ശബരിമല സ്വർണക്കൊള്ള: മുക്കിയത് 2 കിലോ,പൊക്കിയത് 22 പവൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി 176 ഗ്രാം (22 പവൻ) സ്വർണം കണ്ടെടുത്തു. ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും […]