രാഷ്ട്രപതിയുടെ കോപ്ടർ പിഴവ് എച്ച് – ലാൻഡിംഗിനല്ല, പൈലറ്റിന് പിഴവില്ല, വിശദീകരണവുമായി വ്യോമസേന
തിരുവനന്തപുരം: ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായെത്തിയ ഹെലികോപ്ടർ ഇറക്കാൻ പ്രമാടത്ത് തയ്യാറാക്കിയ ഹെലിപ്പാഡ് ഉറപ്പുള്ളതായിരുന്നില്ലെന്ന് വ്യോമസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഹെലിപ്പാഡിലെ എച്ച്- അടയാളം കോപ്ടർ ലാൻഡ് ചെയ്യാനുള്ള മാർക്കല്ല. മുകളിൽ നിന്ന് നോക്കുമ്പോൾ ഹെലിപ്പാഡാണെന്ന് പൈലറ്റിന് തിരിച്ചറിയാനാണത്. അതിലല്ല ലാൻഡ് ചെയ്യേണ്ടത്. എച്ച് അടയാളത്തിൽ നിന്ന് അഞ്ചടി മാറി ലാൻഡ് ചെയ്തതാണ് പ്രശ്നമായതെന്ന ആരോപണത്തിൽ കഴമ്പില്ല. എച്ച്- അടയാളമിട്ടതിന്റെ മദ്ധ്യത്തിലാവണം ലാൻഡിംഗ് എന്ന് നിബന്ധനയില്ല. ഹെലിപാഡിന്റെ ഓരോ ഇഞ്ച് സ്ഥലവും ഒരേ ബലത്തിലായിരിക്കണം. വിമാനത്താവളങ്ങളിൽ റൺവേയുടെ […]