Author name: Rajesh R

പി.എം. ശ്രീ ഒപ്പിടുന്നത് 1466 കോടി നേടാൻ

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പിന് ഒടുവിൽ മുഖ്യമന്ത്രിയും സി.പി.എമ്മും സമ്മതം നൽകിയത് സമഗ്രശിക്ഷ കേരളയ്ക്ക് (എസ്.എസ്.കെ) ലഭിക്കാനുള്ള കേന്ദ്ര കുടിശിക (1148 കോടി) ഉൾപ്പെടെ 1466 കോടി നേടിയെടുക്കാൻ. ഇതിന് മറ്റ് മാർഗമില്ലാതെ വന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ എതിർപ്പ് മറികടന്ന് തീരുമാനമെടുത്തത്. ഇക്കാര്യം സി.പി.ഐയെ ബോദ്ധ്യപ്പെടുത്തും. പദ്ധതിയിൽ ഒപ്പു വയ്ക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക […]

ദൈവത്തിലേക്കുള്ള വഴി ‘കവരാൻ” എ.ഐ പൂജാരിയും

തിരുവനന്തപുരം: ദൈവങ്ങളിലേക്കുള്ള ഇടനിലക്കാരായി ചമഞ്ഞും നിർമ്മിത ബുദ്ധി ജനത്തെ ചൂഷണം ചെയ്യുന്നു. പൂജാരികളെയും പള്ളിവികാരികളെയും കണ്ടിരുന്ന സ്ഥാനത്താണ് ജി.പി.ടി ഭക്തി മോഡലുകളിൽ ജനം അഭയം തേടുന്നത്. അകലെയുള്ള ദേവാലയങ്ങളിൽ തിക്കിത്തിരക്കി പ്രാർത്ഥിക്കുന്നതിനെക്കാൾ സൗകര്യപ്രദമായി മുറിയിലിരുന്ന് ദൈവത്തോട് സംസാരിക്കാമെന്നു പറഞ്ഞാണ് തട്ടിപ്പ്. പ്രായമായവരാണ് ജി.പി.ടി ഭക്തിക്ക് കീഴിപ്പെടുന്നവരിൽ അധികവും. പല ജി.പി.ടി മോഡലുകളും ആത്മീയഗ്രന്ഥങ്ങളെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഇതിനായി ഗീത, ജീസസ്, ബുദ്ധ, ഖുറാൻ തുടങ്ങി നിരവധി ജി.പി.ടി മോഡലുകളുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം മറക്കാൻ മുതൽ കടം തീരാൻ

ഫ്രാ​ൻ​സി​ലെ​ ​ ലു​വാ​ർ​ ​മ്യൂ​സി​യ​ത്തി​ൽ : നെ​പ്പോ​ളി​യ​ന്റെ​ ആഭരണം കവർന്നു

പാരീസ്: ഏഴു മിനിട്ടുകൊണ്ട് ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലുവാർ മ്യൂസിയം (Louvre) കൊള്ളയടിച്ച മോഷ്ടാക്കളെ കണ്ടെത്താനാകാതെ പാരീസ് പൊലീസ്. മുഖംമൂടിയിട്ടെത്തിയ കള്ളന്മാരാണ് (ഏകദേശം 3-4 പേർ) 19-ാം നൂ​റ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെയും ഭാര്യ ജോസഫൈനിന്റെയും കോടികളുടെ നെക്‌ലസ്, ബ്രൂച് എന്നിവയടക്കമുള്ള ഒമ്പത് അമൂല്യ ആഭരണങ്ങളുമായി കടന്നത്. നഷ്ടപ്പെട്ട വസ്തുക്കളുടെ യഥാർത്ഥ മൂല്യം കണക്കാക്കുകയാണ്. ലിയനാർഡോ ഡാവിഞ്ചിയുടെ ‘മൊണാലിസ” പെയിന്റിംഗ് ഇവിടെയാണുള്ളത്. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ ഉപേക്ഷിച്ച നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിനി രാജ്ഞിയുടെ കിരീടം മ്യൂസിയത്തിന് സമീപത്തു

