യുഗതാരകം ; വി.എസ് നിത്യതയിൽ , മണ്ണിന്റെ പുത്രനെ അഗ്നി ഏറ്റുവാങ്ങി

ആ​ല​പ്പു​ഴ​:​ ​കാ​ല​വും​ ​ച​രി​ത്ര​വും​ ​സാ​ക്ഷി​യാ​യി​ ​നി​ൽ​ക്കേ​ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ​ ​ഭൗ​തി​ക​ദേ​ഹം​ ​അ​ഗ്നി​യി​ൽ​ ​ല​യി​ച്ചു.​ ​മ​ണ്ണി​ന്റെ​ ​സ്നേ​ഹ​വും​ ​ക​രു​ത​ലും​ ​വി​ണ്ണോ​ള​മു​യ​ർ​ത്തി​യ​ ​സ​ഖാ​വി​നെ​ ​പി​റ​ന്ന​ ​മ​ണ്ണ് ​നി​റ​ക​ണ്ണീ​രോ​ടെ​ ​ഏ​റ്റു​വാ​ങ്ങി.​ ​കേ​ര​ളം​ ​ഇ​ന്നോ​ളം​ ​ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ജ​ന​സ​ഞ്ച​യം​ ​പ്ര​കൃ​തി​ ​തൂ​വി​യ​ ​ക​ണ്ണീ​ർ​മ​ഴ​യി​ൽ​ ​പ്രി​യ​ ​നേ​താ​വി​ന് ​അ​ന്ത്യാ​ഭി​വാ​ദ്യം​ ​ന​ൽ​കി.
ര​ക്ത​സാ​ക്ഷി​സ്മ​ര​ണ​ക​ൾ​ ​ഇ​ര​മ്പു​ന്ന​ ​ആ​ല​പ്പു​ഴ​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​ൽ​ ​പൂ​ർ​ണ​ ​ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​ഇ​ന്ന​ലെ​ ​ രാത്രി​ 9.15​ ​നാ​യി​രു​ന്നു​ ​സം​സ്‌​കാ​രം.​ 30​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​വി​ലാ​പ​യാ​ത്ര​യ്ക്കൊ​ടു​വി​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ളു​ടെ​ ​ക​ണ്ഠ​ങ്ങ​ളി​ൽ​ ​നി​ന്നുതി​ർ​ന്ന​ ​’​ക​ണ്ണേ​ ​ക​ര​ളേ​”​ ​വി​ളി​ക​ൾ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​മു​ഴ​ങ്ങ​വെ​ ​മ​ക​ൻ​ ​വി.​എ.​ ​അ​രു​ൺ​ ​കു​മാ​ർ​ ​ചി​ത​യി​ലേ​ക്ക് ​അ​ഗ്നി​ ​പ​ക​ർ​ന്നു.​ ​ആ​ലം​ബം​ ​ന​ഷ്ട​മാ​യ​വ​രു​ടെ​ ​ആ​ർ​ത്ത​നാ​ദം​പോ​ലെ​ ​ജ​ന​ക്കൂ​ട്ടം​ ​അ​ല​റി​വി​ളി​ച്ചു​ ,​ ​’​’​ഞ​ങ്ങ​ടെ​ ​ച​ങ്കി​ലേ​ ​റോ​സാ​പ്പൂ​വേ,​ ​ഇ​ല്ലാ,​ ​ഇ​ല്ല​ ​മ​രി​ക്കുന്നി​ല്ല, ജീ​വി​ക്കു​ന്നു​ ​ഞ​ങ്ങ​ളി​ലൂ​ടെ…​””
ആ​ർ​ത്ത​ല​ച്ചു​ ​പെ​യ്യു​ന്ന​ ​മ​ഴ​യെ​ ​വ​ക​വ​യ്ക്കാ​തെ​ ​അ​നു​യാ​യി​ക​ൾ​ ​പി​ന്നെ​യും​ ​ഇ​ൻ​ക്വി​ലാ​ബ് ​മു​ഴ​ക്കി.​ ​​പ്രി​യ​ത​മ​ ​വ​സു​മ​തി​ ​അ​ച്യു​താ​ന​ന്ദ​നും​ ​മ​ക​ൾ​ ​വി.​വി.​ആ​ശ​യും​ ​വി​ങ്ങി​പ്പൊ​ട്ടി.​ ​
ചി​ത​യ്ക്ക​രി​കി​ൽ​ ​നി​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ബേ​ബി​യും​ ​വി​ങ്ങു​ന്ന​ ​മ​ന​സോ​ടെ​ ​യാ​ത്രാ​മൊ​ഴി​യേ​കി.​ ​വ​ലി​യ​ ​ചു​ടു​കാ​ട്ടി​​ലേ​ക്ക് ​മ​ന്ത്രി​മാ​ർ​ക്കും​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്കും​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​പ്ര​വേ​ശ​നം.​ ​വി.​എ​സി​ന്റെ​ ​ഭൗ​തി​ക​ദേ​ഹം​ ​ചി​ത​യി​ലേ​ക്ക് ​എ​ടു​ത്ത​തോ​ടെ​ ​എ​ല്ലാ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​ത​ക​ർ​ത്ത് ​ജ​ന​ക്കൂ​ട്ടം​ ​ഇ​ര​ച്ചു​ക​യ​റി.
ബീ​ച്ച് ​റി​ക്രി​യേ​ഷ​ൻ​ ​ഗ്രൗ​ണ്ടി​ലെ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം​ ​രാ​ത്രി​ 8.50​ ​ഓ​ടെ​യാ​ണ് ​വി​ലാ​പ​ ​യാ​ത്ര​ ​വ​ലി​യ​ചു​ടു​കാ​ട്ടി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​
പോ​രാ​ട്ട​നാ​യ​ക​ന് ​പ്ര​കൃ​തി​ ​ന​ൽ​കു​ന്ന​ ​റെ​ഡ് ​സ​ല്യൂ​ട്ട് ​പോ​ലെ​ ​മ​ഴ​ ​ഉ​റ​ച്ചു​പെ​യ്തു.​ ​കാ​റ്റ് ​ചു​റ്റി​യ​ടി​ച്ചു.​ ​മ​ക​ൻ​ ​അ​രു​ൺ​കു​മാ​റും,​ ​മ​രു​മ​ക​ൻ​ ​ഡോ.​ത​ങ്ക​രാ​ജും​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ളും​ ​ചേ​ർ​ന്നാ​ണ് ​ഭൗ​തി​ക​ ​ശ​രീ​രം​ ​അ​ട​ങ്ങി​യ​ ​പേ​ട​കം​ ​വാ​ഹ​ന​ത്തി​ൽ​നി​ന്ന് ​പു​റ​ത്തേ​ക്കെ​ടു​ത്ത​ത്.
ജി​ല്ലാ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളും​ ​ജി​ല്ലാ​ക്ക​മ്മി​റ്രി​ ​അം​ഗ​ങ്ങ​ളും​ ​ചേ​ർ​ന്ന് ​ഭൗ​തി​ക​ശ​രീ​രം​ ​ചി​ത​യി​ലേ​ക്ക് ​കൊണ്ടുവന്നു. ​വ​ലി​യ​ചു​ടു​കാ​ടി​ന്റെ​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ന് ​ഇ​ട​തു​വ​ശ​ത്താ​ണ് ​ചി​ത​യൊ​രു​ക്കി​യ​ത്.​ ​പൊ​ലീ​സ് ​ഗാ​ർ​ഡ് ​ഒ​ഫ് ​ഓ​ണ​ർ​ ​ന​ൽ​കി​യ​തി​നു​പി​ന്നാ​ലെ​ ​മ​ക​ൻ​ ​വി.​എ.​അ​രു​ൺ​കു​മാ​ർ​ ​ചി​ത​യി​ലേ​ക്ക് ​അ​ഗ്നി​ ​പ​ക​ർ​ന്നു.

