ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ 128 കോടി
പണം ഉടമകൾക്ക് തിരികെ നൽകുവാൻ ക്യാമ്പയിൻ ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയം ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ.ഡി.എം ആശ.സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയിൽ നടന്ന ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000രൂപ […]