സ്കൂൾ സുരക്ഷയ്ക്ക് കർശന നടപടി : തേവലക്കരയിൽ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ, മാനേജ്‌മെന്റിന് കാരണംകാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപിക എഫ്.സുജയെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. മന്ത്രി ശിവൻകുട്ടി കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റിന് കാരണം […]