Author name: Rajesh R

എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുമ്പോൾ

കീം റാങ്ക് ലിസ്റ്റനുസരിച്ച് എൻജിനിയറിംഗ് പ്രവേശന ഓപ്ഷൻ നൽകൽ പുരോഗമിക്കുമ്പോൾ കൂടുതൽ വിദ്യാർത്ഥികളും താത്പര്യപ്പെടുന്നത് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് കോഴ്സിനോടാണ്. കോഴ്സിൽ 20 ഓളം ബ്രാഞ്ചുകളുണ്ട്. എ.ഐ,മെഷീൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങി നിരവധി ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം. അതിനാൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, മെക്കാനിക്കൽ തുടങ്ങിയ ബ്രാഞ്ചുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാനിടവരുന്നു. എൻജിനിയറിംഗ് ബിരുദധാരികളിൽ 81 ശതമാനവും എൻജിനിയറിംഗ് സർവീസ് മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഏത് എൻജിനിയറിംഗ് […]

നാട്ടിലിറങ്ങി കാട്ടുമൃഗങ്ങൾ ഭൂമി തരിശിട്ട് കർഷകർ

കിളിമാനൂർ: വന്യമൃഗശല്യം കാരണം കർഷകർ ഭൂമി തരിശിടുന്നു. തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്തുതലത്തിൽ കൃഷി വകുപ്പിന്റെയും കാർഷിക കർമ്മസേനയുടെയുമൊക്കെ നേതൃത്വത്തിൽ, നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് കർഷകർ വന്യമൃഗശല്യം കാരണം വലയുന്നത്. ലോണെടുത്തും പണയം വച്ചും കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. നെല്ല് ഉൾപ്പെടെയുള്ള വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു.കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിലിറങ്ങി പന്നികൾ നശിപ്പിക്കുന്നത്. കൂടാതെ വയൽവരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്.കരഭാഗത്ത് കൃഷി ചെയ്തിരിക്കുന്ന മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്.

വിലക്കയറ്റത്തിൽ എരിഞ്ഞ് അടുക്കള

വെഞ്ഞാറമൂട്: വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമുണ്ടായ വില വർദ്ധനയ്ക്കു പിന്നാലെ മറ്റ് സാധനങ്ങൾക്കും വില വർദ്ധിച്ചു. വെളിച്ചെണ്ണയ്ക്ക് പകരമായി സൺ ഫ്ളവർ ഓയിലിന്റെയും പാമോയിലിന്റെയും ഉപയോഗം വർദ്ധിച്ചതോടെ അവയ്ക്കും വിലയേറി. ഉച്ചഭക്ഷണത്തിന് പത്ത് മുതൽ ഇരുപത് രൂപ വരെ വർദ്ധിച്ചു. നാട്ടിലെ തേങ്ങ ക്ഷാമം കാരണം വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ വെളിച്ചെണ്ണയുടെ വില ഇരുന്നൂറ് രൂപയിലേറെയാണ് വർദ്ധിച്ചത്.തേങ്ങയ്ക്ക് നാൽപ്പത് രൂപയോളം കൂടി. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി ഉത്പന്നങ്ങളുടെ വിലയും പൊള്ളുകയാണ്.മുറുക്കിനും പക്കാവടയ്ക്കും കപ്പ വറുത്തതിനുമൊക്കെ ഇരുപത്

ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ

അമ്പലപ്പുഴ : ലക്ഷത്തിൽ ഒരാൾക്കു മാത്രം കണ്ടു വരുന്ന അപൂർവ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ .ആലപ്പുഴ കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവിനായിരുന്നു (66) ശസ്ത്രക്രിയ. ശബ്ദ വ്യത്യാസത്തെ തുടർന്ന് ഇ.എൻ.റ്റി ഒ .പിയിൽ ചികിത്സ തേടിയ രണദേവിന് സി.റ്റി സ്കാനിംഗ് നടത്തിയപ്പോൾ, ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം വഹിച്ചു കൊണ്ടു പോകുന്ന മഹാധമനിയിൽ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്തായി വീക്കം കണ്ടെത്തി. തുടർചികിത്സക്കായി രണദേവിനെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക്

ഇനിയെങ്ങും രാമായണ ശീലുകളാൽ മുഖരിതം

കോട്ടയം : ഇന്ന് കർക്കടകം ഒന്ന്. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകൾ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേൾക്കും. കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. വിളവെടുപ്പുത്സവമായ ഓണത്തിനു മുൻപുള്ള പെരുംപെയ്ത്ത്. ഇടമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഉൾത്താപം കുറയ്ക്കാനും മനസിനെ സദ്ചിന്തകളിലേക്കു നയിക്കാനുമാണ് രാമായണ വായന. രാമന്റെ ധർമ്മസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്നു. മാതാപിതാക്കളും മക്കളും, സഹോദരങ്ങളും ഭാര്യയും, ഭർത്താവും സുഹൃത്തും എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിക്കുന്നു. ബാലകാണ്ഡത്തിൽ തുടങ്ങി യുദ്ധകാണ്ഡത്തിലെ ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് സമാപനം.

