Author name: Rajesh R

മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ ഓർമ്മയായി

കൊല്ലം: മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ (93) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജന്മനാടായ പരവൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെ ഇന്ന് വൈകിട്ട് 4ന് സംസ്കാരം നടക്കും. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞമാസം 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലായിരുന്നു. ഭൗതികദേഹം ഇന്നലെ രാത്രി എട്ടോടെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിലെത്തിച്ചു. ഇന്നുച്ചവരെ അവിടെ പൊതുദർശനം. അര നൂറ്റാണ്ടിലധികം അദ്ദേഹം പ്രസിഡന്റായിരുന്ന കൊല്ലം സഹകരണ അർബൻ ബാങ്കിൽ ഉച്ചയ്ക്ക് […]

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഭാഗികമായി റദ്ദാക്കി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഇരുചക്ര വാഹനങ്ങൾക്ക് കാൽകൊണ്ട് മാറ്റാവുന്ന ഗിയറും 95 സി.സിയിലേറെ ശേഷിയും വേണമെന്ന നിബന്ധന ഹൈക്കോടതി റദ്ദാക്കി. 18 വർഷത്തിലധികം പഴക്കമുള്ള വാഹനം ഉപയോഗിക്കരുത്, ലൈറ്റ് മോട്ടോർ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം പാടില്ല എന്നീ നിബന്ധനകളും റദ്ദാക്കി. 2024 ഫെബ്രുവരി 21നാണ് ഗതാഗത കമ്മിഷണർ സർക്കുലർ ഇറക്കിയത്. നിർദ്ദേശങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. അതേസമയം, മോട്ടോർ സൈക്കിൾ റോഡ് ടെസ്റ്റ് വാഹനത്തിരക്കുള്ള റോഡിലാകണമെന്ന നിബന്ധന

ഡെയ്‌സി പാപ്പച്ചൻ,  മനുഷ്യസ്നേഹത്തിന്റെ മാതൃസ്വരൂപം

അടൂർ : അടൂരിന്റെ സാമൂഹിക സാംസ്‌കാരിക ആത്മീയ മണ്ഡലത്തിൽ നിരവവധി സംഭാവനകൾ നൽകിയ ഡെയ്‌സി പാപ്പച്ചന്റെ വേർപാട് നാടിന് വലിയ നഷ്ടമാകുകയാണ്. ഡോ.എസ്.പാപ്പച്ചന്റെ നേതൃമികവിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുമ്പോൾ കഴിഞ്ഞ 20വർഷമായി പാപ്പച്ചൻ ഡോക്ടർക്ക് താങ്ങും തണലുമായിരുന്നു അവർ. ലൈഫ് ലൈൻ ആതുരസേവന കേന്ദ്രം മാത്രമായിരുന്നില്ല ഡെയ്‌സി പാപ്പച്ചന്. ഭേദചിന്തകളില്ലാതെ ഓരോ ജീവനക്കാരെയും ഹൃദയത്തോട് ചേർത്തുപിടിച്ചുള്ള പ്രയാണമായിരുന്നു ആ ജീവിതം. ആശുപത്രി സങ്കേതം അവർക്ക് കുടുംബം പോലെയായിരുന്നു. ആ മാതൃവാത്സല്യത്തിന്റെയും

പണം വന്നുതുടങ്ങി,​ നെൽകർഷകർക്ക് ആശ്വാസം

കോട്ടയം : കർഷകരുടെ മാസങ്ങളുടെ കാത്തിരിപ്പിന് വിരാമം. ഏപ്രിൽ മാസം പകുതിയോടെ നൽകിയ നെല്ലിന്റെ പണം ലഭിച്ചു തുടങ്ങി. ഏപ്രിൽ 25 ന് ശേഷം പേ ഓർഡറായതുൾപ്പെടെ ജില്ലയിലെ കർഷകർക്ക് ഇനി സപ്ലൈകോ നൽകാനുള്ളത് 63.56 കോടി രൂപയാണ്. എസ്.ബി.ഐ, കാനറാ ബാങ്കുകൾ മുഖേനയാണ് പണം നൽകുന്നത്. ഏപ്രിൽ 30 വരെയുള്ള പേ ഓർഡറുകൾ എസ്.ബി.ഐ പാസാക്കിയതായി കർഷകർ പറയുന്നുണ്ടെങ്കിലും ഇതുവരെ കർഷകരിൽ പലർക്കും പണം ലഭിച്ചിരുന്നില്ല. പുഞ്ച കൃഷി കഴിഞ്ഞ് കർഷകർ വിരിപ്പു കൃഷിയുടെ തിരക്കിലാണ്.

ചെലവ് കൂടി, വരവ് കുറഞ്ഞു : പശുവളർത്തൽ നഷ്ടക്കച്ചവടം

കോട്ടയം : നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും… ഏറെക്കാലമായി ക്ഷീരകർഷകർ ഉയർത്തുന്ന ചോദ്യമാണിത്. ചെലവും വരവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും. പാൽ വില കൂട്ടിയാൽ അല്പം ആശ്വാസമാകുമെന്ന് അഭിപ്രായം ഉയർന്നെങ്കിലും തത്കാലം കൂട്ടേണ്ടെന്നാണ് മിൽമയുടെ തീരുമാനം. ഇതോടെ ആ പ്രതീക്ഷയും അടഞ്ഞു. ഇതിനോടകം ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് പാൽ ഉത്പാദനത്തെയും ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ്

ബ്രസീൽ കൊക്കെയ്ൻ’ ‘നിർദ്ദേശം’ വാട്‌സ്ആപ്പിൽ; വരവ് കാത്തിരുന്നത് ആര് ?