പുഷ്‌പം’ പോലെ അഴിക്കും കപട രാഷ്‌ട്രീയത്തിന്റെ മുഖംമൂടി

രാജ്യതലസ്ഥാനത്തെ പോലെ അന്തരീക്ഷ മലിനീകരണ ഭീഷണിയില്ലെങ്കിലും ബീഹാറിലെ ധർബംഗ മണ്ഡലത്തിൽ മുഖത്ത് മാസ്‌കും കറുത്ത വസ്‌ത്രവും ധരിച്ച് വോട്ടുചോദിക്കുന്ന പുഷ്‌‌പം പ്രിയ ചൗധരി ശ്രദ്ധാ കേന്ദ്രമാണ്. ജാതി,മത ഭേദമില്ലാത്ത രാഷ്ട്രീയം എന്ന ലക്ഷ്യവുമായി രൂപീകരിച്ച ‘പ്ളൂറൽ” പാർട്ടിയുടെ നേതാവാണ് പുഷ്‌പം. കറുത്ത വസ്‌ത്രവും മാസ്‌കും വെളുത്ത വസ്‌ത്രം ധരിച്ച കപട രാഷ്‌ട്രീയക്കാരെ ലക്ഷ്യമിട്ടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുന്നത് വരെ മാസ‌്‌ക് ഊരില്ലെന്ന് പുഷ്‌പം പറയുന്നു. ദർഭംഗയിൽ നിന്നുള്ള മുൻ ജെ.ഡി.യു നിയമസഭാംഗം വിനോദ് കുമാർ ചൗധരിയുടെ

വോട്ടർ അധികാർ യാത്രയുടെ മേൽക്കൈ നഷ്ട‌മാക്കി സീറ്റ് തർക്കം

ന്യൂഡൽഹി: നവംബർ ആറിന് നടക്കേണ്ട ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ബീഹാറിലെ പോരാട്ട ചിത്രം ഏകദേശം വ്യക്തമാകും. സീറ്റു ധാരണയാകാതെ നൽകിയ പത്രിക പിൻവലിച്ചില്ലെങ്കിൽ മഹാമുന്നണി ഘടകക്ഷികൾ തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങും. വോട്ടുകൊള്ള ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിലൂ‌‌ടെ ഭരണകക്ഷിയായ എൻ.ഡി.എയ്ക്കെതിരെ ലഭിച്ച മേൽക്കൈയാണ് തർക്കം ഇല്ലാതാക്കിയത്. ഇന്ന് പത്രിക പിൻവലിച്ചില്ലെങ്കിൽ ലാൽഗഞ്ച്, വൈശാലി, രാജപാകർ, ബച്വാര, റൊസേര, ബീഹാർ ഷെരീഫ്, ഗൗരബൗരം എന്നീ

യാത്ര കെ.എസ്.ആർ.ടി.സിയിൽ: ക്ഷേത്രങ്ങളിൽ സുഗമദർശനം

തിരുവനന്തപുരം: തിരക്കുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനു പോകാൻ തയ്യാറെടുക്കുന്നവർക്കായി പ്രത്യേക പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം പാക്കേജുകളാണ് ദർശന സൗകര്യം കൂടി ഒരുക്കി പരിഷ്‌കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ,ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരുമായി കെ.എസ്.ആർ.ടി.സി ചർച്ച നടത്തി. വേഗത്തിൽ ദർശനം പൂർത്തിയാക്കി വഴിപാടും നടത്തി പ്രസാദവുമായി മടങ്ങുന്ന രീതിയിലാണ് ക്രമീകരണമൊരുക്കുക. ബഡ്ജറ്റ് ടൂറിസം ബസുകളിലെത്തുന്നവർക്ക് പ്രത്യേകം ക്യൂ ക്ഷേത്രങ്ങളിൽ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പു നൽകിയിട്ടുണ്ട്.ഒന്നിലധികം ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചും കെ.എസ്.ആർ.ടി.സി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ മുൻഗണന ലഭിച്ചാൽ

