Author name: Rajesh R

തർക്കം അയഞ്ഞു,​ കോൺ. വഴങ്ങി തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി, ഇന്ന് സംയുക്ത പ്രഖ്യാപനം

ന്യൂഡൽഹി: ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​റി​ൽ​ ​മ​ഹാ​മു​ന്ന​ണി​യി​ലെ​ ​ത​ർ​ക്കം​ ​അ​യ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സ് ​ആ​ർ.​ജെ.​ഡി​ ​നേ​താ​വ് ​തേ​ജ​സ്വി​ ​യാ​ദ​വി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ​ ​ധാ​ര​ണ​യാ​യി.​ ​ഇ​ന്ന് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​യു​ക്ത​മാ​യി​ ​ഇ​ക്കാ​ര്യം​ ​പ്ര​ഖ്യാ​പി​ക്കും.​ ​മ​ഹാ​മു​ന്ന​ണി​യി​ലെ​ ​ഭി​ന്ന​ത​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​തീ​രു​മാ​നം​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ 24​ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​തേ​ജ​സ്വി​യും​ ​സം​യു​ക്ത​ ​റാ​ലി​ ​ന​ട​ത്താ​നും​ ​നീ​ക്ക​മു​ണ്ട്. മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ തേജസ്വി ഇന്നലെ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും […]

എസ് – 400 ശക്തിപ്പെടുത്താൻ ഇന്ത്യ, 10,000 കോടിയുടെ മിസൈലുകൾ വാങ്ങും

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടിയുടെ മിസൈലുകൾ വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് നടക്കുന്ന പ്രതിരോധ അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) യോഗത്തിൽ വിഷയം പരിഗണിക്കും. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ യുദ്ധവിമാനങ്ങളും ചാരവിമാനങ്ങളും സുദർശന ചക്രം എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച എസ്-400 പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ തകർത്തിരുന്നു. 400 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ളതാണിവ. അതിർത്തിയിൽ

മെഡിക്കൽ പി.ജി പ്രവേശനം 2025

നീറ്റ് പി.ജി 2025 റാങ്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബിരുദാനന്തര കോഴ്‌സുകളായ എം.ഡി,എം.എസ്,ഡി.എൻ.ബി കോഴ്സ് ഓൾ ഇന്ത്യാതല പ്രവേശനത്തിന് അപേക്ഷിക്കാം. നാലു റൗണ്ട് കൗൺസിലിംഗ് ഉണ്ട്. റൗണ്ട് ഒന്ന്,രണ്ട്,മോപ്പ് അപ്പ് റൗണ്ട്,സ്‌ട്രെ റൗണ്ട് എന്നിങ്ങനെയാണ് പ്രക്രിയ. രജിസ്‌ട്രേഷൻ,ചോയ്‌സ് ഫില്ലിംഗ്,സീറ്റ് അലോട്ട്‌മെന്റ്, റിപ്പോർട്ടിംഗ് എന്നിവ ഉൾപ്പെടും. എം.സി.സി വെബ്സൈറ്റിൽ പി.ജി മെഡിക്കൽ സെഷനിൽ ന്യൂ രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കണം. www.mcc.nic.in. 50 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകൾ,100 ശതമാനം ഡീംഡ്,സെൻട്രൽ യൂണിവേഴ്‌സിറ്റി സീറ്റുകൾ,ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ

ബ്ളേഡുകാർ വാഴുന്നു; നോക്കിനിന്ന് സർക്കാർ

തിരുവനന്തപുരം: 20 ശതമാനം പലിശയ്ക്ക് കടമെടുത്ത മുസ്തഫ ബ്ളേഡുകാരുടെ ഇരകളിൽ ഒരാൾ മാത്രം. കൊള്ളപ്പലിശക്കാർ അടക്കിവാഴുന്ന സംസ്ഥാനത്ത് നൂറുകണിക്കിനു പേർ ഇതുപൊലെ വഴിമുട്ടി നിൽക്കുന്നു. മൂന്നുവർഷം അകത്തിടാൻ വകുപ്പുള്ളപ്പോഴാണ് സർക്കാർ കണ്ണടയ്ക്കുന്നത്. പൊലീസ് ഒത്താശ ചെയ്യുന്നത്. ഓപ്പറേഷൻ കുബേരയെന്ന പേരിൽ തുടർ റെയ്ഡുകളിലൂടെ പൊലീസ് നേരത്തേ ബ്ലേഡുകാരെ ഒതുക്കിയതാണ്. റെയ്ഡ് നിലച്ചതോടെ വീണ്ടും വിളയാട്ടമായി. വാണിജ്യ ബാങ്കുകളെക്കാൾ പരമാവധി രണ്ടുശതമാനം പലിശയേ സ്വകാര്യ പണമിടപാടുകാർ വാങ്ങാവൂവെന്നാണ് നിയമം. ഈടുനൽകിയ സ്വത്തുക്കൾ കൈവശപ്പെടുത്താനും പാടില്ല. ലൈസൻസില്ലാതെ പണമിടപാട്, അമിതപലിശ,