രാഹുൽ ഗാന്ധി 17 ന് ജില്ലയിൽ എത്തും

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കും കോട്ടയം . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 17 ന് വൈകിട്ട് കുമരകത്തെത്തും. സി ആർ പി എഫിന്റേയും, അഞ്ചു ഡിവൈ എസ് പിമാരുടെയും നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. കുമരകം താജ് ഹോട്ടലിൽ കഴിയുന്ന രാഹുൽ 18 ന് പുതുപ്പള്ളിയിലെത്തും. 18 ന് രാവിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, ഏഴിന് വിശുദ്ധ കുർബാന,

കാക്കക്കൂട്ടിലെ സ്വർണം കൊണ്ട് ഹരിതയ്ക്ക് പുതിയ വളയൊരുങ്ങും

മലപ്പുറം: കാക്കൂട്ടിൽ നിന്ന് തിരിച്ചുകിട്ടിയ സ്വർണ വള ഉരുക്കിയെടുത്ത് ഹരിത പുതിയൊരു വളയുണ്ടാക്കും. സാമ്പത്തിക പ്രയാസം മൂലം അൽപ്പം കാത്തിരിക്കാനാണ് തീരുമാനം. വീട്ടുമുറ്റത്ത് അലക്കുന്നതിനിടെ ഊരിവച്ച മഞ്ചേരി തൃക്കലങ്ങോട്ടെ മുല്ലശ്ശേരി ഹരിതയുടെ ഒന്നര പവന്റെ സ്വർണ വള രണ്ടര വർഷം മുമ്പാണ് കാക്ക കൊത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം തെങ്ങുകയറ്റ തൊഴിലാളിയായ ചെറുപള്ളിക്കൽ അൻവർ സാദത്തിലൂടെ സ്വർണം ഹരിതയെ തേടിയെത്തി. രണ്ടുവയസുകാരനായ മകന്റെ കരച്ചിൽ കേട്ട് വീട്ടിനകത്തേക്ക് പോയി തിരിച്ചിറങ്ങിയ നിമിഷത്തിലാണ് കാക്ക വള കൊത്തിയെടുത്തത്. ബഹളം വച്ച്

മരണകുരുക്കായി ചൂട്ടാട്-പാലക്കോട് അഴിമുഖം. ഡ്രഡ്ജിംഗ് മുടങ്ങിയതോടെ തുടർ അപകടങ്ങൾ

പഴയങ്ങാടി: അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്ന ഡ്രഡ്ജിംഗ് പ്രവൃത്തി മുടങ്ങിയതോടെ ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് അപകടം പതിവാകുന്നു. മണൽത്തിട്ട രൂപപ്പെട്ട ഭാഗത്താണ് ചൊവ്വാഴ്ചയും ഇന്നലെയും വള്ളങ്ങൾ അപകടത്തിൽപെട്ടതെന്ന് തൊഴിലാളികൾ പറയുന്നു. തുടർച്ചയായി രണ്ടുദിവസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ പതിമൂന്ന് തൊഴിലാളികൾക്കാണ് ഭാഗ്യം കൊണ്ടുമാത്രം ജീവൻ മടക്കിക്കിട്ടിയത്. ഇവിയുള്ള മണൽത്തിട്ട കരാറുകാരൻ ബന്ധപ്പെട്ട വകുപ്പധികൃതരുടെ അനുമതിയില്ലാതെ അശാസ്ത്രീയമായി പുലിമുട്ട് നിർമ്മാണത്തിന്റെ ഭാഗമായി കീറിമുറിച്ചതും അപകടത്തിന് കാരണമായെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഈ ഭാഗത്ത് കൂടെ കയറിവരുമ്പോഴാണ് അപകടമുണ്ടാകുന്നത് എന്നാണ് മത്സ്യ ത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്.

സാങ്കേതിക, ഡിജിറ്റൽ വി.സി: സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമെന്ന് ഗവർണർ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമെന്ന് ഗവർണർ. സർവകലാശാലയിലെ പ്രോ വൈസ്ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം താത്കാലിക നിയമനത്തിന് പരിഗണിക്കേണ്ടത്. എന്നാൽ സർക്കാർ നൽകിയ പാനൽ ഇതു പ്രകാരമല്ല. ആക്ട് പ്രകാരം സർക്കാർ ശുപാർശ നൽകിയാലും നിയമിക്കാനാവില്ല. രണ്ടിടത്തും പി.വി.സിയില്ല. അക്കാഡമിഷ്യനല്ലാത്ത വകുപ്പ് സെക്രട്ടറിയെയും യു.ജി.സി ചട്ട പ്രകാരം നിയമിക്കാനാവില്ല. സമീപത്തെ ഏക സ്ഥിരം വി.സി ആരോഗ്യസർവകലാശാലയിലെ

തെരുവ് നായ്ക്കൾക്ക് ദയാവധം, രോഗമുണ്ടെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം

തിരുവനന്തപുരം: രോഗം പിടിപെട്ടതും പരിക്കേറ്റതുമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചുമതല. വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം. പേപ്പട്ടി ശല്യം രൂക്ഷമായിരിക്കെ ആശ്വാസമാവും സർക്കാർ തീരുമാനം. ഗുരുതര രോഗമെങ്കിൽ വളർത്തുനായകളെയും ദയാവധം നടത്താം. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരമാണ് ദയാവധമെന്ന് മന്ത്രിമാരായ എം.ബി.രാജേഷും ജെ.ചിഞ്ചുറാണിയും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പകരുന്ന രോഗമുള്ള മൃഗത്തെ കൊല്ലാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം 2023ലാണ് പ്രാബല്യത്തിൽ വന്നത്. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ നിയമതടസമുണ്ട്.

Scroll to Top