വികസനത്തിന്റെ ചിറക് വിരിച്ച് നാലുചിറപ്പാലം
ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ഇല്ലിച്ചിറയിലും നാലുചിറയിലും ഇനി വികസനം ചിറകുവിരിക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ പ്രത്യേക താൽപ്പര്യമെടുത്താണ് നാലുചിറപ്പാലത്തിന്റെ പദ്ധതി തയ്യാറാക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തത്. പ്രീ സ്‌ട്രെസ്ഡ് ബോക്‌സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ് […]