Author name: Rajesh R

നടുവൊടിക്കുന്ന ചെലവ്; നട്ടംതിരി‌ഞ്ഞ് നെൽകർഷകർ

രുട്ടടിയായി രാസവളത്തിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. നിലവിൽ പൊട്ടാഷിനും പൊട്ടാഷും നൈട്രജനും ഫോസ്ഫറസുമടങ്ങുന്ന കൂട്ടുവളത്തിനും ചാക്കിന് 50 മുതൽ 300വരെ രൂപ വിലകൂടിയിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം വയലിൽ ഒരു ചാക്ക് രാസവളമിടാനുള്ള കൂലി 500 രൂപയായി ഉയർന്നതും തിരിച്ചടിയായി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുണ്ടാവുന്ന കളയും മഞ്ഞളിപ്പുപോലുള്ള രോഗങ്ങളുമെല്ലാം കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് ഞണ്ട്, എലി, പന്നി, മയിൽ, ആന പോലുള്ളവയുടെ ശല്യം. മുൻകാലങ്ങളെ അപേക്ഷിച്ച് കൃഷിപ്പണിക്ക് ചെലവ് ഇരട്ടിയായതോടെ ഒന്നാംവിള സീസൺതന്നെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നെല്ലറയിലെ കർഷകർ. […]

സ്പോർട്സ് സ്കൂളുകളിലെ ഭക്ഷണ വിതരണം ടെൻഡർ ഇല്ലാതെ

തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ മൂന്നുവർഷമായി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത് ടെൻഡർ നടപടികൾ ഒഴിവാക്കി. ഓരോ വിദ്യാർത്ഥിക്കും ദിവസേന 250 രൂപ നിരക്കിൽ അഞ്ഞൂറോളം കുട്ടികൾക്കാണ് ഭക്ഷണം നൽകേണ്ടത്. 2022 നവംബർ മുതൽ എറണാകുളം കളമശേരിയിലുള്ള പാച്ചൂസ് കിച്ചൺ എന്ന സ്ഥാപനത്തിന് കരാർ നൽകിയത് ടെൻഡർ കൂടാതെയാണെന്ന് വിവരാവകാശ മറുപടിയിൽ കായിക യുവജനകാര്യാലയം വ്യക്തമാക്കി. പ്രളയം പോലെയുള്ള അടിയന്തരസാഹചര്യങ്ങളിൽ മാത്രമാണ് ടെൻഡർ കൂടാതെ ഭക്ഷണവിതരണ

ആയൂരിലെ തൂങ്ങിമരണം: അന്വേഷണം ഊർജ്ജി​തമാക്കി​ പൊലീസ്

കൊല്ലം: ആയൂരിൽ വസ്ത്ര വ്യാപാരിയും വനിതാ മാനേജരും തൂങ്ങി മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും ഫോൺ രേഖകളടക്കം പരിശോധിക്കും. വസ്ത്ര വ്യാപാര ശാലയുടെ താഴത്തെ നിലയിൽ ഗോഡൗണിനു വേണ്ടിയാണ് വിശാലമായ മുറി സജ്ജമാക്കിയിരുന്നത്. ദിവ്യാമോൾ അടക്കം ഇവിടെയാണ് ജീവനക്കാർ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. വ്യാഴാഴ്ച രാത്രിയിൽ മറ്റ് ജീവനക്കാരെല്ലാം പോയ ശേഷമാണ് ദിവ്യാ മോളും അലിയും ഈ മുറിയിൽ കയറിയത്. ബിയർ കുപ്പികളും ഗ്ളാസും മുറിയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് സാഹചര്യ

കണ്ടക്ടർമാരെ പത്താംക്ലാസ് കടത്താൻ ‘പാഠം ഒന്ന് ആലപ്പുഴ’

ആലപ്പുഴ : ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് കണ്ടക്ടർമാരെയും ജില്ലാ പഞ്ചായത്തിന്റെ ‘പാഠം ഒന്ന് ആലപ്പുഴ’ പദ്ധതി വഴി പത്താംക്ലാസുകാരാക്കി മാറ്റും. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് പദ്ധതിക്ക് നേതൃത്വപരമായ പങ്കുവഹിക്കും. പത്താംക്ലാസ് വിജയിക്കാത്ത ബസ് കണ്ടക്ടർമാരുടെ സ്കൂൾരേഖകളും ഫോട്ടോയും ആർ.ടി.ഒ ഓഫീസ് വഴി ശേഖരിച്ച് കോഴ്സ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും. ഏഴാംക്ലാസ് പാസായ 17 വയസ് പൂർത്തിയായവർക്കും 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും

