Author name: Rajesh R

ഈഴവ സമുദായത്തെ അവഗണിച്ച് കോൺഗ്രസ്, എ. ഐ.സി.സി നിർദ്ദേശത്തിനും പുല്ലുവില

തൃശൂർ: ഭൂരിപക്ഷവിഭാഗമായ ഈഴവ സമുദായത്തെ അവഗണിച്ചുള്ള പ്രവർത്തനമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന കാലങ്ങളായുളള പ്രതിഷേധത്തിന് പരിഹാരമായില്ല. പിന്നാക്ക സമുദായ താൽപര്യങ്ങൾക്കുവേണ്ടിയുളള ഒ.ബി.സി ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനത്തെ കൊല്ലം, പാലക്കാട് ഒഴികെയുള്ള ഡി.സി.സികൾ പ്രോത്സാഹിപ്പിക്കുന്നുമില്ല. എ.ഐ.സി.സി നിർദ്ദേശത്തിന് വിരുദ്ധമാണിതെന്നാണ് ആക്ഷേപം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടിന്റെ 42% ഈഴവരുടെതാണെന്ന് സർവ്വേയിലുണ്ടായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത ഈഴവ വോട്ടുകളിൽ കുറവുണ്ടായതായി കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. അമ്പതിനായിരത്തിലേറെ പരമ്പരാഗത ഈഴവ വോട്ടുകൾ തിരിച്ചുപിടിക്കാനുളള നടപടി തൃശൂർ ഡി.സി.സിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും […]

ആഭിചാര നിയന്ത്രണ നിയമം: പിന്നോട്ടില്ലെന്ന് സർക്കാർ, നിലപാട് തിരുത്തി സത്യവാങ്മൂലം നൽകി

സങ്കീർണതകൾ എന്തെന്ന് ഹൈക്കോടതി കൊച്ചി: ദുരാചാരങ്ങളെ സർക്കാർ അംഗീകരിക്കുകയാണോയെന്ന് കോടതി ആരാഞ്ഞതിനു പിന്നാലെ മന്ത്രവാദവും ആഭിചാര പ്രവൃത്തികളും തടയാനുള്ള നിയമനിർമ്മാണം സംബന്ധിച്ച് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റി. നിയമ നിർമ്മാണത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സജീവ പരിഗണനയിലുണ്ടെന്നും ആഭ്യന്തരവകുപ്പ് പുതിയ സത്യവാങ്മൂലം നൽകി. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾ കാരണമാണ് മന്ത്രിസഭ ഇതേക്കുറിച്ചുള്ള ചർച്ച മാറ്റിവച്ചതെന്നും അറിയിച്ചു. സങ്കീർണതകൾ എന്താണെന്ന് വിശദമാക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്രിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തീരുമാനം എപ്പോൾ

ശുഭാംശുവിന് കാതോർത്ത് ഭാരതം

 140കോടി ജനങ്ങൾക്കുവേണ്ടി ബഹിരാകാശത്ത് പോയ ഗഗനചാരി ശുഭാംശു ശുക്ളയുടെ വാക്കുകൾക്ക് കാതോർക്കുകയാണ് ഭാരതം. തേരുപോലെ ആകാശത്ത് കൂടി പാഞ്ഞുപോകുന്ന ബഹിരാകാശ നിലയം ഭൂമിയിലുള്ളവർക്ക് മായകാഴ്ച മാത്രമാണ്. അവിടെ 18 ദിവസം തങ്ങിയ ശുഭാംശുവിൽ നിന്ന് ആബാലവൃദ്ധം ജനങ്ങൾക്കും ഭരണാധികാരികൾക്കും ശാസ്ത്രജ്ഞർക്കും കേൾക്കാനേറെയുണ്ട്. ബഹിരാകാശത്ത് 230 സൂര്യാസ്തമയങ്ങൾ കണ്ടാണ് ശുഭാംശു മടങ്ങിവരുന്നത്. ഭൂമിയെ തലങ്ങും വിലങ്ങും ചുറ്റി കണ്ടു. 230 തവണയാണ് സംഘം ഭൂമിയെ വലംവെച്ചതെന്ന് ആക്സിയം സ്‌പേസ് പറയുന്നു.60 ലക്ഷം മൈൽ അതായത് 96.5 ലക്ഷം കിലോമീറ്റർ

