പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം: സുമലത
പാലക്കാട്: കേരളത്തിൽ സി.പി.ഐയുടെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. ചരിത്രത്തിൽ ഇത്തരമൊരു കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് വലിയ കാര്യം. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നിറവേറ്റാൻ കഴിയുമെന്നാണ് വിശ്വാസം. കേരളത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇതൊരു പ്രതീക്ഷയാണ്. പൊതുരംഗത്ത് സ്ത്രീകൾ എത്ര പ്രവർത്തിച്ചാലും ലിംഗസമത്വം എന്നൊന്നുണ്ടല്ലോ. അതു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാഗമായി സി.പി.ഐ ചെയ്തുവെന്നതിൽ അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനമെടുക്കാൻ […]