ഇല്ലംനിറ വല്ലംനിറയും മലബാറിലെ കലിയനും
അദ്ധ്വാനവും വിനോദവും സമൃദ്ധമായ ചികിത്സാ സമ്പ്രദായങ്ങളുംകൊണ്ട് വ്യത്യസ്തമായിരുന്നു, പണ്ടേ കർക്കടകം. കർക്കടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ച നടക്കുന്ന ആചാരമാണ് ഇല്ലംനിറ. കാർഷിക സമൃദ്ധിക്കായുള്ള ഈ ആചാരം ‘ഇല്ലംനിറ… വല്ലംനിറ” എന്ന് കേഴ്വികേട്ടതാണ്. ഉദയത്തിൽ കുളി കഴിഞ്ഞ് ഈറനണിഞ്ഞ്, പാടശേഖരങ്ങളിൽ നിന്ന് നെൽക്കതിർ കൊയ്ത് തലച്ചുമടായി തറവാടുകളിലെത്തിക്കും. ‘നിറ നിറ പൊലി പൊലി” എന്ന് ഉച്ചത്തിൽ ചൊല്ലിക്കൊണ്ട് കൊണ്ടുവരുന്ന കതിർക്കറ്റകൾ കുലകളായി തറവാട്ടു മച്ചിലും ഉമ്മറത്തും ഭക്തിപൂർവം കെട്ടിത്തൂക്കും. കഷ്ടാരിഷ്ടതകളുടെ കർക്കടകത്തിൽ അസ്വസ്ഥമാകുന്ന ഹൃദയങ്ങളെ സന്മാർഗപ്രദീപകമായ രാമകഥകൊണ്ട് നിർമ്മലവും […]