ആദ്യമാസ ശമ്പളം കിട്ടാതെ സ്കൂൾ പാചകത്തൊഴിലാളികൾ
ആലപ്പുഴ:പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യമാസം തന്നെ സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങി.എല്ലാ മാസവും അഞ്ചാംതീയതി ശമ്പളം നൽകുമെന്നായിരുന്നു ഏപ്രിലിൽ നടത്തിയ ചർച്ചയിലെ സർക്കാർ വാഗ്ദാനം.അതാണ് പാലിക്കപ്പെടാതെ പോയത്.മുൻവർഷങ്ങളിൽ സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് തൊഴിലാളികൾ ശമ്പളം വാങ്ങിച്ചെടുത്തത്.പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണമാണ് ഇത്തവണ സ്കൂളുകളിൽ നൽകുന്നത്.ഇവ തയ്യാറാക്കാൻ ആവശ്യത്തിന് തൊഴിലാളികളില്ല.അതിനിടെയിലാണ് കൂലി മുടങ്ങിയത്.കേന്ദ്രനിയമ പ്രകാരം 1000 രൂപയാണ് പ്രതിമാസ ഓണറേറിയം.600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം.22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ […]