Author name: Rajesh R

ഭരണത്തിന് കച്ചകെട്ടി മുന്നണികൾ

തൃശൂർ: കോർപറേഷനിൽ ഡിവിഷൻ നിർണയം പൂർത്തിയായതോടെ ഹാട്രിക് ലക്ഷ്യമിട്ട് ഇടതുമുന്നണിയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിൽ ഭരണം നഷ്ടപ്പെട്ട യു.ഡി.എഫും കൊമ്പുകോർക്കുമ്പോൾ ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.ഡി.എ. മേയർ തങ്ങൾക്കൊപ്പം നിൽക്കില്ലെന്ന ധാരണയിലാണ് വികസനനേട്ടങ്ങളുമായി എൽ.ഡി.എഫ് കരുക്കൾ നീക്കുന്നത്. എന്നാൽ മേയർ എം.കെ.വർഗീസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള അടുപ്പം മേയർ ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയാണെന്ന സംശയത്തിലാണ് എൽ.ഡി.എഫ്. പല വേദികളിലും സുരേഷ് ഗോപി മേയറെ പുകഴ്ത്തി പറയുന്നത് ഇതിന് ആക്കം കൂട്ടുന്നു. മേയറുടെ അടുത്തനിലപാട് എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ട് […]

കൗതുകമായി കുരങ്ങനും മയിലും

മട്ടാഞ്ചേരി: വഴി തെറ്റിയെത്തിയ മയിലും കുരങ്ങനും വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിക്ക് കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫോർട്ടുകൊച്ചിയിലെ മരച്ചില്ലകളിലും മട്ടുപ്പാവുകളിലുമായാണ് കുരങ്ങൻ വസിക്കുന്നത്. ഭക്ഷണത്തിനായി താഴെയിറങ്ങുമെങ്കിലും ഉപദ്രവകാരിയല്ലെന്ന് വഴിയോര കച്ചവടക്കാർ പറയുന്നു. ചരക്ക് വണ്ടിയിൽ വഴിതെറ്റിയെത്തിയതാണ് കുരങ്ങൻ. പൊരിച്ച ഭക്ഷണയിനങ്ങളും പഴങ്ങളുമാണ് ഭക്ഷണം. ആദ്യം കാക്കക്കൂട്ടങ്ങൾ കുരങ്ങിനെ ഉപദ്രവിക്കുമായിരുന്നെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ ഇത് ഒഴിവായി. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറിയിലെത്തിയ മയിൽ മാസങ്ങളായി കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ പറന്നു നടക്കുകയാണ്. മട്ടാഞ്ചേരി, ചെറളായി, അമരാവതി, വെളി മേഖലകളാണ് മയിലിന്റെ

നിർമ്മാണ മേഖലയിൽ പ്രതിസന്ധി….. ജി.എസ്.ടി ഇളവും താങ്ങാവുന്നില്ല

കോട്ടയം : ജി.എസ്.ടിയിൽ ഇളവ് വന്നിട്ടും നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിയുന്നില്ല. സിമന്റും, സ്റ്റീലും ഒഴികെ മറ്റ് സാധന സാമഗ്രികളുടെ വിലയിൽ കുറവ് വന്നിട്ടില്ല. പി.വി.സി , വയർ സാമഗ്രികൾ, പെയിന്റ്, ടൈൽ തുടങ്ങിയവയുടെ വിലയിൽ മാറ്റമില്ല. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമ്മാണം ആരംഭിച്ചവർക്ക് പോലും അടിതെറ്റുകയാണ്. കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. പുതിയ നിർമ്മാണ ജോലികൾ ആരംഭിക്കാനും സാധിക്കുന്നില്ലെന്ന് കരാറുകാർ പറയുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ മിക്ക ക്രഷറുകളുടെയും പ്രവർത്തനം

മുഖ്യമന്ത്രി ഇടപെട്ടിട്ടും പരിഹാരമില്ല, നെല്ല് സംഭരിക്കാതെ മില്ലുകൾ

ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടും നെല്ല് സംഭരിക്കാൻ കൂട്ടാക്കാതെ സപ്ളൈകോയും മില്ലുകാരും.കുട്ടനാട് മേഖലയിലെ പല പാടങ്ങളിലും കൊയ്തെടുത്ത നെല്ല് ടാർപോളിൻ കൊണ്ട് മൂടി കൂട്ടിയിട്ടിരിക്കുകയാണ്. നെൽകർഷകരുടെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള കേരളകൗമുദിയുടെ മുഖപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ മുഖ്യമന്ത്രി സപ്ളൈകോയ്ക്ക് നിർദേശം നൽകിയത്. എന്നാൽ, സപ്ളൈകോയിൽ നിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തതിനാലാണ് പാടങ്ങളിൽ നെല്ല് കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ കുറേ ദിവസങ്ങളായുളള മഴയിലും വേലിയേറ്റത്തിലും നെൽച്ചെടികൾ നിലംപൊത്തിയതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും

