Author name: Rajesh R

ചിട്ടയായ തയ്യാറെടുപ്പിലൂടെ ബാങ്ക് തൊഴിൽ നേടാം!

രാജ്യത്ത് 20000ത്തോളം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെയാണ് ബാങ്കിംഗ് മേഖല 2025-26 ൽ റിക്രൂട് ചെയ്യാൻ പോകുന്നത്. ക്ലറിക്കൽ, ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾ ഉൾപ്പെടുന്നു.ആകർഷണീയമായ തൊഴിൽ, മികച്ച വേതനം എന്നിയാണ് പ്രത്യേകത.ചിട്ടയോടെയുള്ള തയ്യാറെടുപ്പുണ്ടെങ്കിൽ ഏവർക്കും എത്തിച്ചേരാവുന്ന മികച്ച തൊഴിൽ മേഖലയാണിത്. ബാങ്കിംഗ് റിക്രൂട്മെന്റിൽ ദേശസാൽകൃത ബാങ്കുകളിലേക്കും ഗ്രാമീണ ബാങ്കുകളിലേക്കുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷന്റെ ഐ.ബി.പി.എസ് റിക്രൂട്മെന്റ്,റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,സ്വകാര്യ ബാങ്കുകൾ,സഹകരണ ബാങ്കുകൾ എന്നിങ്ങനെ അഞ്ചിനം റിക്രൂട്മെന്റ് പ്രക്രിയകളുണ്ട്.ഗവണ്മെന്റ് ഓഫ് […]

പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് യാത്രാസൗജന്യം നൽകാതെ കമ്പനി

വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് യാത്രാ സൗജന്യം നൽകാമെന്ന വാക്ക് പാലിക്കാതെ കരാർ കമ്പനി. എം.പി, എം.എൽ.എ, ജില്ലാ കളക്ടർ തുടങ്ങിയവരുൾപ്പെട്ട യോഗത്തിലാണ് ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം നൽകാമെന്ന് കരാർ കമ്പനി അറിയിച്ചത്. എന്നാൽ, രേഖകൾ സമർപ്പിച്ചവരിൽ കുറച്ചുപേർക്ക് മാത്രമാണ് കരാർ കമ്പനി സൗജന്യം അനുവദിച്ചത്. മറ്റുള്ളവരുടെ വാഹനങ്ങൾ ടോൾപ്ലാസ കടന്നു പോകുമ്പോൾ പണം നഷ്ടപ്പെടുന്നുണ്ട്. പ്രതിഷേധവുമായി എത്തുന്നവർക്ക് പണം തിരികെ നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം

സൗജന്യവെള്ളത്തിന് വേണം 12 കോടി, പണമില്ലാതെ വാട്ടർ അതോറിട്ടി

സംസ്ഥാനത്ത് മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായി പ്രതിവർഷം 12 കോടിയിലേറെ രൂപയുടെ വെള്ളം വേണമെന്നിരിക്കെ, അതിനുള്ള ഫണ്ട് കണ്ടെത്താനാകാതെ വാട്ടർ അതോറിട്ടി. 2008 മുതലാണ് മുൻഗണനാ വിഭാഗങ്ങൾക്ക് പ്രതിമാസം 15000 ലിറ്റർ വരെ വെള്ളം സൗജന്യമാക്കിയത്. ദരിദ്ര ജനവിഭാഗങ്ങൾക്ക് നൽകിവരുന്ന വെള്ളത്തിന്റെ പണം വാട്ടർ അതോറിട്ടിക്ക് സർക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ നൽകുകയാണ് പതിവ്. എന്നാൽ, 2023 വരെ എട്ട് കോടിയോളം രൂപ വാട്ടർ അതോറിട്ടിക്ക് കിട്ടാനുണ്ട്. വൈദ്യുതി ചാർജ് ഇനത്തിൽ കഴിഞ്ഞ വർഷം 8 കോടി വകവച്ചെങ്കിലും സാമ്പത്തിക

യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച: യുവതിയും സുഹൃത്തും അറസ്റ്റിൽ

കോതമംഗലം: യുവാവിനെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങൾ എടുത്ത് സ്വർണമാലയും വിലയേറിയ മൊബൈൽ ഫോണും കവർന്ന കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. നെല്ലിക്കുഴി പാറക്കൽ അശ്വിനി (22), കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ അമൽ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നാണ് സംഭവം. കോതമംഗലം സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. ഇയാളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും വിവസ്ത്രനാക്കിയ ശേഷം യുവതിക്കൊപ്പം നിറുത്തി ഫോട്ടോകൾ എടുക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ സ്വർണമാലയും 70,000 രൂപ വിലയുള്ള ഫോണും കൈക്കലാക്കി. യുവാവിന്റെ പരാതിയിൽ

വ്യാജ വെളിച്ചെണ്ണ തടയാൻ ‘ഓപ്പറേഷൻ നാളികേര’

ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ‘ഓപ്പറേഷൻ നാളികേര’ യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് . വില കുതിച്ചുയർന്നതോടെയാണ് വ്യാജനും വ്യാപകമായത്. 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും, ഏഴു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും നൽകി. തുടർ പരിശോധനയ്ക്ക് 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും, 277 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെ​റ്റിദ്ധരിപ്പിച്ച് 41 ബ്രാൻഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇവ നിരോധിച്ചതാണെങ്കിലും മറ്റ് ബ്രാൻഡുകളിൽ ഇറക്കുകയാണ്. വെന്ത

