Author name: Rajesh R

പിടിവിട്ട് വെളിച്ചെണ്ണ വില, കിറ്റ് എങ്ങനെ ഒരുക്കും

ഓണം അടുക്കുമ്പോൾ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് കടക്കുമെന്നായതോടെ മുൻകൂർ തവണകളായി പണം വാങ്ങി ഓണക്കിറ്റ് ഒരുക്കുന്നവരെല്ലാം എയറിലാണ്. കിറ്റിന്റെ പണം വാങ്ങുമ്പോൾ 150 രൂപ പോലും കിലോയ്ക്ക് വിലയില്ലായിരുന്നു. ഇതോടെ മുൻകൂർ പറഞ്ഞ അളവിൽ എങ്ങനെ വെളിച്ചെണ്ണ കൊടുക്കുമെന്ന നെട്ടോട്ടത്തിലാണ് വ്യാപാരികളും അയൽക്കൂട്ടങ്ങളും സാശ്രയസംഘങ്ങളുമെല്ലാം. പലചരക്ക് സാധനങ്ങളുടെ ആകെയുള്ള വിലക്കയറ്റത്തിന് പിന്നാലെയാണ് അപ്രതീക്ഷിതമായി വെളിച്ചെണ്ണ ചതിച്ചത്. മുൻവർഷങ്ങളിൽ പലചരക്ക് സാധനങ്ങളുടെ വിലകൂടിയത് മുന്നിൽക്കണ്ട് ഇക്കുറി അടവ് തുക കൂട്ടിയിരുന്നു. എന്നാൽ ഇതുകൊണ്ടും തുടങ്ങിയപ്പോഴുള്ളതിനേക്കാൾ 20 ശതമാനം വരെ വില […]

മെട്രോ ഭൂ ഗർഭപാത അനന്തമായി നീളും മൂന്നാം ഘട്ടത്തിന്റെ ഡി.പി.ആറും നീളും

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കൽ അനന്തമായി നീളുന്നതോടെ, ഭൂഗർഭപാതയുടെയും സ്റ്റേഷന്റെയും ഭാവി അനിശ്ചിതത്വത്തിൽ. ആലുവ മുതൽ അങ്കമാലി വരെയാണ് മൂന്നാം ഘട്ടം. അങ്കമാലിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഒരു ഉപപാതയുമുണ്ട്. ഉപപാതയിലെ അവസാന സ്റ്റേഷനായ വിമാനത്താവളത്തിലേക്കാണ് ഭൂഗർഭപാത പരിഗണിച്ചിരുന്നത്. മൂന്നാം ഘട്ടത്തിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും ഇതെന്നായിരുന്നു സൂചനകൾ. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടമാകാതെ സ്റ്റേഷൻ നിർമ്മിക്കണമെന്നായിരുന്നു സിയാലിന്റെ ആവശ്യം. ഡി.പി.ആർ തയ്യാറാക്കാനുള്ള ചുമതലയിൽനിന്ന് റെയിൽ ഇന്ത്യ ടെക്‌നിക്കൽ

മാറി അയച്ച’ പണം തിരികെ ചോദിച്ചും തട്ടിപ്പ്

 ഗൂഗിൾ പേ വഴി നമ്പർ മാറി പണമയച്ചെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പ് രീതി വ്യാപകമാകുന്നു. വാട്‌സ്ആപ്പ് വഴിയാണ് ഈ തട്ടിപ്പ് പ്രധാനമായും നടക്കുന്നത്.ചെറിയ തുകകളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഓൺലൈനായി സാരി വാങ്ങിയപ്പോൾ നമ്പർ മാറിപ്പോയതാണെന്നൊക്കെയാണ് പറയുന്നത്. മെസേജിനൊപ്പം, നിങ്ങളുടെ ഗൂഗിൾ പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീൻ ഷോട്ടും അയക്കും. പണമയച്ചയാൾ താണുകേണാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഭീഷണിയും കെണിയുംപണം നൽകില്ലെന്ന് മറുപടി നൽകിയാൽ അടുത്ത വിളി ഫോണിലേക്കാണ് വരുന്നത്. പണം സമാധാനപരമായി ചോദിച്ചു

തീരുമാനങ്ങൾ നടപ്പാക്കിയില്ല, സ്‌കൂൾ പാചകതൊഴിലാളികൾ സമരപാതയിലേക്ക്

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ സമരപാതയിലേക്ക്.27ന് തൃശൂരിൽ ചേരുന്ന യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കാനാണ് ഒരുക്കം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ നിരാശജനകമായ പ്രസ്താവനയാണ് വിദ്യാഭ്യാസ – തൊഴിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)

കനത്ത മഴയിൽ വിറച്ച് മലയോരം

റോഡുകളും പാലങ്ങളും തകർന്നു, വീടുകളിൽ വെള്ളം കയറി കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ കനത്ത നാശം. റോഡുകളും പാലങ്ങളും തകർന്നു. കുറ്റ്യാടി, നാദാപുരം, വിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശ നഷ്ടം. പലയിടത്തും ഗതാഗതം താറുമാറായി. മഴയെ തുടർന്ന് നാദാപുരത്ത് പിക്കപ്പ് വാൻ കല്ലാച്ചി -വളയം റോഡിലെ വിഷ്ണുമംഗലം പാലത്തിൽ ഇടിച്ചു. വണ്ടിയിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ

