ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
വെഞ്ഞാറമൂട് : സംശയത്തെ തുടർന്ന് ഭാര്യയെ വിജനമായ സ്ഥലത്തു കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലിയാട് രോഹിണി ഭവനിൽ ഹരികൃഷ്ണനാണ് (43) അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി രാഖിയെയാണ്(39) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ. സ്‌നേഹിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും. ഏതാനും വർഷങ്ങളായി പ്രതി മദ്യത്തിനും ലഹരിക്കും അടിമയായി ഭാര്യയെ നിരന്തരം ദേഹോപ്രദ്രവം ഏല്പിക്കുകയും അടുത്ത കാലത്തായി സംശയ രോഗം കൂടി ഭാര്യ മറ്റു പുരുഷന്മാരുമായി ഫോണിലൂടെ സംസാരിക്കുന്നതായി തെറ്റിദ്ധരിച്ച് കൊലപ്പെടുത്താൻ […]