Author name: Rajesh R

എൻജിനിയറിംഗ് ഓപ്ഷൻ നൽകുമ്പോൾ

കേരളത്തിൽ കീം 2025 എൻജിനിയറിംഗ് റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവായതോടെ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. 16ന് രാവിലെ 11വരെ ഓൺലൈൻ ഓപ്ഷൻ നൽകാം. 18ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 67,705 പേരുടെ എൻജിനിയറിംഗ് റാങ്ക് ലിസ്റ്റാണ് തുടക്കത്തിൽ തയ്യാറാക്കിയത്. കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ, എൽ.ബി.എസ് എൻജിനിയറിംഗ് കോളേജുകളിലെ അഡ്മിഷൻ ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഏത് ബ്രാഞ്ച് തെരഞ്ഞെടുക്കണം 55 ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട 19 ഓളം […]

മത്സ്യബന്ധന സീസൺ ഉണർന്നു, തീരദേശത്ത് ആഹ്ലാദം

വിഴിഞ്ഞം: തീരദേശത്തെ ആനന്ദക്കടലിലാക്കി മത്സ്യബന്ധന സീസൺ ഉണർന്നുതുടങ്ങി. കൊഞ്ചും കണവയും നെത്തോലിയുമൊക്കെ വള്ളം നിറഞ്ഞുതുടങ്ങി. മത്സ്യബന്ധന സീസൺ ആരംഭിച്ച് ഒരുമാസമായപ്പോഴാണ് തീരത്തിന് ആശ്വാസമായത്. കഴിഞ്ഞ ആഴ്ച വരെ തീരത്ത് ചെറുകൊഴിയാളയാണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൊഞ്ചും കണവയുമൊക്കെ ലഭിച്ചു തുടങ്ങി.ഇതോടൊപ്പം ചെറു ചൂരയും നെത്തോലിയുമൊക്കെ ധാരാളമായി എത്തുന്നുണ്ട്. കടൽ ശാന്തമായതിനാൽ തന്നെ ഭൂരിഭാഗം തൊഴിലാളികളും ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്നുണ്ട്. പുലർച്ചെ മുതൽ തീരത്ത് എത്തിയിരുന്ന വള്ളങ്ങളിൽ എല്ലാം തന്നെ ചെറുകൊഴിയാളയുൾപ്പെടെ മത്സ്യങ്ങൾ നിറഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ

നിയമക്കുരുക്കിൽ കുരുങ്ങി റേഷൻ മണ്ണെണ്ണ വിതരണം

 മൊത്ത വ്യാപാരകടകളിൽ നിന്ന് മണ്ണെണ്ണ എടുക്കാത്ത റേഷൻ കട ഉടമകൾക്കെതിരെ നിയമ നടപടി എടുക്കാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാരികളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെ വിതരണം അനിശ്ചിതത്വത്തിൽ. കേസിൽ തീർപ്പുകൽപ്പിക്കും വരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോടതി തീരുമാനം നീണ്ടാൽ ഏപ്രിൽ – ജൂൺ ക്വാർട്ടറിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ ക്വാട്ട നഷ്ടമായേക്കും. പെട്രോളും ഡീസലും കൊണ്ടു പോകുന്ന ടാങ്കറുകളിൽ മണ്ണെണ്ണ കൊണ്ടുപോകാനാവില്ല. വീപ്പകളിൽ കൊണ്ടുപോയാൽ മോട്ടോർവാഹനവകുപ്പ് പിഴ അടയ്ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ്

വനിത കണ്ടക്ടർക്ക് ‘സദാചാര നടപടി’ ,​ വിവാദമായതോടെ മന്ത്രി റദ്ദാക്കി,​ വിചിത്ര ഉത്തരവ് കെ.എസ്.ആർ.ടി.സിയിൽ