ഇ- ബസ് :മുഖം തിരിച്ച് ഗതാഗത വകുപ്പ്

ലാഭകരമെന്ന റിപ്പോർട്ട് പൂഴ്ത്തി തിരുവനന്തപുരം: സംസ്ഥാനത്ത് ഇ- വാഹന നയം നടപ്പിലാക്കുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞിട്ടും, ഒരൊറ്റ ഇലക്ട്രിക് ബസും ഇനി വാങ്ങില്ലെന്നുറച്ച് ഗതാഗത വകുപ്പ്. വിലക്കൂടുതലെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.ചെലവയേറിയ ഡീസൽ ബസുകളെ മാറ്റിക്കൂടേ എന്നു ചോദിച്ചാലും മറുപടിയില്ല. തമിഴ്‌നാട് 1000 സി.എൻ.ജി ബസുകൾ ഉടൻ നിരത്തിലിറക്കും. കാലാവധി കഴിഞ്ഞ -ഇ ബസുകളെ 6.5 ലക്ഷം രൂപ ചെലവിലാണ് സി.എൻ.ജിയാക്കുന്നത്. കർണാടക ഒരു മാസം മുമ്പ് വാങ്ങിയത് 148 നോൺ എ.സി ഇലക്ട്രിക് ബസുകൾ.

കേരളത്തിൽ ആറ് പുരുഷന്മാരിൽ ഒരാൾക്ക് ക്യാൻസർ സാദ്ധ്യത

കോഴിക്കോട്: ജീവിതശെെലിയിലുണ്ടായ മാറ്റം സംസ്ഥാനത്ത് ക്യാൻസർ രോഗികൾ കൂടുന്നതിന് കാരണമാകുന്നു. ഈ വർഷം ഫെബ്രുവരിയിൽ സർക്കാർ തുടങ്ങിയ ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ ക്യാമ്പെയിന്റെ ഭാഗമായി ആദ്യ അഞ്ച് മാസത്തിനിടെ ഗവ.ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 272 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 52,859 പേർക്ക് രോഗലക്ഷണം കണ്ടെത്തുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ ക്യാൻസർ പിടിപെടാൻ ഏറ്റവുമധികം സാദ്ധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ടിലും പറയുന്നു. 75 വയസിനുള്ളിൽ സംസ്ഥാനത്തെ ആറ് പുരുഷന്മാരിൽ ഒരാൾക്കും

പൊതുമരാമത്ത് വികസനരേഖ 2031ൽ നാടാകെ അടിപൊളി റോഡ്

കോഴിക്കോട്: 2031 ഓടെ നൂറു ശതമാനം റോഡുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വികസന നയരേഖ. സംസ്ഥാന പാതകൾ നാലുവരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ രണ്ടുവരി ഡിസൈൻ റോഡായും ഉയർത്തും. ബൈപ്പാസ്, എലിവേറ്റഡ് ഹൈവേ എന്നിവയും ലക്ഷ്യമാക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കി ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്ടിവിറ്റി, നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്നിവയും നിർമിക്കുമെന്ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്‌യാർഡിൽ

പി.എം.ശ്രീ പദ്ധതി: 14500 സ്കൂളുകൾക്ക് ഗുണം

രാജ്യത്തെ സ്കൂളുകളെ മാതൃകപരമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. 2022 സെപ്തംബർ 7നാണ് കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകരിച്ചത്.  27,360 കോടിയുടെ പദ്ധതി  5 വർഷത്തേക്ക് 27360 കോടി ചെലവ്. ഇതിൽ 18128 കോടി കേന്ദ്ര വിഹിതം. □കേന്ദ്ര /സംസ്ഥാന/കേന്ദ്രഭരണ /തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം സ്‌കൂളുകളിൽ . നിലവിൽ കേരളത്തിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങളടക്കം രാജ്യത്തെ 12,079 സ്കൂളുകളിൽ. □ കേരളത്തിന്

Scroll to Top