Author name: Rajesh R

മുങ്ങിമരണം: ജാഗ്രതാ നിർദേശവുമായി ഫയർഫോഴ്സ് അപകടം മുന്നിലുണ്ട്

കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ മുങ്ങിമരണങ്ങൾ വർദ്ധിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ഫയർഫോഴ്സ്. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ മരിക്കുന്നത് മുങ്ങിമരണങ്ങളിലൂടെയാണ്. ഇതിലേറെയും 20 വയസിന് താഴെയുള്ളവർ. നിന്തലറിയാവുന്നവർ പോലും ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന അവസ്ഥ. വിനോദസഞ്ചാരത്തിനും മറ്റുമെത്തുന്ന സംഘങ്ങൾ പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിനും അപ്പുറം പ്രകൃതിയുടെ തന്നെ കെണി അറിയാതെ പോകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. വാമനപുരം നദി, ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങൾ എന്നിവ നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്തിട്ടുണ്ട്. നീന്തൽ അറിയില്ലേ… എങ്കിൽ കരയ്ക്കിരിക്കാം പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം […]

പി.എസ്.സി അഭിമുഖം+പ്ലാനിംഗ് ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം

പ്ലാനിംഗ് ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ പബ്ലിക് പോളിസി, പ്ലാനിംഗ് രംഗങ്ങളിൽ പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റുഡന്റ് ഇന്റേൺഷിപ്പിന് അവസരം. യോഗ്യത: രാജ്യത്തെ അംഗീകൃത സർവകലാശാല/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ അവസാന വർഷ/ സെമസ്റ്റർ ബിരുദാനന്തര ബിരുദക്കാർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ പി.എച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. സോഷ്യോളജി, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, ഡെമോഗ്രഫി, ഫിഷറീസ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, എഡ്യുക്കേഷൻ, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, നിയമം, പബ്ലിക് പോളിസി

ആവനാഴിയിൽ എഴുത്തും അഭിഭാഷക വൃത്തിയും: രാഷ്‌ട്രീയത്തിൽ സസ്പെൻസ്

ന്യൂഡൽഹി: നാലു വർഷം കൊണ്ട് രാജ്‌ഭവനെ ഗോവക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ ശേഷമാണ് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പടിയിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 2019ൽ മിസോറാമിലും 2021ൽ ഗോവയിലും ഗവർണർ പദവിയിൽ നിയമിതനായ അദ്ദേഹം തിരിച്ചെത്തുന്നത് രാഷ്‌ട്രീയ ചർച്ചകളും സജീവമാക്കുന്നു. രാജഭവനിൽ ഒതുങ്ങിക്കൂടുന്ന പതിവുകൾ വിട്ട് പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ‘ഗോവ സമ്പൂർണ യാത്ര’ ശ്രീധരൻ പിള്ളയെന്ന ഗവർണറെ വ്യത്യസ്‌തനാക്കി. ഗ്രാമങ്ങളും ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും മതസ്ഥാപനങ്ങളുമൊക്കെ ചുറ്റിക്കണ്ട് സംസ്ഥാനത്തെ അടുത്തറിഞ്ഞു. യാത്രകളിൽ ജനങ്ങളോട് നേരിട്ട്

നിമിഷപ്രിയ: ഇടപെടാൻ പരിമിതിയെന്ന് കേന്ദ്രം

ന്യൂഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തുറന്നു പറഞ്ഞു. വധശിക്ഷ നടപ്പായാൽ സങ്കടകരമാണെന്ന് കോടതി പ്രതികരിച്ചു. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാമെന്നും അന്നത്തെ സ്ഥിതി എന്താണെന്ന് അറിയിക്കാനും കോടതി കേന്ദ്രത്തോടും ഹർജിക്കാരോടും നിർദ്ദേശിച്ചു. ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി. ഇന്നലെയും യെമൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ. അവർക്ക് നയതന്ത്ര

റേക്കുകൾ ഇനിയുമെത്തിയില്ല,​മെമുവിലെ ദുരിതയാത്ര തുടരും

ആലപ്പുഴ: തീരദേശപാതയിലെ മെമു യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് കരുതിയ റേക്കുകൾക്കായുള്ള കാത്തിരിപ്പ് നീളുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ റേക്കുകൾ എത്തുമെന്നാണ് കഴിഞ്ഞ മാസം അറിയിച്ചിരുന്നത്. എന്നാൽ,​ ഇതുവരെ റേക്കുകൾ എത്തിയിട്ടില്ല. നാലുറേക്കുകളാണ് പുതിയതായി എത്തുന്നത്. ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച റേക്കുകളുടെ കമ്മിഷൻ നടപടികൾ ആരംഭിച്ചതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചിരുന്നു. എന്നാൽ,​ ആലപ്പുഴയ്ക്കുള്ള പുതിയ റേക്കുകൾ എത്തുമെന്നും, അത് എന്ന് എത്തുമെന്ന് വിവരം ലഭിച്ചിട്ടില്ലെന്നുമാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ പറയുന്നത്. രാവിലെ 7.25ന് പുറപ്പെടുന്ന മെമുവിൽ

