നിരന്തരം സംശയിക്കുന്നത് വിവാഹ മോചനത്തിന് മതിയായ കാരണം
കൊച്ചി: ഭാര്യയെക്കുറിച്ചുള്ള വിശ്വാസത്തിൽ നിരന്തരം സംശയമുന്നയിക്കുകയും നിർബന്ധിച്ച് ജോലി രാജി വയ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിന്റെ നടപടി വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹ ജീവിതത്തിന്റെ ആത്മാവ്. സംശയാലുവായ ഭർത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യം ചെയ്യൽ ദാമ്പത്യം അർത്ഥമില്ലാത്തതാക്കും. പങ്കാളിയുടെ മനസ്സമാധാനവും സ്വാഭിമാനവും തകർക്കും. ഇത് വിവാഹ മോചന നിയമത്തിൽ […]