യുക്രെയിൻ സംഘർഷം: പുട്ടിൻ ചർച്ചയ്‌ക്ക് തയ്യാർ, ലക്ഷ്യങ്ങളിൽ വിട്ടുവീഴ്‌ചയില്ല
മോസ്കോ: യുക്രെയിനുമായി സമാധാന ചർച്ചകൾക്ക് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയ്യാറാണെന്നും എന്നാൽ, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും റഷ്യ. 50 ദിവസത്തിനുള്ളിൽ യുക്രെയിനിലെ വെടിനിറുത്തലിനുള്ള കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ കഠിനമായ തീരുവകൾ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഭീഷണി മുഴക്കിയിരുന്നു. അതേ സമയം, റഷ്യയ്ക്ക് നേരെയുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ മോസ്കോയിൽ വ്യോമഗതാഗതം സ്തംഭിച്ചു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങൾ ഇന്നലെ താത്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. 140 ഫ്ലൈറ്റുകൾ റദ്ദാക്കി. […]