Author name: Rajesh R

വിരിപ്പുകൃഷി താളം തെറ്റി, മറുവഴി തേടി കർഷകർ… വേഗത്തി​ൽ വി​ത്തെറി​യാം, ഡ്രോൺ റെഡി​യാണ്

കോട്ടയം : മഴയും തുടർച്ചയായ വെള്ളപ്പൊക്കവും കാരണം താളം തെറ്റിയ വിരിപ്പുകൃഷി വൈകാതിരിക്കാൻ വിത, കീടനാശിനി തളിക്കൽ, വളമിടീൽ എന്നിവയ്ക്ക് ഡ്രോണിനെ കളത്തിലിറക്കാൻ കർഷക കൂട്ടായ്മ തീരുമാനം. തൊഴിലാളിയുടെ കുറവ്, അമിത കൂലി എന്നിവയിൽ നട്ടം തിരിയുന്ന കർഷകർക്ക് വലിയൊരാശ്വാസമാകും ഇത്. ചെലവ് കുറവ് മാത്രമല്ല വരിയായി ഞാറ് നടാനും കുറഞ്ഞ അളവിൽ കൃത്യമായി വളവും കീടനാശിനിയും എല്ലായിടത്തുമെത്തിക്കാനും ഡ്രോണിനാകും. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര,അയ്മനം, നീണ്ടൂർ, തലയാഴം, കല്ലറ തുടങ്ങി ജില്ലയിലെ പ്രധാന പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിക്കാനാണ് […]

കടലിനക്കരെ കരഞ്ഞുതളർന്ന് അമ്മ, കണ്ണീർ വറ്റി അച്ഛൻ

കൊല്ലം: മിഥുൻ ഇന്നലെ രാവിലെയാണ് മരിച്ചത്. വിദേശത്തുള്ള അമ്മ സുജ അറിഞ്ഞത് ഇന്നലെ വൈകിട്ട്. കടലിനക്കരെയിരുന്ന് പൊന്നുമോനേ… എന്ന് നിലവിളിക്കുകയാണ് ആ അമ്മ. കുവൈറ്റിൽ ഹൗസ് മെയ്ഡായി ജോലി ചെയ്യുന്ന സുജ ആ വീട്ടുകാർക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. തുച്ഛമായ ശമ്പളം. സുജയുടെ ഫോണിൽ തുർക്കിയിലെ സിം കാർഡില്ല. രണ്ട് ദിവസം കൂടുമ്പോൾ വൈഫൈ കണക്ട് ചെയ്താണ് വീട്ടിലേക്ക് വിളിച്ചിരുന്നത്. കുവൈറ്റിലുള്ള ബന്ധുവായ സ്ത്രീ വഴി സുജ ജോലി ചെയ്യുന്ന കുടുംബത്തെ ബന്ധപ്പെട്ടാണ് വിവരം അറിയിച്ചത്. ഇന്ന് കുവൈറ്റിലെത്തുന്ന

ട്രെയിനുകൾക്ക് രക്ഷാകവചം ആദ്യം എറണാകുളം- ഷൊർണൂർ പാതയിൽ കൂട്ടിയിടി ഒഴിവാകും, ലെവൽക്രോസിൽ മുന്നറിയിപ്പ്

 ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ‘കവച്’ സുരക്ഷ കേരളത്തിനും. എറണാകുളം സൗത്ത്- ഷൊർണൂർ ജംഗ്ഷൻ 106.8കി.മി പാതയിൽ ‘കവച്’ ഒരുക്കാനുള്ള കരാർ കെ-റെയിൽ- എസ്.എസ്.റെയിൽ കൺസോർഷ്യത്തിന് ലഭിച്ചു. 105.8കോടിയാണ് ചെലവ്. 18മാസംകൊണ്ട് പൂർത്തിയാക്കും. പാതയിൽ ഒപ്ടിക്കൽ ഫൈബർ കേബിളുകളും ടവറുകളും സ്ഥാപിക്കാനും യന്ത്രങ്ങൾ വാങ്ങാനും പ്രോഗ്രാമിംഗ് നടത്തി ‘കവച്’ സംവിധാനം കമ്മിഷൻ ചെയ്യാനുമുള്ള ചുമതലയാണ് കെ-റെയിലിനെന്ന് ഡയറക്ടർ വി.അജിത്കുമാർ പറഞ്ഞു. ട്രെയിൻ സുരക്ഷയ്ക്ക് 2012ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘കവച്’ ദക്ഷിണ റെയിൽവേയിൽ 2261കി.മി പാതയിലാണ് സജ്ജമാക്കുക. ‘കവച്’