തൃക്കണ്ണാട് കടലേറ്റം രൂക്ഷം; സംസ്ഥാനപാതയ്ക്ക് സമീപത്തെത്തി

കാസർകോട് :കോട്ടിക്കുളം, തൃക്കണ്ണാട് ഭാഗങ്ങളിൽ കടലേറ്റം അതിരൂക്ഷമായി. മൂന്ന് മീറ്റർ അകലം പിന്നിട്ടാൽ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാത കടൽ വിഴുങ്ങുമെന്നതാണ് സ്ഥിതി. പ്രക്ഷുബ്ദമായ കടൽ തീരദേശ വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃക്കണ്ണാട് കടൽത്തീരത്തുള്ള പഴയ കെട്ടിടം പൂർണ്ണമായും തകർന്ന് ക്ഷേത്രത്തിന് മുന്നിലുള്ള ബസ് കാത്തിരുപ്പ് കേന്ദ്രവും ഭീഷണി നേരിടുകയാണിപ്പോൾ. ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ തെക്കേമൂല തകർച്ചയിലാണ്. ഈ ഭാഗത്ത് സംസ്ഥാനപാതയുടെ അരികിലായി വലിയ മണൽ ഗർത്തംരൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാന പാത തകർന്നാൽ വലിയ ഗതാഗത പ്രതിസന്ധിയുണ്ടാകും. പാതയോട് ചേർന്ന്

കീമിൽ സർക്കാർ അപ്പീലിനില്ല,​ പ്രവേശനം പുതിയ റാങ്ക്ലിസ്റ്റ് പ്രകാരം

ന്യൂഡൽഹി: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സർക്കാർ. പ്രവേശന നടപടികൾ തടസപ്പെടുമെന്നതിനാൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. പഴയ രീതിയിലേക്ക് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതോടെ പിന്നിൽപ്പോയ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കണ്ണീർ തന്നെ. തങ്ങളോട് കാട്ടുന്നത് അനീതിയാണെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ വാദിച്ചപ്പോഴാണ് ഈഘട്ടത്തിൽ അനിശ്ചിതത്വമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അതുൽ എസ്.ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ആവർത്തിച്ചത്. ആഗസ്റ്റ് 14നകം എ.ഐ.സി.ടി.ഇ ഷെഡ്യൂൾ അനുസരിച്ച് പ്രവേശനം പൂർത്തിയാക്കണം. അപ്പീൽ നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രവേശനനടപടികളെ ബുദ്ധിമുട്ടിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാരിനു

എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്ര ദൗ‌‌ർഭാഗ്യകരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ എ.ഡി.ജി.പി എം.ആർ.അജിത്‌കുമാർ, സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടർ യാത്ര നടത്തിയത് ഏറെ ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയിൽ ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് നേരത്തെ വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും കോടതി പരാമർശിച്ചു. സംഭവത്തിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും എസ്.മുരളീകൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച് ശബരിമല ചീഫ് പൊലീസ് കോ- ഓർഡിനേറ്ററുടെ വിശദീകരണം തേടി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ 12, 13 തീയതികളിലാണ് എ.ഡി.ജി.പി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും പൊലീസിന്റെ

പൂരം കലക്കൽ: അജിത്തിനെതിരെ നടപടിയെടുക്കാം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ. സർക്കാരിന് യുക്തമായ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മേൽനോട്ടത്തിലും ഏകോപനത്തിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് ശേഖ് ദർവേഷിന്റെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂര സ്ഥലത്ത് എത്തിയില്ല.. ദേവസ്വം ഭാരവാഹികളും സിറ്റി പൊലീസ് കമ്മിഷണറുമായി പ്രശ്നങ്ങളുണ്ടെന്ന്

മായില്ല പത്മശോഭ… നിലയ്ക്കില്ല പത്മരാഗം…

കൊല്ലം: കോൺഗ്രസിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ സ്നേഹസൂര്യനായിരുന്നു സി.വി.പത്മരാജൻ. അദ്ദേഹം പെട്ടെന്ന് യാത്ര പറഞ്ഞെങ്കിലും മനസിൽ നിന്ന് മായില്ല. പ്രത്യേകിച്ച് കൊല്ലത്തുകാരുടെ ഹൃദയങ്ങളിൽ സ്നേഹനക്ഷത്രമായി, ശരിപക്ഷ രാഷ്ട്രീയത്തിന്റെ വിളക്കുമരമായി അദ്ദേഹം തുടരും. വിദ്യാർത്ഥിയായിരിക്കെ സമരഭൂമിയിൽ നിറയുമ്പോഴും അദ്ദേഹം പഠനത്തിൽ പിന്നിൽ പോയില്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ച​ങ്ങ​നാ​ശേ​രി എ​സ്.ബി കോ​ളേ​ജിൽ ഇന്റർ​മീ​ഡി​യേ​റ്റി​ന് പഠിക്കവേ ദേശീയപ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് നടന്നുകയറി. തുടർന്ന് തിരുവനന്തപുരം എം.ജി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിന് പിന്നാലെ പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ അദ്ധ്യാപകനായി

Scroll to Top