Author name: Rajesh R

ലിങ്കിൽ ക്ളിക്കരുത്, പണം പോകുന്ന വഴി കാണില്ല 

കോലഞ്ചേരി: മൊബൈൽ ബാങ്കിംഗിന്റെ യുഗത്തിൽ സാമ്പത്തിക ഇടപാടുകൾ എളുപ്പമാണെങ്കിലും ചെറിയൊരു പിഴവ് പോലും വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവച്ചേക്കാം. ബാങ്കുകളും മൊബൈൽ നിർമ്മാതാക്കളും ഉൾപ്പെടെ പലരും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, ഓൺലൈൻ പണം തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ പൊതുജനങ്ങൾ ചില കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കെ.വൈ.സി. തട്ടിപ്പുകൾബാങ്കുകൾ രണ്ട് വർഷം കൂടുമ്പോൾ ഉപഭോക്താക്കളോട് കെ.വൈ.സി. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഇത് തട്ടിപ്പുകാർക്ക് അവസരം ഒരുക്കുന്നു. കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്യാനോ അപ്‌ഡേറ്റ് […]

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നഷ്ടമില്ല, തെളിവായി ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: വെല്ലുവിളിച്ച് ഡോവൽ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടായെന്ന് കാണിക്കുന്ന ഒരു ഫോട്ടോയെങ്കിലും കാണിച്ചുതരൂയെന്ന് വിദേശമാദ്ധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. മദ്രാസ് ഐ.ഐ.ടിയിലെ 62-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ അതു ചെയ്‌തു, ഇതു ചെയ്‌തു എന്നെല്ലാം ന്യൂയോർക്ക് ടൈംസ് പോലെ ചില വിദേശമാദ്ധ്യമങ്ങൾ പറയുന്നു. അതിന് തെളിവ് എവിടെ ?​ ധാരാളം കാര്യങ്ങൾ എഴുതി വിടുന്നുണ്ട്. ഇന്ത്യൻ ഭാഗത്ത് ഒരു ഗ്ലാസ് പാളിയെങ്കിലും തകർന്നത് കാണിച്ചുതരൂ. സാറ്റലൈറ്റ് ഇമേജുകളിൽ പാകിസ്ഥാനുണ്ടായ ആഘാതം വ്യക്തമായി

പെരിയാർ നദി ജീവന്റെ ജലധാരയെന്ന് കോടതി

പ്രത്യേക മേൽനോട്ട സമിതി വേണമെന്ന് ഹൈക്കോടതി കൊച്ചി: പെരിയാർ നദിയുടെ പുനരുദ്ധാരണം വരും തലമുറകളോട് ചെയ്യേണ്ട നീതിയാണെന്ന് ഹൈക്കോടതി . പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരാമർശം നടത്തിയത്. കൊച്ചിയുടെ ജലധാരയായ നദിയിൽനിന്നാണ് നഗരത്തിൽ കുടിവെള്ളമെത്തുന്നത്. നദി മലിനമായി തുടരുന്നത് പൊതുജനാരോഗ്യത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.  പ്രത്യേക മേൽനോട്ട അതോറിട്ടി വേണംപെരിയാറിനായി ഒരു പ്രത്യേക മേൽനോട്ട അതോറിട്ടിയാണ് ഉചിതമെന്നും ഇതിൽ

ബി.ജെ.പിക്ക് പുതിയ ടീം: എം.ടി. രമേശ്, ശോഭ ജനറൽ സെക്രട്ടറിമാർ

തിരുവനന്തപുരം: എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരെ ജനറൽ സെക്രട്ടറിമാരാക്കിയും ഷോൺ ജോർജ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കിയും ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്. സുരേഷ് (തിരുവനന്തപുരം), അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട) എന്നിവരാണ് മറ്റു ജനറൽ സെക്രട്ടറിമാർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. കേരള സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി എത്തിയതിന് മണിക്കൂറുകൾ മുമ്പാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പത്ത് വൈസ്

തീർപ്പാക്കുംതോറും പെരുകുന്നു ഭൂമി തരംമാറ്രൽ അപേക്ഷകൾ

തിരുവനന്തപുരം: ഭൂമിതരംമാറ്റൽ അപേക്ഷകൾ എത്രയുംപെട്ടെന്ന് തീർപ്പാക്കാൻ റവന്യൂവകുപ്പ് കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോൾ,വെല്ലുവിളിയായി പുതിയ അപേക്ഷകൾ വന്നു മറിയുന്നു.പ്രതിദിനം ശരാശരി 400 മുതൽ 500 വരെ അപേക്ഷകളാണ് കിട്ടുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ അപേക്ഷ തീർപ്പാക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നിരുന്നു. തരംമാറ്റം അനുവദിക്കാൻ 27 ആർ.ഡി.ഒ മാർക്ക് മാത്രമുണ്ടായിരുന്ന അധികാരം 44 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകി. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. ഓൺലൈനിലായതിനാൽ അവധി ദിവസങ്ങളിലും അപേക്ഷിക്കാനാവും . എന്നാൽ തീർപ്പാക്കൽ ജോലികൾ നടക്കുന്നത് പ്രവൃത്തി