ഇൻസ്റ്റാഗ്രാം പരിചയക്കാരിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിക്കൊപ്പം കറങ്ങാനായി, മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച് തിരുവനന്തപുരത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ പായിപ്ര സ്വദേശി സാബിത്തിനെയാണ് (20) തൈക്കാടു നിന്ന് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തൈക്കാട് സ്വദേശിയായ അഭിഭാഷകന്റെ കാറിന്റെ നമ്പർപ്ലേറ്റ് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൈക്കാട് നിന്നാണ് നമ്പർപ്ലേറ്റ് ഊരിയെടുത്തതെന്നും,ഊരിയെടുത്ത ആളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു.തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ നഗരത്തിൽ നിന്നുതന്നെ സാബിത്തിനെ എസ്.എച്ച്.ഒ ജിജുകുമാർ,എസ്.ഐ

വെള്ളം കുടി​പ്പി​ക്കാൻ” വാട്ടർ അതോറിട്ടി : ഫീസുകൾ കൂട്ടും അമ്പതിരട്ടി വരെ

ആലപ്പുഴ: 30 വർഷമായുള്ള ഫീസുകളെല്ലാം മൂന്ന് മുതൽ അമ്പത് ഇരട്ടിവരെ വർദ്ധിപ്പിക്കണമെന്ന് വാട്ടർ അതോറിട്ടിയുടെ ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചാൽ ഗാർഹിക-ഗാർഹികേതര കുടിവെള്ള കണക്ഷനുകൾക്കൊപ്പം സ്വിവറേജ് നിരക്കുകളും കുത്തനെ ഉയരും. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഒഴിവാക്കി സേവനങ്ങൾക്കുള്ള അപേക്ഷാ ഫീസായ 15 രൂപ. ഗാർഹിക കണക്ഷനുള്ള ഫീസ് 500ൽ നിന്ന് 1000 ആകും. ഗാർഹികേതര കണക്ഷനുള്ള ഫീസ് ആയിരത്തിൽ നിന്ന് മൂവായിരവുമാകും. വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജിൽ 1995ലെ ഉത്തരവ് പ്രകാരമാണ് കണക്ഷൻ, ഡിസ്കണക്ഷൻ തുടങ്ങിയ സർവീസ് ഫീസുകളെല്ലാം

ആദ്യ പരീക്ഷണം 15,000 അടി ഉയരത്തിൽ: ഇരട്ടലക്ഷ്യങ്ങൾ തകർത്ത് ആകാശ്

ന്യൂഡൽഹി: ആകാശ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയം. ബുധനാഴ്ച ലഡാക്കിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ വിക്ഷേപണം. 15,000 അടി ഉയരത്തിലെ ആദ്യ പരീക്ഷണത്തിൽ ഇരട്ടലക്ഷ്യങ്ങൾ തകർത്തു. ഓപ്പറേഷൻ സിന്ദൂറിൽ തിളങ്ങിയ മാർക്ക് 1, മാർക്ക് – 1എസ് മിസൈലുകളുടെ പുതിയ വകഭേദമാണ് രണ്ട് അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങളെ നശിപ്പിച്ച ആകാശ് പ്രൈം. വൈകാതെ ആകാശ് പ്രൈമും സേനയുടെ ഭാഗമാകും. ലക്ഷ്യങ്ങളെ പിന്തുടരാൻ സഹായിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കറാണ്

