ടൂറിസം ഭൂപടത്തിൽ ഇനി മരുതിമലയും
കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാകുന്നതോടെ മുട്ടറ മരുതിമലയുടെ ദൃശ്യചാരുത ഇനി ടൂറിസം ഭൂപടത്തിലേക്ക്. അഷ്ടമുടി കായൽ മുതൽ തെന്മല വരെയുള്ള ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് ജൈവ വൈവിദ്ധ്യ ടൂറിസം സർക്യൂട്ട്. 2.65 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 17ന് വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മരുതിമലയിൽ സഞ്ചാരികളെ ആകർഷിക്കും വിധത്തിലുള്ള സാഹസിക ടൂറിസമുൾപ്പടെയാണ് തയ്യാറാക്കുക. ഏകദേശം 37 ലക്ഷം രൂപ ചെലവഴിച്ച് […]