മഴയിലും ജ്വലിച്ച് വി.എസ്

ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു.

ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല…’

നാല് മണിയോടെ ഭൗതികദേഹം വലിയചുടുകാട്ടിലെത്തിച്ച് അഞ്ചോടെ സംസ്കാരം നടത്താനായിരുന്നു ആലോചന. എന്നാൽ, ഒഴുകിയെത്തിയ ജനസാഗരം കണക്കുകൂട്ടലുകൾ തെറ്റിച്ചു. വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ രാത്രി 8.45. തുടർന്ന് 9.02ന് ഭൗതികദേഹം ചിതയ്ക്കരികിലെത്തിച്ച് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

കേരളം ആലപ്പുഴയിലേക്ക് എത്തിയ ദിവസം

കേരളം ആലപ്പുഴയിലേക്കെത്തിയ രാവും പകലുമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നുപോലും വി.എസിനെ സ്നേഹിക്കുന്നവർ ഓടിയെത്തി. കാത്തിരിപ്പിന്റെ മുഴിച്ചിലോ, മഴയുടെ തണുപ്പോ ഒരു മനുഷ്യനെയും തളർത്തിയില്ല. ചൊവ്വാഴ്ച വൈകിട്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്നലെ രാവിലെ 7.30നാണ് ജില്ലയിൽ പ്രവേശിച്ചത്. രാത്രി മുഴുവൻ കാത്തിരുന്ന ജനം ക്ഷീണം മറന്നാണ് വി.എസിനെ കാണാൻ ഓടിയെത്തിയത്.

വിലാപയാത്രയോട് അനുബന്ധിച്ച് കർശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്.
ഇരുഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ സംസ്കാരചടങ്ങുകൾ നടക്കുന്നതുവരെ ആലപ്പുഴ ബൈപ്പാസിലൂടെയാണ് കടത്തിവിട്ടത്. വിലാപയാത്ര വീട്ടിൽ നിന്നുപുറപ്പെട്ടപ്പോൾ എ.സി റോഡിലുടെയുള്ള വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്ന് അമ്പലപ്പുഴയിലെത്തി ദേശീയപാതയിലേക്ക് കയറുന്ന രീതിയിലായിരുന്നു ക്രമീകരണം. വി.എസിനോടുള്ള ആദരസൂചകമായി നഗരത്തിലെ കടകമ്പോളങ്ങൾ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചു.

റിക്രിയേഷൻ മൈതാനത്തെത്തിയ വാഹനങ്ങളിലെല്ലാം കടപ്പുറത്തെ മേൽപ്പാലത്തിന് താഴെയും കനാൽക്കരയിലുമാണ് പാർക്ക് ചെയ്തത്. ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ ബീച്ച് റോഡിലെത്തി ആളെയിറക്കിയ ശേഷം കനാൽക്കരയിൽ പാർക്ക് ചെയ്യുന്ന തരത്തിലായിരുന്നു നിയന്ത്രണം. ചെറിയ വാഹനങ്ങൾക്ക് എസ്.ഡി കോളേജ് മൈതാനവും ചിന്മയ വിദ്യാലയ പരിസരവുമാണ് പാർക്കിംഗിനായി ഒരുക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top