Author name: Rajesh R

ഇടപെടില്ലെന്ന് സുപ്രീംകോടതി: കീം: പുതിയ റാങ്ക് പട്ടികയിൽ മാറ്റമില്ല

ന്യൂഡൽഹി : കേരള ഹൈക്കോടതി വിധി പ്രകാരം പുനഃക്രമീകരിച്ച ഈ അദ്ധ്യയന വർഷത്തെ കീം റാങ്ക് പട്ടികയിലും, എൻജിനിയറിംഗ് പ്രവേശന നടപടികളിലും ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമായ സൂചന നൽകി. ഈ ഘട്ടത്തിൽ അനിശ്ചിതത്വമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്, 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയില്ലെങ്കിലും ഫലത്തിൽ ഇത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ്. ഇപ്പോൾ തന്നെ ഓരോ പരീക്ഷയും, പ്രവേശനനടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യം ഇത്തരത്തിലുള്ള […]

അനെർട്ടിലെ ക്രമക്കേടും അഴിമതിയും: സ്വകാര്യചർച്ചയല്ല, മന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ചെന്നിത്തല # വൈദ്യുതി മന്ത്രിയോട് 9 ചോദ്യങ്ങൾ

 അനെർട്ടിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് വൈദ്യുതി മന്ത്രിയോട് ഒമ്പത് ചോദ്യങ്ങൾ ചോദിച്ച് രമേശ് ചെന്നിത്തല. അഴിമതി നടന്നിട്ടില്ലെന്നും ചെന്നിത്തല ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ചചെയ്യാമെന്നും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞതിനെയും വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു. ‘ഇത് ജനങ്ങളുടെ നികുതിപ്പണത്തിന്റെ പ്രശ്‌നവും അഴിമതിയുമാണ്. രണ്ടുപേർ ചർച്ചചെയ്തു പരിഹരിക്കണ്ട വിഷയമല്ല. പൊതു ജനസമക്ഷം തന്നെ ചോദ്യോത്തരങ്ങൾ ഉണ്ടാവണം. കണക്കുകളും തെളിവുകളും പൊതുജനങ്ങൾക്കു മുമ്പാകെ വയ്ക്കണം. മന്ത്രി അറിഞ്ഞിരുന്നോ? 1. അഞ്ചു കോടി രൂപ വരെ മാത്രം ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനെർട്ട്

നാലമ്പലമണയാൻ….ദർശനത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

രാമായണത്തിന്റെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം എത്തുകയാണ്. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായി കണക്കാക്കുന്ന നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി. കർക്കടകം ഒന്നായ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും നാലമ്പല തീർത്ഥാടനവും. കൊല്ലവർഷം 1200-ാമത്തെ കർക്കടകമാസമാണിതെന്ന പ്രത്യേകതയുമുണ്ട്. പ്രധാന നാലമ്പല തീർത്ഥാടന കേന്ദ്രങ്ങൾ തൃശ്ശൂർ-എറണാകുളം ജില്ലകൾ: പ്രമുഖമായ നാലമ്പല തീർത്ഥാടനം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം

ബസ് ഓടിക്കുന്നത് ശരിയല്ലേ? തെളിവോടെ പരാതി നൽകാം

തിരുവനന്തപുരം:ട്രാൻസ്പോർട്ട് ബസുകളിലെ ഡ്രൈവിംഗിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ വീഡിയോ തെളിവു സഹിതം മോട്ടോ‌ർ വാഹനവകുപ്പിന് പരാതി നൽകാം.പരാതി നൽകാനുള്ള വാട്സ്ആപ്പ് നമ്പർ ബസുകളിൽ ഡ്രൈവറുടെ സീറ്റിനു പുറകിൽ മോട്ടോർ വാഹനവകുപ്പ് പതിച്ചു തുടങ്ങി.അതാത് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നമ്പരും വാഹന ഉടമയുടെയും നമ്പരുമാണ് പതിക്കുന്നത്.ഡ്രൈവിംഗിൽ പുലർത്തേണ്ട ജാഗ്രത മുൻനിർത്തിയാണ് മോട്ടോർ വാഹനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.അശ്രദ്ധമായും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിക്കൽ, മത്സര ഓട്ടം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടതോടെയാണിത്.നിലവിൽ ബസുകൾ വാർഷിക പരിശോധനയ്ക്ക് ഹാജരാക്കുന്ന വേളയിലാണ് മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾക്കൊപ്പം സ്റ്റിക്കർ പതിക്കലും

കണ്ണൂർ നാലമ്പല തീർത്ഥാടന

നാലമ്പല തീർത്ഥാടന 17ന് നാലമ്പല തീർത്ഥാടന യാത്ര 17ന് തുടങ്ങും .നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരത സ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സ്വാമി ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി തീർത്ഥയാത്ര ഒരുക്കിയിട്ടുള്ളത്. 17,19, 26 തീയതികളിലാണ് യാത്ര. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാവിലെ ആറരക്ക് പുറപ്പെട്ട് വൈകിട്ട് 4ന് തിരിച്ചെത്തും. നിരക്ക് ആളൊന്നിന് 490 രൂപ. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചുള്ള പാക്കേജും