ശരീരവും മനസും ഭൂമിയിലെ അവസ്ഥയുമായി ഇണങ്ങണം

തിരുവനന്തപുരം:ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ ശുഭാംശു ഇന്ത്യയിൽ എത്താൻ കാത്തിരിക്കണം.ഏഴ് ദിവസത്തെ പുനരധിവാസ പരിശീലനം കഴിഞ്ഞ് ആരോഗ്യപരിശോധനയ്ക്കും വിധേയനാവണം. തൃപ്തികരമെന്ന് ബോധ്യമായശേഷമേ ഇന്ത്യയിലേക്കുള്ള യാത്ര തീരുമാനിക്കൂ. യു.എസ്.എയിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പെയ്സ് സെന്ററിനോട് ചേർന്നുള്ള കേന്ദ്രത്തിലാണ് പരിശീലനം. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് നിന്ന് വരുന്നതിനാൽ ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.ഇതിനാണ് ഏഴു ദിവസത്തെ പുനരധിവാസ പരിശീലനം. വ്യായാമവും സമ്മർദ്ദം കുറയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.പേശികൾക്ക് ശക്തിവരാൻ വ്യായാമവും തെറാപ്പിയും മാനസിക പിന്തുണയും ഉൾപ്പെടെ അനിവാര്യമാണ്. മൈക്രോഗ്രാവിറ്റിയിൽ നിന്ന് ഭൂമിയുടെ ഗുരുത്വാകർഷണത്തിലേക്ക് ഇവരുടെ ദൈനംദിന

ലക്ഷ്യമിട്ടത് 26/11ന് സമാനമായ ആക്രമണം, പഹൽഗാം:നിർദ്ദേശം നൽകിയത് പാക് രാഷ്ട്രീയ നേതൃത്വം

ന്യൂഡൽഹി: പാകിസ്ഥാനിലെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് പഹൽഗാം ഭീകരാക്രമണം നടത്തിയതെന്ന് റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐയും ലഷ്‌കറെ ത്വയിബയുമാണ് ആക്രമണം ആസൂത്രണം ചെയ്തത്. 26/11 മുംബയ് ഭീകരാക്രമണത്തിന് സമാനമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 26 പേരുടെ ജീവനെടുത്ത പഹൽഗാം ആക്രമണം നടത്തിയത് പാക് ഭീകരരാണ്. കാശ്മീരിൽ നിന്നുള്ളവരെ ആക്രമണത്തിന്റെ ഭാഗമാക്കേണ്ടെന്നും പാക് ഭീകരരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നും ലഷ്‌കറെ ത്വയിബയുടെ പാക് കമാൻഡൽ സാജിദ് ജുട്ടിനോട്

ഇന്ത്യ – ചൈന ഉഭയകക്ഷി ബന്ധം ശക്തമാക്കും, നിർണായകമായി ജയശങ്കർ – ഷീ കൂടിക്കാഴ്‌ച

ബീജിംഗ്: ഉഭയക്ഷി ബന്ധം ശക്തമാക്കൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായെന്ന് വിവരം. ബീജിംഗിൽ ഷാ​ങ്ഹാ​യ് ​കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​എ​സ്.​സി.​ഒ​)​ ​മ​ന്ത്രി​ത​ല​ ​യോ​ഗ​ത്തി​ന് മുന്നോടിയായാണ് ജയശങ്കർ ഷീയെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെയും ആശംസകൾ ഷീയെ അറിയിച്ചതായി ജയശങ്കർ എക്സിൽ കുറിച്ചു. ഷങ്​ഹായ് കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷനിലെ അം​ഗങ്ങളും ജയശങ്കറിനൊപ്പമുണ്ടായിരുന്നു. അതേസമയം എ​സ്.​സി.​ഒ യോഗത്തിൽ പഹൽഗാമിലെ ഭീകരാക്രമണം ജയശങ്കർ ഉന്നയിച്ചു. അയൽരാജ്യങ്ങൾ എ​സ്.​സി.​ഒയുടെ സ്ഥാപക ലക്ഷ്യങ്ങളോട്

