October 24, 2025

മുത്തച്ഛാ, മുത്തശ്ശീ… സ്മൈൽ പ്ളീസ്…

60 വയസ് കഴിഞ്ഞവർക്ക് സൗജന്യമായി കൃത്രിമ പല്ല് കൊല്ലം: പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ ‘മന്ദഹാസം’ പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകൾക്കു പകരം കൃത്രിമ പല്ലുകൾ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അറുപത് വയസ് കഴിഞ്ഞവരുടെ ചിരിക്ക് തിളക്കം കൂട്ടാനാണ് മന്ദഹാസം പദ്ധതി ആരംഭിച്ചത്. ഈ വർഷം ഇതുവരെ 73 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. അതിൽ 35 എണ്ണം അംഗീകരിച്ചു. ബാക്കിയുള്ളവ […]

ഡൽഹി വായുമലിനീകരണം മന്ത്രിമാർക്കായി എയർ പ്യൂരിഫയർ: വിവാദം

മലിനീകരണം കുറവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും ന്യൂഡൽഹി: ദീപാവലി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വായുമലിനീകരണം രൂക്ഷമായി തുടരവേ മന്ത്രിമാർക്കും എം.എൽ.എമാർക്കുമായി 15 എയർ പ്യൂരിഫയർ വാങ്ങാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനം വിവാദത്തിൽ. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നതിന് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനായി 5.5 ലക്ഷം രൂപയ്ക്ക് 15 എയർ പ്യൂരിഫയർ വാങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം. വിവിധ വകുപ്പുകളിലെ ഓഫീസുകളിലും കോൺഫറൻസ് ഹാളിലും മീറ്റിംഗ് റൂമുകളിലും പ്യൂരിഫയർ വയ്ക്കും. മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് പുറമെ പരിസ്ഥിതി മന്ത്രി

ബിഹാർ മഹാസഖ്യത്തിൽ ആർ.ജെ.ഡി ആധിപത്യം #തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു. അതേസമയം, മുന്നണിയിലെ ഓരോ കക്ഷിയും എത്ര സീറ്റ് പങ്കിടുമെന്ന് വ്യക്തമാക്കിയില്ല. വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച അനുകൂല തരംഗം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തേജസ്വിയും സംയുക്ത റാലി നടത്തും. 28ന് മുന്നണി പ്രകടന പത്രിക പുറത്തിറക്കും. പാട്‌നയിൽ മഹാമുന്നണിയുടെ സംയുക്ത പത്രസമ്മേളനത്തിൽ മുതിർന്ന

ശ്വാസകോശം മാറ്റിവയ്പിൽ ചരിത്രം എഴുതി കോട്ടയം മെഡി.കോളേജ്, ഒരേദിവസം 3 അവയവമാറ്റ ശസ്ത്രക്രിയ

കോട്ടയം : ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ പ്രധാന അവയവങ്ങൾ ഒരേദിവസം മാറ്റിവച്ച് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയായി. ഡൽഹി എയിംസിനു ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്പ് നടന്നതും ഇവിടെയാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ ഇവിടെ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് കാർഡിയോ തൊറാസിക് വിദഗ്ദ്ധനും, സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കലിന് ഡോ.രാജീവനും നേതൃത്വം നൽകി. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത്

രാഷ്ട്രപതിയുടെ കോപ്ടർ പിഴവ് എച്ച് – ലാൻഡിംഗിനല്ല, പൈലറ്റിന് പിഴവില്ല, വിശദീകരണവുമായി വ്യോമസേന

തിരുവനന്തപുരം: ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായെത്തിയ ഹെലികോപ്ടർ ഇറക്കാൻ പ്രമാടത്ത് തയ്യാറാക്കിയ ഹെലിപ്പാഡ് ഉറപ്പുള്ളതായിരുന്നില്ലെന്ന് വ്യോമസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഹെലിപ്പാഡിലെ എച്ച്- അടയാളം കോപ്ടർ ലാൻഡ് ചെയ്യാനുള്ള മാർക്കല്ല. മുകളിൽ നിന്ന് നോക്കുമ്പോൾ ഹെലിപ്പാഡാണെന്ന് പൈലറ്റിന് തിരിച്ചറിയാനാണത്. അതിലല്ല ലാൻഡ് ചെയ്യേണ്ടത്. എച്ച് അടയാളത്തിൽ നിന്ന് അഞ്ചടി മാറി ലാൻഡ് ചെയ്തതാണ് പ്രശ്നമായതെന്ന ആരോപണത്തിൽ കഴമ്പില്ല. എച്ച്- അടയാളമിട്ടതിന്റെ മദ്ധ്യത്തിലാവണം ലാൻഡിംഗ് എന്ന് നിബന്ധനയില്ല. ഹെലിപാഡിന്റെ ഓരോ ഇഞ്ച് സ്ഥലവും ഒരേ ബലത്തിലായിരിക്കണം. വിമാനത്താവളങ്ങളിൽ റൺവേയുടെ

Scroll to Top