Author name: Rajesh R

അവനെ പെട്രോളൊഴിച്ച് ഞാൻ കത്തിച്ചു സാറേ…

രാമപുരം : ”അവനെ പെട്രോളൊഴിച്ച് ഞാൻ കത്തിച്ചു സാറെ..എന്നെ ജീവിക്കാൻ സമ്മതിക്കുകയില്ലായിരുന്നു അവൻ. പിന്നെന്തുചെയ്യും”. ഇന്നലെ രാവിലെ പത്തേകാലോടെ രാമപുരം പൊലീസ് സ്റ്റേഷനിലേക്കെത്തിയ മദ്ധ്യവയസ്‌കൻ പറഞ്ഞതുകേട്ട് പൊലീസുകാർ ഞെട്ടിപ്പോയി. കാര്യം തിരക്കിയപ്പോഴാണ് കണ്ണനാട്ട് ജുവലറി ഉടമ അശോകനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷമാണ് താൻ സ്റ്റേഷനിൽ വന്നിരിക്കുന്നതെന്ന് രാമപുരം ഇളംതുരുത്തിയിൽ ഹരി എന്ന തുളസീധരൻ (59) പറയുന്നത്. ഉടൻ പൊലീസ് ജുവലറിയിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോൾ പൊള്ളലേറ്റ് പിടഞ്ഞുകിടക്കുന്ന കണ്ണനാട്ട് കെ.പി. അശോകനെ (58) ആണ് കണ്ടത്. ഉടൻ പൊലീസും, […]

കർമ്മഫലങ്ങളുടെ രാമായണം

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താന്താനനുഭവിച്ചീടുകെന്നേ വരൂ…! എന്നറിഞ്ഞതോടു കൂടിയാണ് രാമായണത്തിലെ കർമ്മഫലങ്ങളുടെ തുടക്കം. ബാലിയുടെ കൽപ്പിതവും കർമ്മഫലവും മറ്റൊന്നാണ്. മയന്റെ പുത്രനായ മായാവിയുമായുള്ള യുദ്ധമദ്ധ്യേ അസുരനെ വധിയ്ക്കാൻ ബാലി, ഗഹ്വരത്തിൽ കടക്കുകയും അസുരനെ വധിച്ചു പുറത്തുവരാൻ വൈകിയതിലൂടെ ഗത്യന്തരമില്ലാതെ രാജ്യാധികാരമേറ്റ സുഗ്രീവനെ ശത്രുവായിക്കണ്ടു നിഗ്രഹിയ്ക്കാൻ പുറപ്പെടുന്നതും ശ്രീരാമനാൽ വധിയ്ക്കപ്പെടുന്നതും ബാലിയുടെ കർമ്മഫലമാണ്. രാമനെത്തന്നെ ചിന്തിച്ചു തപധ്യാനചിത്തനായിരിയ്ക്കുന്ന മാരീചന്റെ അടുത്തുചെന്ന് രാവണൻ, തനിയ്ക്ക് സീതയെ അപഹരിയ്ക്കാൻ വഴിയൊരുക്കുന്നതിന് രാമലക്ഷ്മണന്മാരെ ദൂരെയകറ്റുവാൻ ഹേമവർണ്ണംപൂണ്ട മാനായിച്ചെന്ന് സീതയെ മോഹിതയാക്കുവാൻ പറയുമ്പോൾ,

ആലപ്പുഴ ജില്ല കോടതിപ്പാലത്തിൽ 22 മുതൽ ഗതാഗത നിരോധനം

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം 22 മുതൽ നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ 22, 23 തിയതികളിൽ നടക്കും. ട്രയൽ റണ്ണിന് ശേഷം 24 മുതൽ ഗതാഗത നിയന്ത്രണം പൂർണതോതിൽ പ്രാബല്യത്തിൽ വരും. തണ്ണീർമുക്കത്ത് നിന്ന് വരുന്ന വാഹനങ്ങൾ തണ്ണീർമുക്കം ഭാഗത്തു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും കൈചൂണ്ടി മുക്കിൽ നിന്ന് വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയിലൂടെ എ.എസ്

കരട് പ്രമേയത്തിൽ കേരള ഭരണത്തിന് പ്രാധാന്യമില്ല, ഭേദഗതിയുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദമായി പ്രതിപാദിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിർദ്ദേശം. കേരളത്തിൽ മാത്രമാണ് പാർട്ടി അധികാരത്തിലുള്ളതെങ്കിലും പാർട്ടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇക്കാര്യത്തിനു വേണ്ടത്ര പ്രാധാന്യമില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനമുയർന്നത്. പാർട്ടി തുടർച്ചയായി 10 വർഷത്തോളമായി അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ വളർച്ചയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതെപോയത് ശരിയല്ളെന്നാണ് സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനം. ഇതോടെ കേരള സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദമായി പ്രതിപാദിക്കണമെന്ന

