘പ്രവർത്തകരെ തൊടരുത്, ഞാൻ വീട്ടിലുണ്ടാകും”

ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നും നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയ്. ക​രൂ​രി​ൽ​ ​ടി.വി.കെ റാലിക്കിടെയുണ്ടായ തിരക്കിൽ 41 പേർ മരിച്ച സംഭവത്തിൽ നാലാം നാളാണ് വിജയ് മൗനംവെടിഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചാണ് വീഡിയോ അവസാനിപ്പിച്ചത്. തന്റെ രാഷ്ട്രീയ യാത്ര തുടരും. കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ട്.

തന്റെ ഹൃദയം വേദനകൊണ്ട് പിടയുകയാണ്. സ്‌നേഹം കൊണ്ടാണ് ജനം റാലിക്കെത്തിയത്. ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ല. സത്യം പുറത്തുവരുമെന്നും വിജയ് കൂട്ടിച്ചേർത്തു.

‘നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടൻ കാണും. വേദനയിൽ കൂടെ നിന്നവർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി. കരൂരിൽ നിന്നുള്ള ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാർ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ… എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലുണ്ടാകും. അല്ലെങ്കിൽ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും’- വിജയ് പറഞ്ഞു.

ജന വികാരം ഡി.എം.കെയ്ക്കെതിരെ

കരൂർ ദുരന്തത്തിനി​ട​യാ​ക്കി​യ​ ​റാ​ലി​ ​ന​യി​ച്ച​ത് വി​ജ​യ്‌യാണെങ്കിലും സംഭവശേഷം നാലാം നാൾ ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ കാര്യങ്ങൾ തിരിയുന്നു. ദുരന്തസ്ഥലം സന്ദർശിച്ച ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സംഘം വിജയ്‌യെ കുറ്റപ്പെടുത്താതെ സർക്കാരിനേയും പൊലീസിനേയുമാണ് വിമർശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാകട്ടെ ടി.വി.കെയെ കുറ്റപ്പെടുത്തിയുമില്ല. വിഷയത്തിൽ വീഡിയോ പ്രതികരണവുമായി വിജയ് നേരിട്ടെത്തിയപ്പോഴേക്കും പൊതുവികാരം സർക്കാരിനെതിരാകുന്ന നിലയിലേക്കായി. ജയ്‌ക്കെതിരെ കേസെടുക്കാത്തതിൽ ഡി.എം.കെ നേതാക്കൾക്കിടയിൽ രണ്ടഭിപ്രമായവുണ്ട്. സംഭവുമായി ബന്ധപ്പെട്ടുള്ള കേസുകൾ മദ്രാസ് ഹൈക്കോടതി മൂന്നിനേ പരിഗണിക്കൂ. അപ്പോഴേക്കും കാര്യങ്ങൾ വിജയ്‌യുടെ വഴിയിലേക്ക് എത്തുമെന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top