Author name: Rajesh R

ബസ് യാത്രക്കാരിയുടെ ജീവൻ കാത്ത് നഴ്സിംഗ് ഓഫീസർ

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ബോധരഹിതയായി കുഴഞ്ഞുവീണ സ്ത്രീയ്ക്ക് രക്ഷകയായി നഴ്സിംഗ്ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ സ്ത്രീയ്ക്ക് ബസിനുള്ളിൽ വെച്ച് സി.പി.ആർ നൽകി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച്ച ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബിൻസി കയറിയ കെ.എസ്. ആർ.ടി.സി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തു നിന്നും വന്ന ബസിനുള്ളിൽ യാത്രക്കാർ കുറവായിരുന്നു. ബസിനുള്ളിലെ നിലവിളി കേട്ട്, മുൻസീറ്റിലിരുന്ന ബിൻസി പിന്നിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്ക് […]

റഷ്യൻ ബന്ധം: നാറ്റോയെ തള്ളി ഇന്ത്യ

ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, വിഷയത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നതിനെതിരെ പ്രത്യേകം ജാഗ്രത പുലർത്തുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വച്ചായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ വിവാദ പരാർമശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് ചൈനയ്ക്കും ബ്രസീലിനും ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ റൂട്ടെ, യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ്

കെ.പി.സി.സിയുടെ ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇന്ന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇന്ന് രാവിലെ 10ന് കോട്ടയത്ത് നടക്കും. ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച 12 വീടുകളുടെ താക്കോൽ ദാനവും കെ.പി.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. രാവിലെ 9ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. സ്മൃതി സംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് രണ്ടു വർഷം, ഒരു മനുഷ്യൻ ചരിത്രമാകുന്നത്…

സരിത വിഷയത്തിൽ ഉമ്മൻചാണ്ടിക്കു നേരെ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയിൽ കൺസൾട്ടിംഗ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ട് മൗനത്തിലൂടെ ഞാൻ നൽകിയ അധാർമിക പിന്തുണയിൽ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാൻ ഒ.സിയുടെ മരണം വരെ ഞാൻ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങൾക്ക് മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക.”- സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ കൺസൾട്ടിംഗ് എഡിറ്റർ ആയിരുന്ന എൻ. മാധവൻകുട്ടി ഉമ്മൻചാണ്ടി സാറിന്റെ വിയോഗ

ലിങ്ക് റോഡ് നാലാംഘട്ടത്തിന് പുതുരൂപരേഖ: രണ്ട് ദേശീയപാതകളെ ബന്ധിപ്പിച്ച് ബൈപ്പാസ്

കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ടം തോപ്പിൽക്കടവിലേക്ക് നീട്ടുന്നതിന് പകരം എൻ.എച്ച് 183 നെയും എൻ.എച്ച് 66നെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായി വികസിപ്പിക്കാൻ ആലോചന. എം. മുകേഷ് എം.എൽ.എ മുന്നോട്ടുവച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡിസൈൻ തയ്യാറാക്കാൻ കെ.ആർ.എഫ്.ബിക്ക് കിഫ്ബി നിർദ്ദേശം നൽകി. ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം എത്തിനിൽക്കുന്ന ഓലയിൽക്കടവിൽ നിന്ന് കടവൂർ പള്ളിക്ക് സമീപത്തേക്ക് പാലം നിർമ്മിച്ച് എൻ.എച്ച് 183 മായി ബന്ധിപ്പിക്കും. അവിടെ നിന്ന് കോട്ടയത്ത്കടവ് വഴി പാണാമുക്കത്തേക്ക് പാലം നിർമ്മിച്ച് കുരീപ്പുഴ ഭാഗത്ത് ദേശീയപാത 66മായി

കേരള കേന്ദ്ര സർവകലാശാലയിൽ നാലു വർഷ ഓണേഴ്സ് ബിരുദം

കാസർകോട്:കേരള കേന്ദ്ര സർവകലാശാലയിൽ 2025-26 അദ്ധ്യയന വർഷത്തെ നാല് വർഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു.നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ (സി യു.ഇ.ടി.യു.ജി) പങ്കെടുത്തവർക്ക് ജൂലായ് 31വരെ www.cukerala.ac.inൽ രജിസ്റ്റർ ചെയ്യാം. ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസ് തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിലും മറ്റ് പ്രോഗ്രാമുകൾ പെരിയ ക്യാമ്പസിലുമാണ് നടക്കും.ബി.എ (ഓണേഴ്സ്) ഇന്റർനാഷണൽ റിലേഷൻസിന് 40ഉം മറ്റ് പ്രോഗ്രാമുകൾക്ക് 60 വീതവുമാണ് സീറ്റ്. ജനറൽ,ഒബിസി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓഗസ്റ്റ് നാലിന്

ഭൂമിയേറ്റെടുക്കൽ , പുനരധിവാസം സർക്കാർ  ബാദ്ധ്യതയല്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഭൂമിയേറ്റെടുക്കൽ കേസുകളിൽ പുനരധിവാസം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായി ബാദ്ധ്യതയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ന്യായമായ നഷ്‌ടപരിഹാരം ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തിലും നയത്തിലും പുനരധിവാസം വ്യവസ്ഥ ചെയ്‌തിട്ടുണ്ടെങ്കിൽ അതാകാം. ഉപജീവനമാർഗം നിഷേധിക്കുന്നത് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഭൂഉടമകളുടെ വാദം തള്ളി. ഭൂഉടമകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരുകൾ അനാവശ്യമായി ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ബുദ്ധിമുട്ടുകളിൽ ചെന്നു ചാടുകയും ചെയ്യും. ഇത് അനാവശ്യമായ വ്യവഹാരങ്ങൾക്ക് കാരണമാകും. മാനുഷിക പരിഗണന

അയ്യപ്പന്റെ പേരിൽ പഞ്ചലോഹ തട്ടിപ്പ്

കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്‌ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്ച്വൽ ക്യൂ പ്ലാറ്റ് ഫോമിൽ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്.

ഓണവിപണിയിലെത്താൻ ജൈവപച്ചക്കറിയും പൂക്കളും

പാലോട്: ഇക്കുറി ഓണവിപണി കീഴടക്കാനെത്തുന്നത് ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ്. നന്ദിയോട്,ആനാട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. പയർ,ചീര,വെണ്ട,വഴുതന,പാവൽ,പുതിന,മല്ലിയില,ഇഞ്ചി,ചേന,ചേമ്പ്,കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ടൺകണക്കിന് ഓണവില്പനയ്ക്കായി എത്തിച്ചേരും. പൊതു വിപണിയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ വിപണിയിലെത്തുക. കപ്പ,പാളയംകോടൻ,ഏത്തൻ,രസകദളി തുടങ്ങിയവയുമുണ്ടാകും. ഓണത്തിന് പൂക്കളമൊരുക്കാൻ പത്തിനം പൂക്കളാണ് കർഷകർ നട്ടുവളർത്തുന്നത്. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷിക്ക് തുടക്കമായത്. സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, വീടുകളിലെ മട്ടുപ്പാവിലും കൃഷി

നെല്ല് സംഭരണം: 100 കോടി അനുവദിച്ചു 

തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നെല്ലുസംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് തുക അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനായാണിത്. ഈവർഷം നേരത്തെ 185 കോടി രൂപ അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്സിഡിയായിരുന്നു അത്. ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി ഇതിനോടകം അനുവദിച്ചു. കേന്ദ്ര സർക്കാർ

Scroll to Top