Author name: Rajesh R

വഴി​പാട് വള്ളസദ്യയ്ക്ക് തുടക്കം, വഞ്ചി​പ്പാട്ട് ഉയർന്നു, പുണ്യം വി​ളമ്പി​ ആറന്മുള

കോഴഞ്ചേരി : വഞ്ചി​പ്പാട്ടി​ന്റെ അകമ്പ‌ടി​യി​ൽ പള്ളി​യോടങ്ങൾ തീരമണഞ്ഞപ്പോൾ ആറന്മുള മറ്റൊരു വള്ളസദ്യക്കാലത്തി​ന് ഇലയി​ട്ടു. പാർത്ഥസാരഥിയുടെ തി​രുമുമ്പി​ൽ വി​ഭവങ്ങൾ ഒന്നൊന്നായി​ നി​രന്നതോടെ വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 11.15ന് വിശിഷ്ടാതിഥികളെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതിനെട്ടാംപടിക്ക് താഴെ നിന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിമേൽ എന്നി​വർ ചേർന്ന് ക്ഷേത്ര തിരുമുറ്റത്തേക്ക് സ്വീകരി​ച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി​. 11.30ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി സദ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി […]

ആമ്പൽ വസന്തത്തിൽ തിരുവായ്‌ക്കരി സമ്പന്നം….. എന്തൊരു ചേലാണ്…

കോട്ടയം : കണ്ണിന് കുളിർമയേകി അഴക് വിരിച്ച് തിരുവായ്‌ക്കരി പാടശേഖരത്തിൽ വീണ്ടും ആമ്പൽ വിടർന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്തെ ആ വിസ്മയ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. വെള്ളത്തിന് മീതെ സൂര്യനെ നോക്കി ചുവന്ന് തുടുത്തു നിൽക്കുന്ന ആമ്പലിന്റെ ഭംഗി ആസ്വദിച്ച് തന്നെ അറിയണം. വേമ്പനാട് കായലിനോട് ചേർന്നാണ് ഈ ആമ്പൽക്കാഴ്ച. ഇതിന് സമീപമാണ് മലരിക്കൽ. ഇവിടെ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന ഈ നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ആമ്പൽപ്പാടങ്ങളുടെ

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ …. മഴക്കണക്കിൽ മുന്നിലായിട്ടും കുടിവെള്ള ചെലവ് 18 ലക്ഷം

കോട്ടയം : മഴ അധികം ലഭിക്കുന്ന സ്ഥലമായിട്ടും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ഏക സിനിമാ പഠന കേന്ദ്രമായ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ഒരു വർഷം ഇതിനായി ചെലവാക്കുന്നത് 18 ലക്ഷം രൂപ ! സ്ഥാപനം തുടങ്ങിയതിന് ശേഷം ഇതുവരെ കുടിവെള്ളത്തിന് മാത്രം ഒരുകോടിയ്ക്ക് മുകളിൽ ചെലവായി. ജില്ലയിൽ പെയ്യുന്ന മഴയുടെ അൻപത് ശതമാനത്തിന് മുകളിലും ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന അകലക്കുന്ന് പഞ്ചായത്തിലെ തെക്കുംതല. സ്ഥാപനം പണിയുമ്പോൾ സ്ഥലത്തുണ്ടായിരുന്ന കിണറായിരുന്നു ആദ്യം ആശ്രയം. ജീവനക്കാരുടേയും

മിഷൻ വാത്സല്യ: 912 കുട്ടികൾക്ക് സംരക്ഷണം

കൊച്ചി: ‘മിഷൻ വാത്സല്ല്യ’യുടെ കരുതലിൽ ജില്ലയിലെ വിവിധ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. 49 സ്ഥാപനങ്ങളിലായി 912 കുട്ടികളാണുള്ളത്. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും കുറ്റവാളികളായ കുട്ടികളെ നേർ വഴിയിലേക്ക് നയിക്കാനും സംസ്ഥാന വനിത, ശിശു വികസന വകുപ്പ് ആരംഭിച്ചതാണ് പദ്ധതി. ബാലനീതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തുടക്കം. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കാണ് മേൽനോട്ടച്ചുമതല. വീടുകളിൽ കഴിയാൻ സാധിക്കാത്ത കുട്ടികളെക്കുറിച്ച് പൊലീസിനും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും ജുഡീഷ്യൽ അധികാരമുള്ള