ഫിറ്റ്നസ് അറിയാൻ സർക്കാരിന്റെ നീക്കം, കെട്ടിടങ്ങളുടെ കണക്കെടുപ്പ്

പത്തനംതിട്ട : ജില്ലയിലെ സർക്കാർ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കുന്നു. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുടെ കാലപ്പഴക്കവും അപകടസാദ്ധ്യതയും പരിശാേധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച കളക്ടറേറ്റിൽ വിളിച്ചുചേർക്കും. നിയമലംഘനം നടത്തി നിർമ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പുമുണ്ടാകും. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി സുരക്ഷിതത്വമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ കണക്കെടുപ്പ്. കടമ്മനിട്ട സ്കൂളിന്റെ പഴയ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് ഉപയോഗമില്ലാതെ കിടക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ വിവരങ്ങൾ വിദ്യാഭ്യാസ

മൂന്നുമാസം റേഷൻ വാങ്ങാതെ ജില്ലയിൽ മുൻഗണനകാർഡ് നഷ്ടപ്പെട്ടവർ 7511

ആലപ്പുഴ : മുൻഗണന റേഷൻ കാർഡ് കൈവശം വച്ച് മൂന്നുമാസം തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാതിരുന്നവരെ മുൻഗണനാ ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടി തുടരുന്നു. ജില്ലയിൽ 7511 പേരാണ് ഇതുവരെ ഇങ്ങനെ മുൻഗണനാ ലിസ്റ്റിൽ നിന്ന് പുറത്തായത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം 392 കാർഡുടമകൾ ലിസ്റ്റിൽ നിന്ന് പുറത്തായി. പുറത്താക്കപ്പെടുന്നവർക്ക് പകരം അർഹരായവരെ ലിസ്റ്റിലേക്ക് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ലിസ്റ്റിൽ നിന്ന് പുറത്തായവർ, എന്തുകൊണ്ട് റേഷൻ വാങ്ങിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന മതിയായ രേഖകൾ ഹാജരാക്കിയാൽ മുൻഗണന വിഭാഗത്തിൽ തുടരാൻ സാധിക്കും. അനർഹമായി

ഇന്ത്യൻ സ്റ്റെൽത്തിന് ഫ്രഞ്ച് കരുത്ത്,​ സഫ്രാനുമായി 61000 കോടിയുടെ പദ്ധതിക്ക് അനുമതി

ന്യൂഡൽഹി: ഇന്ത്യയുടെ അഞ്ചാംതലമുറ സ്റ്റെൽത്ത് വിമാനത്തിന് ഫ്രഞ്ച് കമ്പനി സഫ്രാനുമായി ചേർന്ന് എൻജിൻ വികസിപ്പിക്കും. 61,000 കോടിയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. സാങ്കേതികവിദ്യാ കൈമാറ്റമടക്കമാണ് കരാർ. മേയ്‌ക്ക് ഇൻ ഇന്ത്യയിലാണ് നിർമ്മാണം. സ്വന്തമായി നിർമ്മിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോമ്പാക്‌റ്റ് എയർക്രാഫ്റ്റ് (ആംക) 2035ൽ സേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. 120 കിലോന്യൂട്ടൺ ത്രസ്റ്റ് എൻജിനാണ് വേണ്ടത്. അമേരിക്കയുടെ എഫ്- 35നും റഷ്യയുടെ എസ്.യു- 57നും ഇത്രയും ശക്തിയുള്ള എൻജിനാണ്. തേജസ് മാർക്ക് 2ന് 120 കെ.എൻ

മന്ത്രി ബിന്ദുവിനെ കണ്ട് വി.സി- കേരള യൂണിവേഴ്‌സിറ്റി പോര് സമവായത്തിലേക്ക്

തിരുവനന്തപുരം: ഭാരതാംബ വിവാദത്തെത്തുടർന്നുണ്ടായ കേരള വി.സി- രജിസ്ട്രാർ പോര് സമവായത്തിലേക്ക്. പ്രശ്നം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലേക്ക് വളർന്നത് ആശങ്കയും കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു. ഇതോടെയാണ് സർക്കാരും ഗവർണറും വെടിനിറുത്തലിന് തയ്യാറായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ഡോ. ആർ.ബിന്ദു ഇന്നലെ വി.സി ഡോ. മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളെ മുൻനിറുത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും വി.സിയെ മന്ത്രി അറിയിച്ചു. വി.സി കടുംപിടിത്തം കാണിച്ചില്ലെന്നും സമന്വയമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാത്രി ഗവർണർ ഡൽഹിയിൽ നിന്ന്

വീടു നി​റയെ മി​ഥുന്റെ സ്വപ്നങ്ങൾ

കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നി​റയെ മി​ഥുന്റെ സ്വപ്നങ്ങളായിരുന്നു. അവൻ ഭി​ത്തി​യി​ൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളും. ആകാശം നിറയെ മേഘങ്ങളും പക്ഷികളും. ‌വിളന്തറയിലെ വീടി​ന്റെ ചുവരുകളി​ൽ അവനൊരി​ക്കലും മരണമുണ്ടാവി​ല്ല. തേവലക്കര ബോയ്സ് സ്കൂളി​ൽ കഴി​ഞ്ഞ ദി​വസം ഷോക്കേറ്റു മരി​ച്ച മി​ഥുൻ,ദി​വസം രണ്ട് പി​ന്നി​ടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്. മഴയിൽ കുതിർന്ന,ചെങ്കല്ലിന്റെ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു. ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി.

Scroll to Top