മോസ്കോ ആക്രമിക്കാമോയെന്ന് ട്രംപ്

വാഷിംഗ്ടൺ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ യുക്രെയിനിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുക്രെയിന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെ കഴിഞ്ഞ നാലിന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയോട് ഫോണിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ. വൊളൊഡിമിർ, നിങ്ങൾക്ക് മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?’ എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. യു.എസ് ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും കഴിയുമെന്ന് സെലെൻസ്‌കി മറുപടി

12 വി.സിമാരുടെ നിയമനം: സർക്കാർ-ഗവർണർ അനുനയം അകലെ

തിരുവനന്തപുരം: സംസ്ഥാനത്തെ 12 സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാരും ഗവർണറും അനുനയത്തിലെത്തുന്ന മട്ടില്ല. വൈസ്ചാൻസലർമാരില്ലാത്തത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അക്കാഡമിക് പ്രവർത്തനങ്ങളെയും ബാധിച്ചിട്ടും ഇരുപക്ഷവും പോരു തുടരുകയാണ്. ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വി.സിയും പ്രോ വൈസ്ചാൻസലറുമുള്ളത്. മറ്റിടങ്ങളിൽ പി.വി.സിയുമില്ല. തങ്ങൾക്ക് താത്പര്യമില്ലാത്തവരെ ഗവർണർ വി.സിമാരാക്കുമെന്ന ആശങ്കയിൽ സർക്കാർ നിയമന നടപടികൾക്ക് തടയിടുന്നതാണ് വി.സി നിയമനം നീളാൻ കാരണം. വിദ്യാർത്ഥികളുടെയും സർവകലാശാലയുടെയും ഉത്തമ താത്‌പര്യം കണക്കിലെടുത്ത് ഗവർണറും സർക്കാരും വി.സിമാരുടെ സ്ഥിരം നിയമനത്തിന് നടപടി

കോളേജിലെ ഉച്ചയൂണ് സമയത്ത് അതി​ഥിയും റിഥിനും സംരംഭകർ

കൊച്ചി: കോളേജിലെ ഉച്ചയൂണ് സമയമാകുമ്പോൾ അതിഥി ദേവിയും റിഥിൻ ജെ. ജോസഫും സംരംഭകരാകും. വിലപ്പെട്ട ആ ഒരു മണിക്കൂറിനുള്ളിൽ കരിമ്പിൻ ജ്യൂസുണ്ടാക്കി കുപ്പികളിലാക്കി കടകളിലെത്തിക്കാനുള്ള ഓട്ടപ്പാച്ചിലി​ലാകും ഇരുവരും. ജോലികഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഉച്ചകഴിഞ്ഞുള്ള ക്ലാസിൽ ഇരുവരുമെത്തും. തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിസിലെ (കിറ്റ്സ്) ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അതിഥി. റിഥിൻ രണ്ടാം വർഷ വിദ്യാർത്ഥിയും. പഠനവും സംരംഭവും ഒരുപോലെ കൊണ്ടുപോകുമ്പോൾ ഭേദപ്പെട്ട വരുമാനവും ഇരുവർക്കും കിട്ടുന്നുണ്ട്.

ലിവിംഗ് വിൽ സഹായ കേന്ദ്രം തുറക്കാനൊരുങ്ങി ആലപ്പുഴ

ആലപ്പുഴ: സുഖപ്പെടാത്ത രോഗവുമായി ജീവൻ നിലനിറുത്തുന്നവർക്ക് അന്തസോടെ മരിക്കാനുള്ള അവസരം നൽകുന്ന ലിവിംഗ് വില്ലിന് അന്വേഷകർ കൂടുന്നു. മുതിർന്ന പൗരന്മാരുടെ സംഘടനകൾ, പെൻഷൻ സംഘടനകൾ എന്നിവരാണ് അന്വേഷകരായി എത്തുന്നത്. ഇതോടെ ജില്ലയിൽ ലിവിംഗ് വിൽ കൗണ്ടർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പലർക്കും ലിവിംഗ് വിൽ അവകാശത്തെപറ്റി അറിയില്ലാത്തതിനാൽ ഈ മാസം അവസാനത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന്,​ ആരോഗ്യ വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് അനുസരിച്ച് കൗണ്ടർ ആരംഭിക്കും. പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡ് രൂപീകരിക്കും. തുടർന്ന്

Scroll to Top