കലാപത്തിലെരിഞ്ഞ് സുഡാൻ; പലായനം തുടരുന്നു
ഖാർത്തും: ആഭ്യന്തര യുദ്ധത്താൽ വലയുന്ന സുഡാനിൽ സാഹചര്യം അതിരൂക്ഷമായി തുടരുന്നു. സുഡാൻ സൈന്യത്തിന്റെ ശക്തികേന്ദ്രമായിരുന്നഅൽ-ഫാഷിർ നഗരം അർദ്ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) പിടിച്ചെടുത്തതോടെ ജനം കൂട്ട പലായനം തുടങ്ങി. യു.എന്നിന്റെ കണക്കനുസരിച്ച് ഇതിനോടകം 60,000ത്തിലധികം പേർ പലായനം ചെയ്തു. സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് വ്യക്തമാക്കി. പരാമാവധി സഹായമെത്തിക്കാനുള്ള തയാറെടുപ്പിലാണ് റെഡ് ക്രെസറ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.ആർ.എസ്.എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നു. പതിനായിരങ്ങൾ […]