വിവാഹമോചന കേസ് , രഹസ്യമായി റെക്കാഡുചെയ്ത സംഭാഷണം തെളിവ്

ന്യൂഡൽഹി: പങ്കാളിയുമായുള്ള ഫോൺ സംഭാഷണം രഹസ്യമായി റെക്കാഡ് ചെയ്‌തതാണെങ്കിലും വിവാഹമോചന കേസിൽ തെളിവാണെന്ന് സുപ്രീംകോടതി. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഉത്തരവ്. ഭാര്യയുടെ ഫോൺ സംഭാഷണം അനുമതിയില്ലാതെ റെക്കാഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. കുടുംബകോടതിയിലെ കേസിൽ തെളിവായി സ്വീകരിക്കരുതെന്നും ഉത്തരവിട്ടിരുന്നു.ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ്‌ചന്ദ്ര ശർമ്മ എന്നിവരാണ് ഈ വിധി റദ്ദാക്കിയത്. ഭാര്യയുമായുള്ള ഫോൺ സംഭാഷണം യുവാവ് സി.ഡിയിൽ പകർത്തി കുടുംബകോടതിയിൽ ഹാജരാക്കുകയായിരുന്നു. ക്രൂരതയ്‌ക്കുള്ള തെളിവായിട്ടാണ് കൈമാറിയത്. ഇതിനെതിരെ ഭാര്യ ഹൈക്കോടതിയിൽ

കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ, ബി. സരോജ ദേവി ഇനി ഓർമ്മ

ബംഗളൂരു: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളും, കന്നഡ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറുമായ ബി. സരോജ ദേവി (87) അന്തരിച്ചു. ഇന്നലെ ബംഗളൂരു മല്ലേശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 17-ാം വയസിൽ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തിയത്. നാടോടി മന്നൻ (1958) എന്ന തമിഴ് സിനിമയിൽ എം.ജി.ആറിനൊപ്പം അഭിനയിച്ചതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. തമിഴിലെയും മൂല്യമേറിയ നടിയായി സരോജ മാറി.

ബൈ, ബൈ നീലാകാശം, ഇന്ന് 3ന് സാഗര സംഗമം, അഭിമാനമായി ശുഭാംശു

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ദിശ നൽകികൊണ്ട് പതിനെട്ട് ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ശുഭാംശു ശുക്ള ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ. ഇന്ന് വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തിൽ പേടകം വന്നിറങ്ങുന്നത് ഭാരതീയരുടെ ധന്യനിമിഷമാവും. കപ്പൽവഴി വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും. നാസയിലെ ബഹിരാകാശ നിലയത്തിന്റെ കൺട്രോൾ സെന്ററിൽ ഐ.എസ്.ആർ.ഒയ്ക്കു

താത്കാലിക  വി.സിമാർ പുറത്ത് ; ഗവർണറുടെ അപ്പീൽ ഹൈക്കോടതി തള്ളി ,​ സിസയും ശിവപ്രസാദും പുറത്താകും

കൊച്ചി: താത്കാലിക വി.സിമാർ അനുവദനീയമായ ആറു മാസത്തിലധികം തുടരുന്നത് നിയമപരമല്ലെന്നും സർവകലാശാലകളുടെ ഉത്തമതാത്പര്യത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത് ഗവർണർക്ക് തിരിച്ചടിയായി. കേരള ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ചാൻസലർ കൂടിയായ ഗവർണറുടെ അപ്പീലാണ് തള്ളിയത്. ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് ഡോ. സിസ തോമസും സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോ. കെ. ശിവപ്രസാദും രാജി വയ്ക്കേണ്ടിവരും. ഇവർ നൽകിയ ഹർജികളും ഡിവിഷൻബെഞ്ച് നിരാകരിച്ചു. ഇരുവരുടെയും

തരൂരിന് പിന്നാലെ കുര്യന്റെയും വിമർശനം: കോൺഗ്രസിന് വീണ്ടും പ്രഹരം

തിരുവനന്തപുരം: മോദി സ്തുതിയിലൂടെയും മറ്റും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിന് പിന്നാലെ, യൂത്ത് കോൺഗ്രസിനെതിരായ മുതിർന്ന നേതാവ് പി.ജെ.കുര്യന്റെ വിമർശനവും പാർട്ടിക്ക് പ്രഹരമായി. കുര്യന് അതേ നാണയത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയെങ്കിലും, ഇന്നലെയും കുര്യൻ നിലപാട് ആവർത്തിച്ചു. കുര്യന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല പിന്തുണച്ചപ്പോൾ, കുര്യൻ ലക്ഷ്യം വച്ചത് സംഘടനയുടെ ശാക്തീകരണമാണെന്ന മയപ്പെട്ട നിലപാടാണ് സണ്ണി ജോസഫ് പ്രകടിപ്പിച്ചത്.കെ.എസ് .യു നേതാക്കളും കുര്യനെതിരെ തിരിഞ്ഞിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ്

Scroll to Top