ശബരിമല സ്വർണക്കൊള്ള: മുക്കിയത് 2 കി​ലോ,​പൊക്കി​യത് 22 പവൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി 176 ഗ്രാം (22 പവൻ) സ്വർണം കണ്ടെടുത്തു. ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും

മോൻതാ’ ചുഴലി ഇന്ന് രൂപപ്പെടും 29 വരെ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും. കാറ്റ് കേരളത്തെ ബാധിക്കാതെ വടക്കോട്ടു നീങ്ങും. എന്നാൽ,​ കാറ്റിന്റെ സ്വാധീനത്താൽ 29വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റിന് ‘മോൻതാ’ എന്ന പേര് നിർദ്ദേശിച്ചത് തായ്ലാൻഡാണ്. മണമുള്ള പൂവെന്നാണ് അർത്ഥം. ഇടിവെട്ടിപ്പെയ്യുന്ന തുലാവർഷ മഴയിൽ നിന്ന് വ്യത്യസ്തമായി ഏറിയും കുറഞ്ഞും ദിവസം മുഴുവനും പെയ്യും. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

പി.എം ശ്രീ വേണ്ടെന്ന് രാജ; ഫണ്ട് കിട്ടാനെന്ന് ബേബി

ന്യൂഡൽഹി: പി.എം ശ്രീയിൽ സി.പി.ഐ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ, ജനറൽ സെക്രട്ടറി ഡി. രാജ ഇന്നലെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ നേരിൽക്കണ്ട് ധാരണാപത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഒപ്പിട്ടതിനെ ബേബി ന്യായീകരിച്ചു. വിഷയം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾ നടക്കേണ്ടത് കേരളത്തിലാണെന്നും പറഞ്ഞു. മുതിർന്ന നേതാവ് രാമകൃഷ്‌ണ പാണ്ഡയ്‌ക്കൊപ്പമാണ് രാജ ഡൽഹി എ.കെ.ജി ഭവനിൽ എത്തിയത്. പി.എം ശ്രീയെന്ന ഒറ്ര അജൻഡയിലായിരുന്നു ചർച്ച. പി.എം ശ്രീയിൽ ഒപ്പിടാത്തുതുകൊണ്ട് സമഗ്ര ശിക്ഷാ കേരള തുടങ്ങി പദ്ധതികൾക്ക് സാമ്പത്തികസഹായം കേന്ദ്രം

ജി.സുധാകരൻ നാലര വർഷത്തിന് ശേഷം സർക്കാർ പരിപാടിയിൽ

ആലപ്പുഴ : നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി.സുധാകരനെ ഉൾപ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കി. പൊതുമരാമത്ത് വകുപ്പ് തോട്ടപ്പള്ളിയിൽ പണിതീർത്ത നാലുചിറപ്പാലത്തിന്റെ നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടിയിലാണിത്.. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അമ്പലപ്പുഴ എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് തോട്ടപ്പള്ളി നാലുചിറ പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കുകയും 50 കോടി രൂപ അനുവദിക്കുകയും ചെയ്തത്.

അതിർത്തിയിൽ സൈനികാഭ്യാസം: ‘ത്രിശൂലി’നെ ഭയന്ന് വ്യോമപാത പൂട്ടി പാകിസ്ഥാൻ

ന്യൂഡൽഹി: പാക് അതിർത്തയിലെ സർ ക്രീക്കിന് സമീപം സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. 30 മുതൽ നവംബർ 10 വരെയാണ് കര-നാവിക-വ്യോമ സേനകളുടെ ‘തൃശൂൽ” എന്ന സൈനികാഭ്യാസം നടക്കുക. ഇതോടനുബന്ധിച്ച് സൈനികേതര വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 28നും 29നും ‘നോട്ടാം” (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇതോടെ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ സുരക്ഷ ശക്തമാക്കി. വ്യോമഗതാഗതം നിയന്ത്രിച്ചു. സൈനികാഭ്യാസത്തിനുപുറമേ ഇന്ത്യ ആയുധ പരീക്ഷണവും നടത്തിയേക്കും. ഇതുഭയന്നാണ് പാകിസ്ഥാന്റെ നീക്കം. രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ സർ ക്രീക്കിനോട് ചേർന്ന പ്രദേശത്താണ്

കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ

കാർഷികമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് മന്ത്രി പി.പ്രസാദ്. വിഷൻ 2031കാർഷിക സെമിനാറിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ കാർഷികരംഗത്ത് 10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന് നബാർഡ് സഹകരണത്തോടെ 1000കോടിയുടെ പത്തുവർഷ പദ്ധതി, 10000 യുവാക്കൾക്ക് കാർഷിക രംഗത്ത് നൂതന വിദ്യകളിൽ പരിശീലനം, 1000 സ്കൂളുകളിൽ ഫാമുകൾ എന്നീ കർമ്മ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തരിശ് രഹിത കേരളം, ഒരുലക്ഷം കർഷകർക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരുമാനം, 10000 ‘കേരളാഗ്രോ’ ഉത്പന്നങ്ങൾ, കാബ്‌കോ നേതൃത്വത്തിൽ

Scroll to Top