എം.വി.ഡിയുടെ ഡിംലൈറ്റ് വീഡിയോ ‘ഹൈലൈറ്റ് ‘
കോലഞ്ചേരി: നിങ്ങളുടെ വെളിച്ചം മറ്റൊരാളെ ഇരുട്ടിലാക്കാതിരിക്കട്ടെ. രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്കരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം “വില്ലനാകുന്ന വെളിച്ചം” സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപുവാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഹെഡ്ലൈറ്റ് ഹൈബീമിൽ മാത്രം വാഹനം ഓടിക്കാൻ ശീലിച്ച അച്ഛന്റെ വാഹനത്തിൽ മകൻ ഓടിച്ചുവന്ന ഇരുചക്രവാഹനം തട്ടി അപകടത്തിൽപ്പെടുന്ന കഥയിലൂടെ ഹെഡ് ലൈറ്റിന്റെ അമിത പ്രകാശം ഒരാൾക്ക് എങ്ങനെ താത്ക്കാലിക അന്ധത സൃഷ്ടിക്കുന്നു എന്ന് […]