ഗുരുദേവൻ ലോകത്തിന്റെ മഹാപുരുഷൻ : രാഷ്ട്രപതി
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദർശനം കാലാതിവർത്തിയാണെന്നും ഭാരതം ലോകത്തിന് നൽകിയ മഹാപുരുഷനാണ് ശ്രീനാരായണഗുരുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. തലമുറകളെ മനുഷ്യത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ച ഗുരുതത്വങ്ങൾ ലോകം നേരിടുന്ന സംഘർഷങ്ങൾക്ക് പരിഹാരമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു നാരായണഗുരു. അന്ധവിശ്വാസത്തിലൂടെയല്ല, അറിവിലൂടെയും അനുകമ്പയിലൂടെയുമാണ് ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടുകയെന്ന് അദ്ദേഹം […]