തീരുവ യുദ്ധത്തിനിടെ ആസിയാനിൽ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യത
ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യ- യു.എസ് ബന്ധം മോശമായി തുടരുന്നതിനിടെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 26 മുതൽ 28 വരെ മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഉച്ചകോടി. ഇതോടനുബന്ധിച്ചുള്ള ഈസ്റ്റ് ഏഷ്യ സമ്മിറ്റിൽ ട്രംപ് എത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും മോദി പോകുന്നുണ്ടോയെന്നത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. പോയാൽ ഈയടുത്ത് ഇരു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. ജോഹന്നാസ്ബർഗിൽ അടുത്തമാസം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കാൻ സാദ്ധ്യത കുറവാണ്. ക്വാഡ് നേതാക്കളുടെ […]