കണ്ണൂരിന് നാലാമത്തെ രാജ്യസഭാ എം.പി

കണ്ണൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്ററിന്റെ രാജ്യസഭാ പ്രവേശനത്തോടെ കണ്ണൂരിന് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പിയെ.ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് എന്നിവരാണ് നിലവിൽ രാജ്യസഭയിലെ കണ്ണൂരുകാരായ എം.പിമാർ.ലോക്‌സഭയിലും കണ്ണൂരിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.കെ രാഘവൻ കോഴിക്കോടിനെ പ്രതിനിധീകരിക്കുകയും തോട്ടട നടാൽ സ്വദേശി കെ. സുധാകരൻ കണ്ണൂരിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ആലപ്പുഴ എം.പി കെ.സി വേണുഗോപാലും കണ്ണൂരുകാരനാണ്. കണ്ണൂരുകാരനല്ലെങ്കിലും പയ്യന്നൂർ, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന കാസർകോട്

അഹമ്മദാബാദ് വിമാന ദുരന്തം , ​ഇന്ധനപ്രവാഹ സ്വിച്ച് ഓഫാക്കിയതാര്?

ന്യൂഡൽഹി: അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കൻറുകൾക്കുള്ളിൽ കൂപ്പുകുത്തിയത് എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം വിഛേദിച്ചതുകൊണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ. മുഖ്യ പൈലറ്റ് സുമീത് സബർവാളിന്റെയും സഹപൈലറ്ര് ക്ലീവ് കുന്ദേറിന്റെയും പിരിമുറുക്കമുള്ള സംഭാഷണം തെളിവായി കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറിൽ (സി.വി.ആർ) നിന്ന് ലഭിച്ചു. എന്തിനാണ് കട്ട് ഓഫ് ആക്കിയതെന്ന് ഒരാൾ ചോദിക്കുന്നതും, താൻ അങ്ങനെ ചെയ്‌തിട്ടില്ലെന്ന് മറ്റേ പൈലറ്റ് പ്രതികരിക്കുന്നതും സി.വി.ആറിൽ പതിഞ്ഞിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട്ഓഫ്’ പൊസിഷനിലേക്ക്

പരിശോധന തുടങ്ങാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഓണത്തിന് ഒരുക്കം തുടങ്ങി വ്യാജന്മാർ

കോട്ടയം : ഓണം ഉണ്ണാൻ മലയാളി ഒരുങ്ങുമ്പോൾ വ്യാജന്മാരും കളംപിടിച്ച് തുടങ്ങി. വെളിച്ചെണ്ണ മുതൽ പാലും പപ്പടവും വരെ മായം കലർത്താനുള്ള സംഘം സജീമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലാണ്. ഉപ്പേരി വറുക്കാനും മറ്റുമായി ആവശ്യമുള്ള വെളിച്ചെണ്ണ തേടിയെത്തുന്നവരുടെ മുന്നിലേക്ക് എണ്ണിയാലൊടുങ്ങാത്ത പേരുകളുള്ള വെളിച്ചെണ്ണകളെത്തും. യഥാർത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന ഗന്ധവും നിറവുമുള്ള ഇവയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളാണ് കലർത്തുന്നത്. കേരഫെഡിന്റെ കേരയുടെ പേരുകളിൽ ഒട്ടനവധി ബ്രാൻഡുകളാണുള്ളത്. വിലക്കുറവായതിനാൽ ഉപഭോക്താക്കളും ഏറെയാണ്. പായ്ക്കറ്റും, ചിഹ്നവും ഒരുപോലെയായതിനാൽ തിരിച്ചറിയാനും പ്രയാസമാണ്. എല്ലാ

