പോരാട്ട ജീവിതത്തിനൊപ്പം നീങ്ങിയ വസുമതി
ആലപ്പുഴ: ജീവിതത്തിൽ ഒപ്പം ചേർന്നതുമുതൽ അവസാന നാളുകൾ വരെ വി.എസിന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാവലാളായിരുന്നു ഭാര്യ വസുമതി. പാർട്ടി വഴിയാണ് വിവാഹാലോചന എത്തിയത്. ചേർത്തല കോടംതുരുത്തിലാണ് വസുമതിയുടെ വീട്. ഒരിക്കൽ കോടംതുരുത്തിലെ പാർട്ടിയോഗത്തിൽ വി.എസിന്റെ പ്രസംഗം കേട്ട് നിൽക്കുകയായിരുന്ന വസുമതിയോട് പ്രാദേശിക നേതാവായ ടി.കെ.രാമൻ വന്ന് സഖാവിന്റെ പ്രസംഗം എങ്ങനെയുണ്ടെന്ന് തിരക്കി. മഹിളാപ്രവർത്തകയായ വസുമതി ഏറെ ആരാധനയോടെയാണ് ആ പ്രസംഗം കേട്ടിരുന്നത്. പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ച സമയത്താണ് ഉടൻ എത്തണമെന്നറിയിച്ച് […]