അന്ധവിശ്വാസത്തിന്റെ കെണിയിൽ കടുവകൾ,കൊന്നും കൊല്ലാതെയും കള്ളക്കടത്ത്
കൊച്ചി: കടുവയുടെ അസ്ഥിപൊടിച്ചിട്ട ചായയും ഔഷധങ്ങളും സേവിച്ചാൽ കടുവയുടെ കരുത്ത് കൈവരുമെന്ന് കരുതുന്നവർ ഈ ശാസ്ത്രയുഗത്തിലും ഏറിവരുന്നു. ഇതുകാരണം ജീവനുള്ളതോ കൊല്ലപ്പെട്ടതോ ആയ കടുവയ്ക്കും ശരീരാവശിഷ്ടങ്ങൾക്കും കള്ളക്കടത്ത് മാർക്കറ്റിൽ പൊന്നും വില. ആഡംബര വസ്തുക്കളുടെ നിർമ്മാണത്തിനും കടുവകളെ വേട്ടയാടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കടുവവേട്ട കൂടുതൽ. വനത്തിൽ കയറി വേട്ടയാടുന്നതിന് പുറമേ രഹസ്യസങ്കേതങ്ങളിൽ കടുവകളെ വളർത്തിയും വിപണനം ചെയ്യുന്നുണ്ട്. ആഫ്രിക്കൻ ആന, കാണ്ടാമൃഗം, പുലി, ഈനാംപേച്ചി തുടങ്ങി ഒട്ടേറേ വന്യജീവികളും അന്ധവിശ്വാസികളുടെ ഡിമാൻഡ് മൂലം […]