ഇലക്ട്രോണിക് മാലിന്യം ഹരിതകർമ്മ സേന ശേഖരിക്കും

പത്തനംതിട്ട : വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മസേന ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്ന പദ്ധതി ജില്ലയിലേക്കും . മാലിന്യത്തിന് വിലയും നൽകും. സംസ്ഥാനത്ത് നഗരസഭാതലങ്ങളിൽ ഈ മാസം 15 മുതൽ ശേഖരണം ആരംഭിച്ചു. ആഗസ്റ്റ് 15 വരെ നടക്കുന്ന ശേഖരണം ജില്ലയിലെ എല്ലാ നഗരസഭകളിലും നടപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലീൻ കേരള കമ്പനിയാണ് ഹരിത കർമ്മസേനയിൽ നിന്ന് ഇ- മാലിന്യങ്ങൾ ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ , ഹരിതകേരള മിഷൻ ,

ഉമ്മൻചാണ്ടി ഓർമ്മകളിൽ ‌ വീണ്ടും നിറഞ്ഞു ആൾക്കൂട്ടം

പെയ്യാൻ കാത്ത് നിന്ന പുതുപ്പള്ളിയുടെ മേഘത്തിന് താഴെ പെരുമഴപോലെ പൊതുജനം നിറഞ്ഞു. എല്ലാവരുടെയും ഉള്ളിൽ ഉമ്മൻചാണ്ടി ഓർമ്മകൾ സുഗന്ധം പരത്തി. പള്ളിയിൽ പ്രാർത്ഥിച്ചും കബറിടത്തിൽ തിരിതെളിച്ചും ചാണ്ടിയേയും മറിയയേയും മറിയാമ്മയേും ചേർത്തണച്ചും അനുസ്മരണ സമ്മേളനച്ചടങ്ങിലേയ്ക്ക് ആട്ടിൻകൂട്ടങ്ങളെ പോലെ അടിവച്ചവർ നടന്നു. ആൾക്കൂട്ടം കണ്ടാണ് ഇന്നലത്തെ പുതുപ്പള്ളിയുടെ പ്രഭാതം തുടങ്ങിയത്. ഉമ്മൻചാണ്ടിയെന്ന പേര് പോലും ആളെക്കൂട്ടുമെന്നതിന്റെ ദൃഷ്ടാന്തം. ഇടയ്ക്കിടെ പൊടിഞ്ഞും ചാറിയും തമിർത്തും മഴ പെയ്തിറങ്ങി. വലിയ പള്ളിയിൽ ഇടയശ്രേഷ്ഠൻമാരുടെ കാർമികത്വത്തിൽ നടത്തിയ കുർബാനയിലും കല്ലറയിൽ നടന്ന പ്രത്യേക

അവർ ഒപ്പമുണ്ട് ഇപ്പൊഴും

ഒരേ ഫലകത്തിൽ മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ. മുണ്ടക്കൈ സ്വദേശികളായ അനീഷ് സയന ദമ്പതികളുടെ മക്കളായ നിവേദ് (9) ധ്യാൻ (7) ഇഷാൻ (4) എന്നിവരുടെ ചിരിക്കുന്ന ചിത്രങ്ങളാണ് ഫലകത്തിൽ ഉള്ളത്. ഫലകത്തിന് മുൻപിൽ മൂന്നുപേർക്കും ഉള്ള കളിപ്പാട്ടങ്ങൾ… ഒരേ നിറത്തിലും ഒരേ വലിപ്പത്തിലും ഉള്ളവ. ഇന്നലെയും കളിപ്പാട്ടങ്ങൾ ഫലകത്തിന് മുന്നിൽ സ്ഥാനം പിടിച്ചു. ഹ‌ൃദയം നുറുങ്ങുന്ന കാഴ്ച…. കല്ലറയ്ക്ക് മുകളിൽ രാത്രിയിലും പ്രകാശിക്കുന്ന വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് അനീഷിന്റെ അമ്മ രാജമ്മയുടെയും കല്ലറയുണ്ട്. അവിടെയും വിളക്ക് കാണാം.

