മഹാഐക്യം പ്രകടമാക്കി സംയുക്തറാലി, വോട്ടിനായി നാടകം കളിക്കാനും മോദി മടിയ്ക്കില്ല: രാഹുൽ
ന്യൂഡൽഹി: വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച ഓളം, സീറ്റ് ചർച്ചയിലൂടെ നഷ്‌ടമാക്കിയെന്ന വിമർശനത്തിനിടെ മഹാസംഖ്യത്തിനായി ബീഹാറിൽ സംയുക്ത റാലി നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും. സാമൂഹിക നീതി, ജാതി സെൻസസ്, വോട്ട് മോഷണം, മറ്റ് പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി രാഹുൽ ആഞ്ഞടിച്ചപ്പോൾ, ഒരുകുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി അടക്കം വാഗ്‌ദാനങ്ങളും നിതീഷ് സർക്കാരിന്റെ വീഴ്‌ചകളും തേജസ്വി ചൂണ്ടിക്കാട്ടി. മുസാഫർപൂരിലെ സക്രയിലും ധർബംഗയിലും റാലി നടന്നു. പ്രസംഗത്തിനിടെ […]