കൊല്ലം/ തിരുവനന്തപുരം: സദാചാരം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വിവാദമായതോടെ മന്ത്രി ഇടപെട്ട് റദ്ദാക്കി. കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടറെയാണ് കഴിഞ്ഞ 8ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഗവ.അഡിഷണൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സി.ഡയറക്ടറുമായ എ.ഷാജിയാണ് ഉത്തരവിറക്കിയത്. ഡ്രൈവറെ കുളത്തൂപ്പുഴയിൽ നിന്ന് പുനലൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും നടപടി അന്നുതന്നെ റദ്ദാക്കിയിരുന്നു. ‘അവിഹിതം’ ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ഡ്യൂട്ടി നിർവഹിക്കുന്നതിൽ കണ്ടക്ടർക്ക് വീഴ്ച പറ്റിയെന്നും കോർപ്പറേഷന് അവമതി ഉണ്ടാക്കിയെന്നും

ഐ.എസ്.ഒ നിലവാരത്തിലേക്ക്, കുടുംബശ്രീ സി.ഡി.എസുകൾ ‘ഗെറ്റപ്പാകും ‘

സർട്ടിഫിക്കറ്റ് പട്ടികയിൽ 51 സി.ഡി.എസുകൾ തൃശൂർ: പഞ്ചായത്തുതലത്തിൽ മുഖം മിനുക്കാനൊരുങ്ങി കുടുംബശ്രീ സി.ഡി.എസുകൾ. സി.ഡി.എസുകളുടെ വിപുലീകരണവും ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ഓഫീസ് സംവിധാനം വിപുലീകരിച്ചും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ ജില്ലയിൽ നിന്ന് അമ്പതിലേറെ കുടുംബശ്രി സി.ഡി.എസുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ 100 സി.ഡി.എസുകളിൽ നിന്ന് 51 സി.ഡി.എസുകളെ തിരഞ്ഞെടുത്തത്. റൂറൽ മേഖലയിൽ നിന്ന് 46,അർബൻ മേഖലയിൽ നിന്ന് 5 സി.ഡി.എസുകളുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.കുടുംബശ്രീ ഓഫീസുകളിൽ ചെയർപേഴ്‌സണിന് പ്രത്യേക കാബിൻ, അക്കൗണ്ട്, മറ്റ് അംഗങ്ങൾ ഇരിക്കുന്നതിനുള്ള

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കോളേജുകളിലേക്ക് ലക്ഷ്യം സാമൂഹ്യവിപത്തുകളിൽ അവബോധമുണ്ടാക്കൽ

കണ്ണൂർ: സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തെ കോളേജുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തീരുമാനം.ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ,തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി വിശദചർച്ചകൾ നടത്തി സ്റ്റാൻഡേ‌ർഡ് ഒാപ്പറേറ്റിംഗ് പ്രൊസീജിയർ രൂപീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു.ഇതിനു പുറമെ പദ്ധതിക്ക് വേണ്ടി പ്രതിവർഷ സാമ്പത്തികബാദ്ധ്യതയും കണക്കാക്കിയായിരിക്കും നടപടി. ആഭ്യന്തര, വിദ്യാഭ്യാസം, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂൾ അധിഷ്ഠിത പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഒരുക്കിയത്. നിയമങ്ങൾ സ്വമേധയാ അനുസരിക്കുകയും ആദരിക്കുകയും

കേരളം 2026ൽ ബി.ജെ.പി സ്വന്തമാക്കും: അമിത് ഷാ

തിരുവനന്തപുരം: 2026ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അധികാരം നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 21000 വാർഡുകളിൽ മത്സരിക്കും. 25% വോട്ട് നേടും. 15വർഷമായി പലതവണ കേരളത്തിൽ വന്ന് ഇവിടത്തെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ട്. തെലുങ്കാനയും കർണാടകവും ബി.ജെ.പി നേടി, തമിഴ്നാട്ടിലും കേരളത്തിലും കരുത്ത് തെളിയിക്കും.ഉത്തരേന്ത്യൻ പാർട്ടിയെന്ന് പരിഹസിച്ചവർക്കുള്ള ചുട്ട മറുപടിയാവും അത്. പുത്തരിക്കണ്ടത്ത് ബി.ജെ.പി വാർഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത ഭാരതത്തിനായി നരേന്ദ്രമോദി മുന്നോട്ടുവച്ചത് അഴിമതി വിരുദ്ധവും വിവേചനം

