ഒരു വർഷത്തിൽ അകത്തായി50ഓൺലൈൻ തട്ടിപ്പുകാർ
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും തട്ടിപ്പ് സംഘങ്ങൾ ഇപ്പോഴും വിലസുന്നു. ഒരുവർഷത്തിനിടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ മാത്രം അമ്പതോളം അറസ്റ്റുകളാണ് നടന്നത്. ഓഹരി നിക്ഷേപത്തിന്റെ പേരിലും ലിങ്കുകൾ അയച്ചു കൊടുത്തും ലക്ഷങ്ങളും കോടികളുമാണ് ഇത്തരം സംഘങ്ങൾ തട്ടിയത്. ഓഹരിയിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വമ്പൻ തട്ടിപ്പുകളുടെ അരങ്ങേറ്റം. ഇത്തരത്തിൽ ലഭിക്കുന്ന പണം രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറൻസിയായി ഒഴുക്കുകയാണ് പതിവ്.ബാങ്കുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പേരിൽ ഫോണിലേക്ക് വരുന്ന മെസേജുകളിലെ ലിങ്കുകളിൽ […]