വിയറ്റ്നാമിൽ കരതൊട്ട് ‘വിഫ’ ഫിലിപ്പീൻസിലുൾപ്പെടെ നാശനഷ്‌ടം
ഹനോയ്: തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ‘വിഫ” ചുഴലിക്കാറ്റ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി വിയറ്റ്നാമിൽ ആഞ്ഞടിച്ചു. ചൈന, കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ദുരിതം തുടരുകയാണ്. 22 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. വിയറ്റ്നാമിൽശക്തമായ കാറ്റിലും മഴയിലും ജനജീവിതം താറുമാറായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം പത്തോടെയാണ് വിഫ കര തൊട്ടത്. മണിക്കൂറിൽ 102 കിലോമീറ്ററിൽ കാറ്ര് വീശിയടിച്ചു. നിലവിൽ തെക്കുകിഴക്ക് ദിശയിലേക്കാണ് വിഫയുടെ സഞ്ചാരം. തലസ്ഥാനമായ ഹനോയിയുടെ കിഴക്കുള്ള ഹങ് യെൻ പ്രവിശ്യയുടെ […]