മലയാളം പരീക്ഷ ജയിച്ച് 8500 ഭായിമാർ

തൊഴിൽതേടി കേരളത്തിലെത്തി കഴിഞ്ഞ ഏഴ് വർഷത്തിനിടെ മലയാളം പരീക്ഷ പാസായത് 8500 അന്യസംസ്ഥാനക്കാർ. ഇക്കൂട്ടത്തിൽ മൂന്ന് നേപ്പാളികളുമുണ്ട്. സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ചങ്ങാതി സാക്ഷരതാ പദ്ധതിയാണ് തുണയായത്. ഹമാരി മലയാളം എന്ന പുസ്തകം വഴി സൗജന്യമായാണ് പഠനം. മലയാളി തൊഴിലാളികളുമായി അടുത്തിടപഴകാനും നിത്യജീവിതത്തിൽ മറ്റുകാര്യങ്ങൾക്കും മലയാളം ഇവരെ സഹായിക്കുന്നു. 2017ലെ സ്വാതന്ത്ര്യദിനത്തിൽ പെരുമ്പാവൂർ നഗരസഭയിൽ മാതൃകാ പദ്ധതിയായിട്ടാണ് ആരംഭിച്ചത്. 27 വാർഡുകളിൽ താമസിച്ചുവന്ന 469 പേരെ ആദ്യം സാക്ഷരരാക്കി. പിന്നീട് നാല് ഘട്ടങ്ങളിലായി പരീക്ഷ എഴുതിയ 8591 പേരിൽ

റഷ്യയ്‌ക്കെതിരായ ഉപരോധം പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി : യുക്രെയിനെതിരായ നടപടികൾ അവസാനിപ്പിക്കാത്തതിൽ റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. റഷ്യയുടെ എണ്ണ വരുമാനത്തെയും സാമ്പത്തിക ശൃംഖലയെയും ഞെരുക്കുക ലക്ഷ്യമിട്ട് 18-ാമത് ഉപരോധ പാക്കേജ് പ്രഖ്യാപിച്ചു. ഏകപക്ഷീയ ഉപരോധമെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി ഊർജ്ജ സുരക്ഷ ഉറപ്പാക്കേണ്ടത് പരമപ്രധാന ഉത്തരവാദിത്വമായി ഇന്ത്യ കാണുന്നു. ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും കൂട്ടിച്ചേർത്തു. റഷ്യൻ ഊർജ്ജരംഗത്തെ ഭീമൻ

രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; സുപ്രീംകോടതി 22ന് പരിഗണിക്കും

ന്യൂഡൽഹി : നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങൾ സുപ്രീംകോടതി ജൂലായ് 22ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ആ സവിശേഷാധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിയുടെ റഫറൻസ്. തമിഴ്നാട് സർക്കാരും

നിമിഷപ്രിയയുടെ മോചനം : യെമനിലെ സുരക്ഷ ഉറപ്പായാൽ മദ്ധ്യസ്ഥ സംഘത്തെ അയച്ചേക്കും

ആക്ഷൻ കൗൺസിൽ ഇന്ന്നിവേദനം നൽകാൻ സാദ്ധ്യത : നിമിഷപ്രിയയുടെ മോചനത്തിനുള്ള മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് യെമനിലേക്ക് ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഇന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകിയേക്കും. ആക്ഷൻ കൗൺസിലിൽ നിന്ന് അഡ്വ. കെ.ആർ.സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരുടെ പേരുകൾ കൈമാറും. കേന്ദ്രസർക്കാർ പ്രതിനിധികളായി രണ്ടുപേർ വേണമെന്നും ആവശ്യപ്പെടും. കേന്ദ്രത്തെ സമീപിക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സമഗ്ര

പ്രിയ മകനേ വിട…

സ്കൂളിൽ ഷോക്കേറ്റ് പിടഞ്ഞുവീണ കുഞ്ഞു മിഥുൻ ഇനി കണ്ണീരോർമ്മ. അവന്റെ നല്ല ഭാവി സ്വപ്നം കണ്ട് കുവൈറ്റിൽ വീട്ടു ജോലിക്കു പോയിരുന്ന പെറ്റമ്മയുടെ വിലാപം നാടിന്റെ നോവും. സ്കൂളിലും വീട്ടിലും പൊതുദർശനത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം. ആയിരങ്ങളാണ് പ്രണാമം അർപ്പിക്കാനെത്തിയത്. മിഥുനെ കണ്ടിട്ടു പോലുമില്ലാത്തവരും കൂട്ടത്തിലുണ്ടായിരുന്നു.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ രാവിലെ പുറപ്പെട്ടു. അവനെ കാണാൻ കാത്തുനിന്ന അനേകർക്കായി വിലാപയാത്ര വഴിയിൽ പലയിടങ്ങളിലും നിറുത്തേണ്ടിവന്നു. മന്ത്രി കെ.ബി.ഗണേശ്‌കുമാറും അന്ത്യാഞ്ജലി

നിപയുടെ വഴി ഏത്?

നിപ വൈറസിന്റെ ഏഴാം വരവിലും മനുഷ്യജീവൻ പൊലിയുമ്പോഴും എവിടെ നിന്നാണ് ഇതിന്റെ ഉറവിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. ചികിത്സ ഉറപ്പാക്കുക എന്നതുപോലെ പ്രധാനമാണ് രോഗ ഉറവിടം കണ്ടെത്തുക എന്നതും. എന്നാൽ, അതിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഏഴ് തവണയാണ് നിപ സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ മൂല സ്രോതസ് വവ്വാലുകളാണെന്നു തെളിഞ്ഞതാണ്. എന്നാൽ, ഏതു രീതിയിലാണു വവ്വാലിൽ നിന്ന് മനുഷ്യനിലേക്കു വ്യാപിക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഇപ്പോഴുമില്ല. പഴംതീനി

Scroll to Top