കായൽ അടിത്തട്ട് കലങ്ങി, കരിമീനും കക്കയും കിട്ടാനില്ല

കോട്ടയം : തുടർച്ചയായ വെള്ളപ്പൊക്കത്തിൽ മണ്ണും, എക്കലും അടിഞ്ഞ് വേമ്പനാട്ടുകായലിന്റെ അടിത്തട്ട് കലങ്ങിയതോടെ കരിമീനും കക്കയും കിട്ടാക്കനിയായി. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ചെളിയിൽ താഴ്ന്ന കരിമീൻ പിടിക്കുന്നത് മത്സ്യതൊഴിലാളികൾ പരമ്പരാഗത രീതിയിലാണ് (വെള്ള വലിക്കൽ ). എന്നാൽ കലക്കലായതിനാൽ മുങ്ങിത്താഴുമ്പോൾ കരിമീനെ കണ്ടത്താനാകുന്നില്ല. യമഹ ഘടിപ്പിച്ച വള്ളവുമായി പോകുന്ന തൊഴിലാളികൾക്ക് ഇന്ധന ചെലവിനുള്ള കരിമീൻ പോലും കിട്ടുന്നില്ല. വേമ്പനാട്ടു കായലിൽ കക്കയും സമൃദ്ധമാണെങ്കിലും കാര്യമായി ലഭിക്കുന്നില്ല. തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുകയാണ്. ഒഴുക്കുമുണ്ട്. വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം

വിഴിഞ്ഞത്ത് രണ്ടാംഘട്ട നിർമ്മാണം ഉടൻ: മന്ത്രി ആദ്യ കപ്പൽ എത്തിയിട്ട് ഒരു കൊല്ലം

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബർത്ത് ചെയ്തിട്ട് ഒരു വർഷം തികയുമ്പോഴേക്കും നേടിയത് വിസ്മയക്കുതിപ്പ്. കഴിഞ്ഞ ജൂലായ് 11നാണ് സാൻഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്ത് എത്തിയത്. 10,000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരുമെന്നും വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ പൂർണ ശേഷിയിൽ പ്രവർത്തനം നടത്തിയ ലോകത്തെ അപൂർവം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.

നേതാക്കൾ 75-ാം വയസിൽ വിരമിക്കണമെന്ന് ഭാഗവത്, മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: 75ാം വയസിൽ പദവിയൊഴിയുമെന്ന ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സൂചനയാണിതെന്ന് പ്രതിപക്ഷം ഏറ്റുപിടിച്ചു. സെപ്‌തംബറിൽ മോദിക്കും ഭാഗവതിനും 75 തികയും. ഇതിനിടെയാണ് നാഗ്പൂരിൽ സംഘടിപ്പിച്ച, ആർ.എസ്.എസ് സൈദ്ധാന്തികൻ മൊറൊപന്ത് പിൻഗ്ലെയെ കുറിച്ചുള്ള ‘മൊറൊപന്ത് പിൻഗ്ലെ: ഹിന്ദു പുനരുത്ഥാനത്തിന്റെ ശിൽപി” എന്ന പുസ്‌തക പ്രകാശന ചടങ്ങിൽ ഭാഗവതിന്റെ പരാമർശം. ’75 ആയാൽ അതിനർത്ഥം അവിടെ അവസാനിപ്പിക്കണമെന്നും മറ്റുള്ളവർക്കായി മാറി കൊടുക്കണമെന്നുമാണ്. മൊറൊപന്ത് പിൻഗ്ലെയ്‌ക്കും സമാന നിലപാടായിരുന്നു”- അദ്ദേഹം വ്യക്തമാക്കി. അവസരം മുതലാക്കി

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ

കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 2025-26 വർഷത്തേക്കുള്ള ബിരുദ,ബിരുദാനന്തര,സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് സെപ്തംബർ 10വരെ അപേക്ഷിക്കാം. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ,മിനിമം യോഗ്യത ഉള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.വിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് യു.ജി.സി-ഡി.ഇ.ബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്. ടി.സി നിർബന്ധമല്ല. സംരംഭകത്വത്തിനും,സ്റ്റാർട്ടപ്പിനും പ്രോത്സാഹനം നൽകുന്ന രീതിയിലാണ് കോഴ്‌സുകൾ. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡിൽ അംഗീകൃത യൂണിവേഴ്‌സിറ്റികൾ നടത്തുന്ന ഡിഗ്രി,റഗുലർ ഡിഗ്രിക്ക് തുല്യമാണ് എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റി

രാസവളം ചാക്കിന് 250 രൂപ കൂടി

ട്ടംതിരിഞ്ഞ് കർഷകർ തിരുവനന്തപുരം: രാസവളങ്ങൾക്ക് ചാക്കിന് 250 കോടി രൂപ വരെ കൂടിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. രാസവള സബ്സിഡിയും ബ‌‌ഡ്‌ജറ്റ് വിഹിതവും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതാണ് വിലവർദ്ധനയ്ക്ക് കാരണം. പൊട്ടാഷ്, എൻ.പി.കെ (നൈട്രജൻ- ഫോസ്‌ഫേറ്റ് -പൊട്ടാസിയം) എന്നിവയ്ക്ക് 250 രൂപ കൂടി. ഡൈഅമോണിയം ഫോസ്‌ഫേറ്റിന് 150 രൂപയുടെയും വർദ്ധനയുണ്ടായി. 2024ൽ നെല്ല് ഉത്പാദന ചെലവ് ഏക്കറിന് 28,000 രൂപ ആയിരുന്നു. വർദ്ധനയോടെ ഇത് 40,000 രൂപയിലധികമായി ഉയരും. റബ്ബറിന് ഒരേക്കറിൽ വർഷത്തിൽ രണ്ടുതവണ വളം നൽകാൻ

Scroll to Top