എവിടമാണ് രാമരാജ്യം?​

ധർമ്മപ്രബുദ്ധനായ ഒരു ഭരണാധികാരി പ്രജകൾക്കുവേണ്ടി ഭരിക്കുന്ന രാജ്യമാണ് രാമരാജ്യം . സ്വാർത്ഥത തെല്ലുമില്ലാത്ത പ്രജാക്ഷേമപാലകന്റെ രാജ്യം. രാജ്യത്തിനു വേണ്ടിയുള്ള രാജനീതി! അത് അഹമഹമികയാ പരിപാലിച്ചുപോരുന്ന ശുദ്ധസ്ഫടികമായ ധർമ്മവീക്ഷണം. അതിനുവേണ്ടിയുള്ള നിരതിശായിയായ കർമ്മകുശലത. അവിടെയാണ് രാമരാജ്യത്തിന്റെ സ്ഥിതിയും ഉന്നതിയും കുടികൊള്ളുന്നത്. “യഥാ രാജാ, തഥാ പ്രജാ” (രാജാവ് എങ്ങനെയാണോ, അതുപോലെ പ്രജകളും) എന്നാണ് പ്രമാണം. മാർഗദർശി ഉത്തമനെങ്കിൽ സഹവർത്തിയും അതിനനുസരണമായി നിൽക്കും. രാജാവ് ധർമ്മം പാലിക്കുമ്പോൾ പ്രജകളും താനേ അതു പാലിക്കും. ആ മാതൃകയും അനുകരണവും അനുസരണവുമാണ് രാജഭക്തിയും

വട്ടം കറക്കി സംസ്ഥാനപാത അഴിയാക്കുരുക്കായി ഗതാഗതക്കുരുക്ക്

വീതികുറഞ്ഞ റോഡ് അപകടക്കെണിയാകുന്നു വട്ടപ്പാറ: സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവം.കേശവദാസപുരം മുതൽ തുടങ്ങുന്ന സംസ്ഥാനപാതയുടെ അവസ്ഥയാണിത്.എണ്ണിയാലൊടുങ്ങാത്ത വളവുകളിൽ കണ്ണുതെറ്റിയാൽ അപകടമുറപ്പാണ്.പ്രധാന ജംഗ്ഷനുകളിൽ എത്തിയാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. സംസ്ഥാന പാതയ്ക്ക് സമാന്തരമായി ഗ്രീൻഫീൽഡ് ഹൈവേ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നങ്കിലും,ഇപ്പോൾ അതും ഉപേക്ഷിച്ചു.നിലവിലെ രണ്ടുവരിപ്പാത നാലുവരിയാക്കി മാറ്റാനാണ് തീരുമാനം. പദ്ധതികൾ പ്രഖ്യാപിച്ച് അളവെടുപ്പ് നടക്കുന്നതല്ലാതെ സ്ഥലമേറ്റെടുക്കൽ പോലും ഇതുവരെ നടത്തിയിട്ടില്ല. ഗതാഗതക്കുരുക്ക് ഒഴിയാതെ സംസ്ഥാനപാതയിൽ 44 കിലോമീറ്ററാണ് ജില്ലയ്ക്കുള്ളത്. കേശവദാസപുരത്തു നിന്ന്

പ്രതികാര രാഷ്‌ട്രീയമില്ലാതെ ക്ഷേമ പദ്ധതികൾ നൽകുന്നു: മോദി

ബീഹാറിലും ബംഗാളിലും വിവിധ പദ്ധതികൾക്ക് തുടക്കം ന്യൂഡൽഹി: കോൺഗ്രസ് ഭരിച്ചപ്പോൾ സംസ്ഥാന സർക്കാരുകളോട് പ്രതികാര മനോഭാവമാണ് കാട്ടിയതെന്നും പാവപ്പെട്ടവർക്കുള്ള പണം ഇടനിലക്കാർ കൊള്ളയടിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികാര രാഷ്‌ട്രീയമില്ലാതെ ക്ഷേമ പദ്ധതികൾ ഉറപ്പാക്കുകയാണ് തന്റെ സർക്കാരെന്ന് ബീഹാറിലെ മോത്തിഹാരിയിൽ 7000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ബീഹാറിൽ ഇക്കൊല്ലം മോദിയുടെ ആറാമത്തെ സന്ദർശനമാണിത്. കോൺഗ്രസ് കേന്ദ്രത്തിൽ ഭരണത്തിലിരിക്കെ നിതീഷ് കുമാർ സർക്കാരിനെ അവർ ശിക്ഷിക്കുന്നത് പോലെയാണ് പെരുമാറിയത്. ബി.ജെ.പി

Scroll to Top