ശബരിമല സ്വർണക്കൊള്ള: നിലവിലെ പ്ര‌സിഡന്റ് പ്രശാന്തും കുരുങ്ങും

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിലവിലെ ദേവസ്വം പ്രഡിഡന്റും തിരുവാഭരണ കമ്മിഷണറുമടക്കം കുരുങ്ങും. 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പി​ക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. ശബരിമല സ്വർണക്കൊള്ളയ്‌ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന കണ്ടെത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശവും നൽകി. നിലവിൽ ദേവസ്വം പ്രസി‌ഡന്റ് പി.എസ്. പ്രശാന്തും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ്. സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ശമ്പളം കൂട്ടിക്കിട്ടാതെ സ്കൂൾ പാചകത്തൊഴിലാളികൾ

ആലപ്പുഴ: നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും വർഷങ്ങളായി നൽകിയിട്ടും സ്കൂൾ പാചകത്തൊഴിലാളികൾക്കായി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. പാചകത്തൊഴിലാളികൾ ഉൾപ്പടെയുള്ള സ്കീം തൊഴിലാളികളുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. എന്നാൽ, കാലാവധി കഴിയാൻ മാസങ്ങൾ മാത്രം നിലനിൽക്കെ ഈ വാഗ്ദാനങ്ങളൊന്നും സർക്കാർ നടപ്പാക്കാത്തതാണ് പാചകത്തൊഴിലാളികൾക്ക് തിരിച്ചടിയായത്. ഈ ആവശ്യം ഉന്നയിച്ച് അടുത്ത മാസം മുതൽ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. സ്കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം

താമരശ്ശേരിയിൽ സംഘർഷം, അറവുമാലിന്യ സംസ്കരണ കേന്ദ്രം ജനം കത്തിച്ചു

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ അറവു മാലിന്യ സംസ്‌കരണകേന്ദ്രം നാട്ടുകാർ കത്തിച്ചതിനെത്തുടർന്ന് വൻ സംഘർഷം. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു ഉൾപ്പെടെ 21 പൊലീസുകാർക്കും, ലാത്തിച്ചാർജിൽ 28 നാട്ടുകാർക്കും പരിക്കേറ്റു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണകേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധം മറികടന്നുപോകാൻ ശ്രമിച്ച കമ്പനി വാഹനത്തിനും പൊലീസിനും നേരെ നാട്ടുകാർ നടത്തിയ കല്ലേറിൽ താമരശ്ശേരി സി.ഐ സായൂജ് അടക്കമുള്ളവർക്ക് പരിക്കേറ്റു. പൊലീസ് ടിയർഗ്യാസും ലാത്തിയും ഉപയോഗിച്ച് സമരക്കാരെ നേരിട്ടു.

കത്തോലിക്കാ സഭയ്ക്ക് 7 വിശുദ്ധർ കൂടി

വത്തിക്കാൻ സിറ്റി: വെനിസ്വേലയിലെ ജനപ്രിയ ഡോക്ടർ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് ഉൾപ്പടെ ഏഴ് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വെനസ്വേലയിലെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്ന ഡോ.ഹെർണാണ്ടസിനെ ജനങ്ങൾ വിശുദ്ധനായി കരുതിയിരുന്നു. വെനസ്വേലയിലെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ കാർമൻ റെൻഡിലസ് മാർട്ടിനെയും വിശുദ്ധയായി പ്രഖ്യാപിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ, പാപ്പുവ ന്യൂഗിനിയയിൽ നിന്നുള്ള ആദ്യ വിശുദ്ധനായി പെദ്രോ ടു റോട്ടിനെ

ഐ.ഇ.ഡി പൊട്ടിത്തെറിച്ച്​​​​​​​ സൈനികർക്ക് പരിക്ക്

ഖാൻ യൂനിസ്: ഖാൻ യൂനിസിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ഇസ്രയേലി സൈനികർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പച്ചതായി അധികൃതർ അറിയിച്ചു.പ്രദേശത്ത് ഹമാസ് പോരാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു. ഞായറാഴ്ച്ച രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചിരുന്നു.തുടർന്ന് തെക്കൻ, മധ്യ ഗാസയിൽ തുടർച്ചയായി നടത്തിയ വ്യോമാക്രമണത്തിൽ 40 അധികം പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം ബന്ദികളുടെ മൃതദേഹം വീണ്ടെടുക്കുന്നതിനായി റെഡ് ക്രോസ് തെക്കൻ ഗാസയിലേക്ക് പോകുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യവും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച

വായു മലിനീകരണം രൂക്ഷം ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ

ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ചതിനേക്കാൾ 15 ഇരട്ടി മോശം  ഏറ്റുമുട്ടി ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമനിലീകരണം രൂക്ഷം. കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് ഡൽഹി സർക്കാർ. ഇന്നലെ ശരാശരി വായു ഗുണനിലവാവാര സൂചിക (എ.ക്യൂ.ഐ) 356 ആയി. ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ 15 ഇരട്ടി മോശമാണ്. കഴിഞ്ഞ വർഷം ദീപാവലിയുടെ പിറ്റേ ദിവസം എ.ക്യു.ഐ 359 ആയിരുന്നു. ഡൽഹിയിൽ അഞ്ചിടങ്ങളിൽ എ.ക്യൂ.ഐ 400 കടന്നതായി

Scroll to Top