ഭാസ്‌കര കാരണവർ വധക്കേസിലെ ഷെറിന്റെ മോചനം രണ്ടുനാൾക്കകം

തിരുവനന്തപുരം/കണ്ണൂർ: ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജയിൽ മോചനം രണ്ടു ദിവസത്തിനകമുണ്ടാകും. മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ വ്യാഴാഴ്ച അംഗീകരിച്ചിരുന്നു. വിജ്ഞാപനം ആഭ്യന്തര വകുപ്പ് ഇറക്കണം. ഇത് ജയിൽ മേധാവി വഴി കണ്ണൂരിലെ വനിതാ ജയിലിലെത്തിച്ചാലേ മോചനം സാധ്യമാവൂ. ഈ മാസം ഏഴു മുതൽ 22 വരെ പരോളിലാണെങ്കിലും അതു റദ്ദാക്കി ജയിലിൽ തിരിച്ചെത്തി നടപടികൾ പൂർത്തിയാക്കും. 14 വർഷം ശിക്ഷ പൂർത്തിയാക്കിയതോടെ ഷെറിൻ ഇളവിന് അപേക്ഷ നൽകുകയായിരുന്നു. ഷെറിൻ അടക്കം 11തടവുകാരെ

കീമിൽ തിരിച്ചടിച്ചത് അനാവശ്യ തിടുക്കം

തിരുവനന്തപുരം: പരിഷ്കരണം ഇക്കൊല്ലം തന്നെ വേണോയെന്ന് മന്ത്രിസഭായോഗത്തിൽ മൂന്ന് മന്ത്രിമാർ ആശങ്കപ്പെട്ടതാണ്. എന്നിട്ടും തിടുക്കപ്പെട്ട് പുതിയ മാർക്ക്സമീകരണ ഫോർമുല നടപ്പാക്കി. എൻജിനിയറിംഗ് എൻട്രൻസ് റാങ്ക്ലിസ്റ്റു തന്നെ കോടതി റദ്ദാക്കി. സംസ്ഥാന സിലബസുകാരെ സഹായിക്കാനുള്ള നീക്കം ഫലത്തിൽ അവരെ അപമാനിക്കുന്നതായി. റാങ്ക്ലിസ്റ്റ് മാറ്റം ചോദ്യംചെയ്ത് കേരള സിലബസുകാർ കോടതിയിലെത്തിയാൽ അലോട്ട്മെന്റ് നീളും. വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. സംസ്ഥാന സിലബസുകാർക്ക് നീതി ഉറപ്പാക്കണമെന്ന ഉറച്ചനിലപാടാണ് മന്ത്രി ആർ.ബിന്ദു സ്വീകരിച്ചത്. പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം ഏതുഘട്ടത്തിലും മാറ്റംവരുത്താമെന്ന വകുപ്പും

കൂലിപ്പണിയെടുത്ത് ജ്യേഷ്ഠനെ ജെ.ആർ.എഫ് ജേതാവാക്കി: മാതൃകയായി യുവാവ്

കൊല്ലം: പഠനം പാതിവഴിയിലുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങുമ്പോൾ ജ്യേഷ്ഠന്റെ വിദ്യാഭ്യാസം മാത്രമായിരുന്നു സർഫ്രാരിസിന്റെ ലക്ഷ്യം. ഫലമുണ്ടായി. ആദ്യ ചാൻസിൽ തന്നെ ജെ.ആർ.എഫ് നേടിയ അഫ്രാരിസ് അനുജന്റെ വിയർപ്പിനോട് നീതി പുലർത്തി. ഗസ്റ്റ് അസി. പ്രൊഫസറാവാൻ ക്ഷണവും ലഭിച്ചു. ഏക ആശ്രയമായിരുന്ന അച്ഛൻ ഷാജിക്ക് വാഹനാപകടത്തെ തുടർന്ന് ജോലിക്കുപോകാൻ കഴിയാതായതാണ് സഹോദരങ്ങളുടെ ജീവിതം മാറ്റിമറിച്ചത്. പത്തനാപുരം മാലൂർ കോളേജിന് സമീപം മലശ്ശേരി പടിഞ്ഞാറ്റേതിൽ ഷാജിമോന്റെയും ഷീജയുടെയും മകനാണ് സർഫ്രാരിസ് (22). രണ്ടു വയസു മാത്രം മൂത്തയാളാണ് അഫ്രാരിസ്. അമ്മ ഷീജ തൊഴിലുറപ്പിന്

Scroll to Top