ഇന്ത്യ ഇപ്പോഴും ‘സാരേ ജഹാം സേ അച്ഛാ”! മടങ്ങി വരവിനൊരുങ്ങി ശുഭാംശു
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഇപ്പോഴും ‘സാരേ ജഹാം സേ അച്ഛാ”…(ലോകത്തെ ഏറ്റവും മികച്ചത്) ആണെന്ന് ഇന്ത്യൻ ഗഗനചാരി ശുഭാംശു പറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ ഒരുക്കിയ യാത്ര അയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ രാകേഷ് ശർമ്മ 1984ൽ ഇന്ത്യയിലേക്കു നോക്കി മന്ത്റിച്ചതും ‘സാരേ ജഹാം സേ അച്ഛാ…’ എന്നാണ്. യാത്രയെ അവിശ്വസനീയമെന്നും മാന്ത്രികമെന്നും വിശേഷിപ്പിച്ച ശുഭാംശു, ഒരുപാട് ഓർമ്മകളുമായാണ് ഭൂമിയിലേക്ക് മടങ്ങിയെത്തുന്നതെന്നും അത് രാജ്യത്തെ ജനങ്ങളുമായി പങ്കിടുമെന്നും പറഞ്ഞു. […]