ഇന്ത്യ-ചൈന ബന്ധം പുരോഗതിയുടെ പാതയിൽ: ജയശങ്കർ

ബീജിംഗ്: ഇന്ത്യ-ചൈന ബന്ധം പുരോഗതിയുടെ പാതയിലേക്ക് നീങ്ങുന്നതായി വിദേശകാര്യ മന്ത്റി എസ്. ജയശങ്കർ. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബീജിംഗിലെത്തിയ ജയശങ്കർ,​ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്റി വാംഗ് യീയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അതിർത്തിയിലെ ഭിന്നതകൾ പരിഹരിക്കുന്നതിന്റെയും അവിടെ സമാധാനവും ശാന്തിയും നിലനിറുത്താനുള്ള കഴിവിന്റെയും ഫലമായാണ് ഈ പുരോഗതി ഉണ്ടായത്. പരസ്പര വിശ്വാസത്തിനും ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ വികസനത്തിനും ഇത് അടിത്തറയാണ്. സംഘർഷം

ജയലളിതയുടെയും എം.ജി.ആറിന്റെയും മകളെന്ന് മലയാളി യുവതി സുനിത

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എം.ജി.ആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി. പുരട്‌ചിത്തലൈവിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിനും നിവേദനവും നൽകി. തൃശൂരിൽ താമസാക്കിയ കെ.എം. സുനിതയാണ് ആവകാശവാദമുന്നയിക്കുന്നത്. ജയലളിതയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തണം എന്നിവയാണ് ആവശ്യം. സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുമെന്ന് തൃശൂർ കാട്ടൂർ കലാനഗർ കരുപ്പുള്ളി ഹൗസിൽ സുനിത കേരളകൗമുദിയോട് പറഞ്ഞു. 41 വയസുള്ള സുനിതയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. ചെന്നൈയിൽ

നിയമം കാറ്റിൽപ്പറത്തി സ്വകാര്യ – ട്രാൻ.ബസുകൾ… ബെല്ലും ബ്രേക്കുമില്ല, മരണപ്പാച്ചിൽ

കോട്ടയം : നിയമം ഞങ്ങൾക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് പൊലീസും, മോട്ടോർവാഹനവകുപ്പും. മേയിൽ സംക്രാന്തിയിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാണക്കാരി നമ്പ്യാകുളത്ത് വച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥികൾ തെറിച്ചുവീഴാത്തതത് ഭാഗ്യത്തിനാണ്. കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി

മുതിർന്നവർ ഒറ്റയ്ക്കാവില്ല, സല്ലപിക്കാം,യുവാക്കളുമായി

ആലപ്പുഴ: ഒറ്റപ്പെട്ടിരിക്കുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകാനും സംസാരിക്കാനും ‘സല്ലാപ ‘വുമായി സാമൂഹ്യനീതി വകുപ്പ്. കൂട്ടിന് ആളുണ്ടെന്ന ബോദ്ധ്യം ഉറപ്പാക്കാനുമുള്ള പദ്ധതി വഴി ടെലഫോൺ മേറ്റ് / ടെലഫോൺ ഫ്രണ്ടിനെ നൽകുകയും അതിലൂടെ വാർദ്ധക്യം കൂടുതൽ സന്തോഷകരമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുതുതലമുറയെ ഉൾപ്പെടുത്തി വയോജനസൗഹൃദ സംസ്ഥാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി ജൂലായിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സാമൂഹ്യനീതി വകുപ്പിന്റെ എൽഡർ ലൈൻ നമ്പറിൽ വിളിച്ചാൽ വിദ്യാ‌ർത്ഥികളുമായി കണക്ട്

റേഷൻ മണ്ണെണ്ണയ്‌ക്കായി ടി.എസ്.ഒമാരുടെ വടംവലി

കൊല്ലം: ഒരുവർഷത്തിന് ശേഷം ലഭിച്ച മണ്ണെണ്ണ വിതരണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ ലഭിച്ചത് വിരലിലെണ്ണാവുന്നവർക്ക് മാത്രം. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ വിതരണത്തിന് ഒരു ഡീലർ മാത്രമാണുള്ളത്. കൊട്ടാരക്കരയിലെ അഞ്ഞൂറോളം കടകൾക്ക് ഇതിനോടകം മണ്ണെണ്ണ ലഭിച്ചെങ്കിലും കൊല്ലം താലൂക്കിൽ രണ്ടും കരുനാഗപ്പള്ളിയിലെ 12 ഉം കടകൾക്ക് മാത്രമാണ് ഇതുവരെ മണ്ണെണ്ണ ലഭിച്ചത്. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ വിതരണം ആരംഭിക്കണമെന്ന് ഇവിടങ്ങളിലെ താലൂക്ക് സപ്ലൈ ഓഫീസർമാർ ഡീലറോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ

Scroll to Top