സ്കൂളിൽ  വൈദ്യുതാഘാതമേറ്റ് 13കാരന്  ദാരുണാന്ത്യം , ഷോക്കേറ്റ് കേരളം

കൊല്ലം: സ്കൂൾ അധികൃതരും കെ.എസ്.ഇ.ബിയും പഞ്ചായത്ത് അധികൃതരും പുലർത്തിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയായി പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചത് കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കി. തേവലക്കര ബോയ്സ് എച്ച്.എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റ് മരിക്കുകയായിരുന്നു. വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂളാണിത്. എട്ടുവർഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ക്ലാസ്

പൈലറ്റിന്റെ പിഴവെന്ന് വിദേശ മാദ്ധ്യമം, വിമാന ദുരന്തം: നിഗമനം വേണ്ടെന്ന് കേന്ദ്രം

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഉത്തരവാദി മുഖ്യ പൈലറ്റാണെന്ന റിപ്പോർട്ടുകൾ തള്ളിയ കേന്ദ്രം അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങളൊന്നും വേണ്ടെന്ന് വ്യക്തമാക്കി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.ഐ.ഐ.ബി) റിപ്പോർട്ട് ഉദ്ധരിച്ച് യു.എസ് മാദ്ധ്യമം വാൾ സ്ട്രീറ്റ് ജേർണലാണ് വാർത്ത പുറത്തുവിട്ടത്. പൈലറ്റുമാരുടെ അവസാന സംഭാഷണം അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിഴവിലേക്ക് വിരൽ ചൂണ്ടുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. പുറത്തുവന്നത് പ്രാഥമിക കണ്ടെത്തലുകളാണെന്നും അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങൾ വേണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.

നഴ്‌സിംഗിന് പ്രിയമേറുന്നു

നഴ്സിംഗിന് ലോകത്താകമാനം സാദ്ധ്യതകൾ വർധിച്ചു വരുന്നതായി ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്‌സസിന്റേയും ഫ്‌ളോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നു.എല്ലാ രാജ്യങ്ങളിലും നഴ്‌സിംഗ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. ബി.എസ്‌.സി നഴ്‌സിംഗിനാണ് അവസരങ്ങളേറെയും.പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. നീറ്റ് സ്കോറും നഴ്സിംഗ് പ്രവേശനവും ദേശീയ തലത്തിൽ നഴ്‌സിംഗ് പ്രവേശനത്തിന് നീറ്റ് പരീക്ഷ സ്‌കോറുകൾ ആവശ്യമാണ്. മിലിറ്ററി നഴ്‌സിംഗ് കോളേജുകളും ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും നീറ്റ് സ്‌കോറിലൂടെ അഡ്മിഷൻ നൽകിവരുന്നു.

വിലക്കുതിപ്പിൽ രാസവളം, ആശങ്കയിൽ കർഷകർ

കുട്ടനാടൻ മേഖലകളിലടക്കം വരുംമാസങ്ങളിൽ കൃഷിയാരംഭിക്കാനിരിക്കെ രാസവളത്തിന്റെ വിലയിലുണ്ടായ വർദ്ധനവ് കർഷകരെ ആശങ്കയിലാക്കുന്നു. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെയാണ് രാസവളത്തിന്റെ വില പിടിവിട്ട് ഉയർന്നത്. ഫോസ്‌ഫറസ് അടക്കമുള്ളവയുടെ ഇറക്കുമതി ഇല്ലാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഒരു ചാക്കിന് 100- 300 രൂപ വരെയാണ് വളത്തിന് വില വർദ്ധിച്ചത്. പ്രകൃതിദുരന്തങ്ങളിലുണ്ടാകുന്ന നഷ്ടവും സംഭരിച്ച നെല്ലിന്റെ വില ലഭിക്കുന്നതിലടക്കമുള്ള താമസവും പ്രതിസന്ധിയിലാക്കിയ കർഷകരെ വീണ്ടും കടക്കെണിയിലാക്കുന്നതാണ് ഇപ്പോഴത്തെ നടപടി. രാസവളത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. സബ്സിഡി കുത്തനെയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ്

Scroll to Top