സ്റ്റാർട്ടപ്പുകൾക്ക് കടലോളം അവസരങ്ങൾ : ഹഡിൽ ഗ്ലോബൽ ഡിസംബറിൽ

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബറിൽ കോവളത്ത് തിരിതെളിയും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 11 മുതൽ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന ‘ഹഡിൽ ഗ്ലോബൽ 2025’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള 200ലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 6000ലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നയരൂപകർത്താക്കൾ,

പ്രിൻസിപ്പൽമാരില്ല,​ 5 ഗവ. എൻജി. കോളേജുകളുടെ അംഗീകാരം തുലാസിൽ

തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമനം നീളുന്നത് അഞ്ച് ഗവ. എൻജിനിയറിംഗ് കോളേജുകളുടെ അംഗീകാരത്തിന് ഭീഷണിയായി. തിരുവനന്തപുരം ബാർട്ടൺഹിൽ, കണ്ണൂർ, ഇടുക്കി, വയനാട്, പാലക്കാട് എൻജിനിയറിംഗ് കോളേജുകളിലാണ് പ്രതിസന്ധി. ബാർട്ടൺഹിൽ ഒഴികെ നാലിടത്തും രണ്ടുവർഷമായി പ്രിൻസിപ്പലില്ല. ബാർട്ടൺഹില്ലിൽ ഏപ്രിൽ 30 മുതലും. ഉടനടി പ്രിൻസിപ്പലിനെ നിയമിച്ചില്ലെങ്കിൽ അംഗീകാരം പിൻവലിക്കുന്നതടക്കം നടപടികളുണ്ടാവുമെന്ന് അഖിലേന്ത്യാ സാങ്കേതിക കൗൺസിൽ (എ.ഐ.സി.ടി.ഇ) അറിയിച്ചു. 9 ഗവ. എൻജിനിയറിംഗ് കോളേജുകളാണുള്ളത്. ഇതിൽ കോഴിക്കോട്, തൃശൂർ, കോട്ടയം ആർ.ഐ.ടി, തിരുവനന്തപുരം സി.ഇ.ടി എന്നിവിടങ്ങളിലേ പ്രിൻസിപ്പൽമാരുള്ളൂ. ഓപ്പൺ അപേക്ഷ ക്ഷണിച്ച്

വിപ്ലവം വെളിച്ചെണ്ണയിൽ നിന്നു മണ്ണെണ്ണയിലേക്ക്

വെളിച്ചെണ്ണവില പൊങ്ങിപ്പൊങ്ങി കൊന്നത്തെങ്ങിനോളം എത്തിയതോടെ അടുക്കളകളിലെ പൊരിച്ച മണത്തിന് പഴയ ഗുമ്മില്ല. അടുപ്പത്ത് ‘ഗുളുഗുളു” ശബ്ദമുയരുന്ന കറിപ്പാത്രങ്ങളിൽ നിന്നുള്ള ആവിക്കും പഴയ ഉഷാറില്ല. വെളിച്ചെണ്ണയുടെ നറുമണത്തോടു കൂടിയ രസികൻ ആവി, മൂക്കുവിടർത്തി വലിച്ചുകയറ്റിയിരുന്നവർക്ക് അടുക്കളയിൽ കയറാൻ ഇഷ്ടമില്ലാതായി. കേരംതിങ്ങും കേരളനാട്ടിൽ കണികാണാൻ പോലും തേങ്ങയില്ലാത്ത സാഹചര്യം മുതലെടുക്കാൻ ആഗോള കുത്തക ഭീകരന്മാർ അവരുടെ നാട്ടിൽ കെട്ടിക്കിടന്ന എന്തൊക്കെയോ എണ്ണകൾ കയറ്റി അയയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്വാതന്ത്ര്യം,​ ജനാധിപത്യം,​ സോഷ്യലിസം എന്നിവയിൽ വിശ്വസിക്കുന്ന,​ ദീ‍ർഘദൃഷ്ടിയുള്ള ഒരു സർക്കാരാണ് കേരളം

Scroll to Top