കൊച്ചി: വയറ്റിൽ ഒളിപ്പിച്ച കൊക്കെയ്ൻ കാപ്‌സ്യൂളുകളുമായി കൊച്ചിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾക്ക് പിന്നിൽ കുപ്രസിദ്ധമായ ഗ്രഡ് കാർട്ടലുകളാണെന്ന് വ്യക്തമായെങ്കിലും, കേരളത്തിൽ ആർക്കു വേണ്ടി ലഹരി എത്തിച്ചെന്ന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ ലൂക്കാസ്, ബ്രൂണ എന്നിവർക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശമനുസരിച്ച്, കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.കൊക്കെയ്ൻ ആർക്കാണ് നൽകേണ്ടതെന്നോ, ആ വ്യക്തി ആരാണെന്നോ തങ്ങൾക്ക് അറിയില്ലെന്നാണ് പ്രതികളുടെ മൊഴി. ഇവരുടെ ഫോണുകൾ ഡയറക്ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊക്കെയ്ൻ

കീം ഉത്തരവ്: തകർന്നത് സർക്കാരിന്റെ ഇരട്ടലക്ഷ്യം

കൊച്ചി: എൻജിനിയറിംഗ്, ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് തയ്യാറാക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പുതിയ മാർക്ക് സമീകരണ രീതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തതോടെ സർക്കാരിന്റെ ‘ഇരട്ടലക്ഷ്യം’ തകർന്നു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് കൂടുതൽ അവസരം നൽകുക, പൊതുവിദ്യാലയങ്ങളിലേക്ക് കേന്ദ്ര സിലബസുകാരെ ആകർഷിക്കുക എന്നിവയായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ. ദേശീയതലത്തിൽ നടക്കുന്ന മത്സരപ്പരീക്ഷകളിൽ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കേന്ദ്ര സിലബസുകളിലെ വിദ്യാർത്ഥികളാണ് കൂടുതൽ ഉന്നത റാങ്കുകൾ നേടുന്നത്. കീം,

നാലമ്പല തീർത്ഥാടനത്തിന് ഇന്ന് തുടക്കം, വടക്കുന്നാഥനിൽ ആനയൂട്ട്

ഇന്ന് കർക്കടകം പിറന്നു, രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ലക്ഷക്കണക്കിന് പേർ തീർത്ഥാടനത്തിന് എത്തുന്ന നാലമ്പല ദർശനത്തിനും ഇന്ന് തുടക്കം. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം, തിരുമൂഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങൾ ഉൾപ്പെടുന്ന നാലമ്പല ദർശനത്തിന് ഇന്ന് മുതൽ ഒരു മാസക്കാലം വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടും. പുലർച്ചെ 3.30 മുതൽ തന്നെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം ആരംഭിക്കും. എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ്

രാമൻ എന്ന വലിയ പാഠം

നന്മയുടെയും നീതിയുടെയും അടയാളമാണ് രാമായണ മഹാകാവ്യം. അയോദ്ധ്യയിലെ മഹാരാജാവ് നീതിമാനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന് ഒരു വലിയ മനോവ്യഥ- രാജ്യഭരണം ഏല്പിക്കുവാൻ ആൺമക്കളില്ല! അതിനായി നടത്തുന്ന പുത്രകാമേഷ്ടി യാഗവും. അവിടെ അഗ്നിയിൽ നിന്ന് പൊങ്ങിവന്ന പാത്രത്തിലെ പായസവും, അതിന്റെ വിഭജനവും… ഇതൊക്കെ മനുഷ്യരാശിയുടെ ജീവിതയാത്രയിലെ അനുഭവങ്ങളുമായി തുലനം ചെയ്യാവുന്നതാണ്. രാമൻ എന്ന നായകൻ അനുഭവിക്കുന്ന ദുഃഖവും ഹൃദയവ്യഥയും സങ്കല്പിക്കാൻ പോലും പ്രയാസമാണ്. വർത്തമാനകാലത്ത് നമ്മുടെയെല്ലാം മുന്നിൽ വരുന്ന പ്രശ്നങ്ങളെയും, അവയെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതികളെയും രാമൻ കൈകാര്യം

മാലിന്യം ശേഖരിച്ച് വിറ്റു,​ഹരിതകർമ്മ സേന നേടി 41 ലക്ഷം

ഒരുവർഷം നീക്കിയത് 29 ലക്ഷം കിലോ മാലിന്യം കോഴിക്കോട്: അഴകുള്ള നാടൊരുക്കാൻ കർമ്മനിരതരായ ഹരിതസേന ശേഖരിച്ച മാലിന്യം വിറ്റു നേടിയത് 41 ലക്ഷം. പ്ളാസ്റ്റിക് മാലിന്യം ഉൾപ്പെടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് ക്ളീൻ കേരള കമ്പനിയ്ക്ക് കൈമാറിയാണ് 2024-25 വർഷത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ 41,​52,​ 402 ലക്ഷം അക്കൗണ്ടിലാക്കിയത്. തൊട്ടു മുമ്പുള്ള വർഷം 32 ലക്ഷമായിരുന്നു. 2967006 കിലോ മാലിന്യമാണ് 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി നീക്കം ചെയ്തത്. ഇതിൽ 452608 കിലോ

Scroll to Top