രക്തസാക്ഷി സ്‌മാരകത്തിൽ വിലക്ക്: മതിൽ ചാടി പ്രാർത്ഥിച്ച് ഒമർ, ശ്രീനഗറിൽ നാടകീയ രംഗങ്ങൾ
ശ്രീനഗർ: ലെഫ്റ്റനന്റ് ഗവർണറുടെ വിലക്ക് ലംഘിച്ച് ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മന്ത്രിമാർക്കൊപ്പം ശ്രീനഗറിലെ നൗഗട്ടയിൽ രക്തസാക്ഷി സ്‌മാരകത്തിന്റെ മതിൽ ചാടിക്കടന്ന് പ്രാർത്ഥിച്ചു. 1931 ജൂലായ് 13ലെ വെടിവെയ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ശവകുടീരമുള്ളിടത്ത് സ്ഥലത്ത് ലെഫ്. ഗവർണർ മനോജ് സിൻഹ പ്രവേശനം വിലക്കിയപ്പോഴാണ് പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ഒമർ ആദരം അർപ്പിച്ചത്. തന്നെയും മന്ത്രിമാരെയും തടയാൻ ശ്രമിച്ചെന്നും അതു മറികടന്നാണ് ആദരാഞ്ജലികൾ അർപ്പിച്ചതെന്നും ഗേറ്റ് ചാടിക്കടന്ന് രക്തസാക്ഷി സ്‌മാരകത്തിലെത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവച്ച ഒമർ പറഞ്ഞു. ഉള്ളിൽക്കടന്ന […]